Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാസ് ചിത്രവുമായി മമ്മൂട്ടി എത്തുന്നു; സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി; തോക്കേന്തിയ താരത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്

മാസ് ചിത്രവുമായി മമ്മൂട്ടി എത്തുന്നു; സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി; തോക്കേന്തിയ താരത്തിന്റെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്

മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തമിഴ് പോസ്റ്റർ ഇറങ്ങി. തോക്കുമേന്തി നിൽക്കുന്ന മമ്മൂട്ടിയടെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്ററുകളിൽ ഒന്നിന്റെ മലയാളം പതിപ്പ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ലിജോ മോൾ, സോഹൻ സീനുലാൽ, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. നവാഗതനായ ഷാംദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.

ചിത്രത്തിൽ മമ്മൂട്ടി അതിഥി കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഒരു ക്രൈം അന്വേഷിക്കാൻ വരുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഒരു മുഴുവൻ സമയ ക്യാരക്ടറല്ല. ക്ലൈമാക്‌സിനോട് അടുത്തായിരിക്കും മമ്മൂട്ടിയുടെ രംഗപ്രവേശം എന്നും സൂചനയുണ്ട്.

മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിർമ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. കഥ അത്രയേറെ ആകർഷിച്ചതുകൊണ്ടാണ് ചിത്രം നിർമ്മിക്കാൻ മമ്മൂട്ടി തയ്യാറായതത്രേ. ലോ ബജറ്റിൽ ഒരുങ്ങുന്ന സിനിമ വൻ വിജയമാകുമെന്നാണ് സിനിമ ഇൻഡസ്ട്രി പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമൽഹാസന്റെ ഉത്തമവില്ലൻ, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP