Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എസ് ശബരീനാഥൻ എംഎൽഎയുടെ കാറിനു നേരേ വിതുരയിൽ ആക്രമണം; അക്രമി മാനസികരോഗത്തിന് ചികിത്സയിലുള്ളയാളെന്ന് പൊലീസ്

കെ എസ് ശബരീനാഥൻ എംഎൽഎയുടെ കാറിനു നേരേ വിതുരയിൽ ആക്രമണം; അക്രമി മാനസികരോഗത്തിന് ചികിത്സയിലുള്ളയാളെന്ന് പൊലീസ്

വിതുര: കെ എസ് ശബരീനാഥൻ എംഎൽഎയുടെ കാറിനു നേരേ ആക്രമണം. വിതുര ജംഗ്ഷനിൽ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പൈട്ട് ഒരാളെ പൊലീസ് പിടികൂടി. പെരിങ്ങമല സ്വദേശിയായ സിദ്ദിഖാണ് പിടിയിലായത്. മാനസിക രോഗിയാണ് ഇയാൾ എന്ന് പൊലീസ് അറിയിച്ചു.

വിതുരയിൽ ഒരു കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം എൽ എ. ഉച്ചയ്ക്ക് ഊണു കഴിച്ചു കൊണ്ടിരുന്നപ്പോൾ പുറത്തു പാർക്കു ചെയ്തിരുന്നകാർ സിദ്ദിഖ് അടിച്ചു തകർക്കുകയായിരുന്നു. കാറിന്റെ ഗ്‌ളാസുകൾ തകർന്നു. ഇയാളെ നാട്ടുകാർ ഇടപെട്ട് പിടിച്ച് ്‌പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വിതുര SI, പാലോട് CI എന്നിവർ സ്ഥലത്തെത്തി.

മാനസിക രോഗത്തിന് ചികിത്സയിലുള്ള വ്യക്തിയാണ് സിദ്ദിഖ് എന്ന് പൊലീസ് അറിയിച്ചു. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ എത്തിച്ച് തിരിച്ചു വരും വഴി ബന്ധുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു ഇയാൾ. അതിനിടെയാണ് ഈ സാഹസം കാട്ടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP