Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റബ്ബറുത്പാദനത്തിൽ വർദ്ധന; ഇറക്കുമതി കുറയുന്നു;റബ്ബർബോർഡ് ചെയർമാൻ അജിത് കുമാർ

റബ്ബറുത്പാദനത്തിൽ വർദ്ധന; ഇറക്കുമതി കുറയുന്നു;റബ്ബർബോർഡ് ചെയർമാൻ അജിത് കുമാർ

ടപ്പു സാമ്പത്തികവർഷം 2017 ഏപ്രിൽ മുതൽ ആഗസ്റ്റു വരെ രാജ്യത്തെ പ്രകൃതിദത്തറബ്ബറു ത്പാദനത്തിൽകഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.7 ശതമാനം വർദ്ധനയുണ്ടായതായി റബ്ബർബോർഡ് ചെയർമാനുംഎക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എ. അജിത്കുമാർ പറഞ്ഞു. റബ്ബർബോർഡിന്റെ 175-ാമതു യോഗത്തിൽഅദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അജിത്കുമാർ. 2016 ഏപ്രിൽ മുതൽ ആഗസ്റ്റു വരെ ഉത്പാദനം245,000 ടണ്ണായിരുന്നത് നടപ്പു സാമ്പത്തികവർഷം ഇതേ കാലയളവിൽ 259,000 ടണ്ണായി വർദ്ധിച്ചു. നടപ്പുസാമ്പത്തികവർഷത്തെ ഉത്പാദനം എട്ടുലക്ഷം ടൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേസമയം റബ്ബർ ഇറക്കുമതികുറയുന്നതായും ചെയർമാൻ ബോർഡുയോഗത്തെ അറിയിച്ചു.

2008 മുതൽ വർദ്ധിച്ചുകൊണ്ടേയിരുന്ന ഇറക്കുമതി2015 - 16 സാമ്പത്തികവർഷം 458,374 ടൺ വരെ എത്തിയിരുന്നു. എന്നാൽ 2016 - 17 ൽ ഇത് ഏഴു ശതമാനംകുറഞ്ഞ് 426,188 ടണ്ണായി. ലഭ്യമായ കണക്കുകൾ വെച്ച് 2017 ഏപ്രിൽ മുതൽ ആഗസ്റ്റു വരെയുള്ള ഇറക്കുമതി തലേസാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 11.6 ശതമാനം കുറഞ്ഞിട്ടുണ്ട്. 2016 ഏപ്രിൽ മുതൽ ആഗസ്റ്റു വരെഇറക്കുമതി 197,442 ടണ്ണായിരുന്നത് നടപ്പു സാമ്പത്തികവർഷം അതേ കാലയളവിൽ 174,536 ടണ്ണായി കുറഞ്ഞു.ഇറക്കുമതി ചെയ്യപ്പെട്ട റബ്ബറിന്റെ 66 ശതമാനവും ഡ്യൂട്ടിപെയ്ഡ് ചാനലിലൂടെയാണ് എത്തിയിട്ടുള്ളത്. നടപ്പുസാമ്പത്തികവർഷം 320,000 ടണ്ണിന്റെ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്.ലഭ്യമായ കണക്കുകൾ അനുസരിച്ച് 2017 ഏപ്രിൽ മുതൽ ആഗസ്റ്റു വരെയുള്ള പ്രകൃതിദത്തറബ്ബറുപഭോഗം441,380 ടണ്ണാണ്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം കൂടുതലാണിത്.നടപ്പു സാമ്പത്തികവർഷത്തെ പ്രകൃതിദത്തറബ്ബറിന്റെ പ്രതീക്ഷിത ഉപഭോഗം 10,70,000 ടണ്ണാണ്. 2017 ഏപ്രിൽമുതൽ ആഗസ്റ്റു വരെ 4,152 ടൺ റബ്ബർ കയറ്റുമതി ചെയ്തു. തലേവർഷം ഈ കാലയളവിൽ കയറ്റുമതി 303ടണ്ണായിരുന്നു. 2017 ഓഗസ്റ്റ് അവസാനം രാജ്യത്ത് 232,000 ടണ്ണിന്റെ റബ്ബർ സ്റ്റോക്കുള്ളതായും ചെയർമാൻയോഗത്തെ അറിയിച്ചു.

ഇന്റർനാഷ ണൽ റബ്ബർ സ്റ്റഡി ഗ്രൂപ്പി(ഐ.ആർ. എസ്. ജി.)ന്റെ കണക്കു കൾ പ്രകാരം 2017 ലെആഗോളപ്രകൃതി ദത്ത റബ്ബ റുത്പാ ദനം 1.293 കോടി ടണ്ണും ഉപഭോഗം 1.288 കോടി ടണ്ണുമായിരിക്കും. 2017-ലെ ആദ്യപകുതിയിൽ ആഗോള റബ്ബ റുത്പാ ദന ത്തിൽ 9.1 ശതമാനവും ഉപഭോഗത്തിൽ3.6 ശതമാനവും വർദ്ധന യുണ്ടാ യതായി ഐ.ആർ. എസ്. ജി. യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2017 ആദ്യഎട്ടുമാസത്തെ ആഗോള ഉത്പാദനം 80.4 ലക്ഷം ടണ്ണും ഉപഭോഗം 85.4 ലക്ഷം ടണ്ണുമാണെന്നാണ് ആഗോളറബ്ബറുത്പാദകരാജ്യങ്ങളുടെ സംഘടനയായ എ.എൻ. ആർ പി.സി(അസോസിയേഷൻ ഓഫ് നാച്ചുറൽ റബ്ബർപ്രൊഡ്യൂസിങ് കൺട്രീസ്)യുടെ കണക്കുകൾ കാണിക്കുന്നത്.കൃഷിച്ചെലവുകൾ കുറയ്ക്കുകയും റബ്ബറിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുകയുംചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ കർഷകരെക്കൊണ്ട് പ്രായോഗിക തലത്തിൽ നടപ്പാക്കിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നുറബ്ബർബോർഡ്. പ്രധാന്മന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ.)യുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾവിജയകരമായി പൂർത്തിയാക്കി വരുന്നതായും പദ്ധതിയിലൂടെ റബ്ബർമേഖലയിൽ പ്രവർത്തിക്കുന്ന 22000തൊഴിലാളികൾക്ക് പരിശീലനം നൽകാൻ കഴിയുമെന്നും ചെയർമാൻ യോഗത്തെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP