Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബേപ്പൂരിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലു പേരെ കാണാതായി; ബോട്ടു മറിഞ്ഞത് കപ്പലിടിച്ചെന്ന് രക്ഷപ്പെട്ടവർ; കാണാതായവരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികൾ

ബേപ്പൂരിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലു പേരെ കാണാതായി; ബോട്ടു മറിഞ്ഞത് കപ്പലിടിച്ചെന്ന് രക്ഷപ്പെട്ടവർ; കാണാതായവരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികൾ

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനബോട്ട് മറിഞ്ഞ് നാലു പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. കപ്പലിടിച്ചാണ് ബോട്ടു മറിഞ്ഞതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നത്. കാണാതായവരിൽ രണ്ടു പേർ തിരുവനന്തപുരം സ്വദേശികളാണെന്നും അറിയുന്നു.

കോസ്റ്റ് ഗാർഡ് അന്വേഷണം തുടരുകയാണ്. പരിക്കേറ്റവരെ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികകിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലാക്കി.

തമിഴ് നാട്ടിൽ നിന്ന്  പുറപ്പെട്ട ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് നിശ്ശേഷം തകർന്നു. കാണാതായ മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം സ്വദേശികളായ ജോൺ, പ്രിൻസ് എന്നിവരാണെന്ന് അറിയുന്നു . കാണാതായമറ്റു രണ്ടു പേർ തമിഴ്‌നാട് സ്വദേശികളാണ്.

കപ്പലിടിച്ചാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട തൊഴിലാളികളാണ് പറഞ്ഞത്. എന്നാൽ ഇടിച്ച കപ്പിലിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്
രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മുങ്ങൽ വിദഗ്ധരുടെ സേവനവും ്പ്രയോയജനപ്പെടുത്തുന്നുണ്ട്. എന്നാൽ അപകടം നടന് സ്ഥലം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP