Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിപി വധഗൂഢാലോചന അന്വേഷണത്തിലെ ബൽറാമിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ കെ രമ; എന്തുതരം ഒത്തുതീർപ്പാണ് ഉണ്ടായതെന്നും ആർക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബൽറാം വെളിപ്പെടുത്തണം; ഒറ്റുകൊടുത്തവർ കാലത്തിനോട് കണക്കുപറയേണ്ടി വരുമെന്നും ടിപിയുടെ വിധവ

ടിപി വധഗൂഢാലോചന അന്വേഷണത്തിലെ ബൽറാമിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് കെ കെ രമ; എന്തുതരം ഒത്തുതീർപ്പാണ് ഉണ്ടായതെന്നും ആർക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബൽറാം വെളിപ്പെടുത്തണം; ഒറ്റുകൊടുത്തവർ കാലത്തിനോട് കണക്കുപറയേണ്ടി വരുമെന്നും ടിപിയുടെ വിധവ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനാ കേസ് യുഡിഎഫ് നേതാക്കൽ ഒത്തുതീർപ്പാക്കിയെന്ന വി ടി ബൽറാം എംഎൽഎയുടെ ഫേസ്‌ബുക്കിലൂടെയുുള്ള വെളിപ്പെടുത്തലിൽ വിവാദമാകുന്നു. ബൽറാം നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് കെ കെ രമ പ്രതികരിച്ചു. നാലുവർഷം ഇക്കാര്യം മറച്ചുവെച്ചത് എന്തുകൊണ്ടാണെന്നും രമ ചോദിച്ചു. ബൽറാം പറഞ്ഞത് അന്വേഷിക്കണം. എന്തുതരം ഒത്തുതീർപ്പാണ് ഉണ്ടായതെന്നും ആർക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബൽറാം വെൽപ്പെടുത്തണം. ഒറ്റുകൊടുത്തവർ കാലത്തിനോട് കണക്കുപറയേണ്ടി വരുമെന്നും കെ.കെ രമ പറഞ്ഞു.

ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് കൈകാര്യം ചെയ്തതിൽ കോൺഗ്രസിനെ വിമർശിച്ചായിരുന്നു വി.ടി ബൽറാം എംഎ‍ൽഎ ഇന്ന് രംഗത്തെത്തിയത്. ടി.പി ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീർപ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാർ കേസിനെ കണ്ടാൽ മതിയെന്നായിരുന്നു ബൽറാം പറഞ്ഞത്.

ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാവണമെന്നും ബൽറാം ആവശ്യപ്പെട്ടിരുന്നു. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലായിരുന്നു വി.ടി ബൽറാമിന്റെ വിമർശനം.

കോൺഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആർ.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ 'കോൺഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഐ.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി സർവ്വമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP