Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണവും കൂടുന്നു; വിശപ്പടക്കാതെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം നൂറാമതായി; മൂന്ന് വർഷം കൊണ്ട് ഇന്ത്യ വീണത് അമ്പതോളം രാജ്യങ്ങളുടെ പിന്നിലോട്ട്; ഇറാഖും ബംഗ്ലാദേശും പോലും ഇന്ത്യയെക്കാൾ ഭേദം

മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണവും കൂടുന്നു; വിശപ്പടക്കാതെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം നൂറാമതായി; മൂന്ന് വർഷം കൊണ്ട് ഇന്ത്യ വീണത് അമ്പതോളം രാജ്യങ്ങളുടെ പിന്നിലോട്ട്; ഇറാഖും ബംഗ്ലാദേശും പോലും ഇന്ത്യയെക്കാൾ ഭേദം

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെ വെട്ടിലാക്കാൻ ഒരു റിപ്പോർട്ട് കൂടി. ലോകത്ത് ഏറ്റവും വേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ വിശപ്പുമാറ്റാൻ ഇന്ത്യക്കാവുന്നില്ലെന്ന് റിപ്പോർട്ട്. 119 രാജ്യങ്ങളുൾപ്പെട്ട ആഗോള 'വിശപ്പ് സൂചിക'യിൽ ഇന്ത്യ നേടിയത് നൂറാം സ്ഥാനം! ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.പി.ആർ.ഐ.) റിപ്പോർട്ടാണ് മോദി സർക്കാരിന് തിരിച്ചടിയാകുന്നത്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള അഞ്ചിലൊരുഭാഗം കുട്ടികളും ഉയരത്തിന് ആനുപാതികമായ തൂക്കമില്ലാത്തവരും മൂന്നിലൊരു ഭാഗം കുട്ടികൾ പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലാത്തവരുമാണെന്ന് സൂചികയിൽ വ്യക്തമാക്കുന്നു.

2016-ൽ പട്ടികയിൽ 97-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇറാഖ് (78), ബംഗ്ലാദേശ് (88), ഉത്തരകൊറിയ (93), തുടങ്ങിയ രാജ്യങ്ങൾപോലും ഇന്ത്യയെക്കാൾ മെച്ചപ്പെട്ട സ്ഥാനത്താണ്. 2014-ൽ 55-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഏഷ്യൻ രാജ്യങ്ങളിൽ കുറഞ്ഞ പോയന്റ് നേടിയതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. 31.4 സ്‌കോറാണ് ഇന്ത്യ നേടിയത്. ഗുരുതര പ്രശ്നം നേരിടുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടുള്ളത്. 35 മുതൽ 49.9 വരെ പോയന്റ് നേടിയ രാജ്യങ്ങളെ അതിഗുരുതരവിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്. 9.9 പോയന്റുവരെ നേടിയ രാജ്യങ്ങളാണ് പട്ടികയിലെ വിശപ്പറിയാരാജ്യങ്ങൾ.

പ്രധാന അയൽരാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയെക്കാൾ മെച്ചപ്പെട്ട സ്ഥാനങ്ങൾ നേടി. ചൈന 29-ാം സ്ഥാനത്തെത്തിയപ്പോൾ നേപ്പാൾ 72-ഉം മ്യാന്മാർ 77-ഉം ശ്രീലങ്ക 84-ഉം സ്ഥാനത്താണ്. പാക്കിസ്ഥാൻ പട്ടികയിൽ 106-ാം സ്ഥാനത്തും അഫ്ഗാനിസ്താൻ 107-ാമതുമാണ്. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കടുത്ത പോഷകാഹാരക്കുറവാണ് കുട്ടികൾ നേരിടുന്നത്. ഇതു തടയാൻ ശക്തമായ നടപടികളാവശ്യമാണെന്നും ഐ.എഫ്.പി.ആർ.ഐ. റിപ്പോർട്ടിലുണ്ട്.

പോഷകാഹാരക്കുറവ് നികത്താൻ ദേശീയതലത്തിൽ ഇന്ത്യ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുമ്പോഴും വരൾച്ചയാണ് ഇന്ത്യയ്ക്ക് വിനയാകുന്നതെന്നാണ് വിലയിരുത്തൽ. ഇതാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം പാവപ്പെട്ട ജനങ്ങളെ പോഷകാഹാരക്കുറവിലാക്കുന്നതെന്ന് ഐ.എഫ്.പി.ആർ.ഐ.യുടെ ദക്ഷിണേഷ്യാ ഡയറക്ടർ പി.കെ. ജോഷി പറഞ്ഞു. 2022-ഓടെ പോഷകാഹാരക്കുറവ് മറികടക്കാനുള്ള ഇന്ത്യയുടെ പദ്ധതികളിൽ ജോഷി സംതൃപ്തിപ്രകടിപ്പിച്ചു.

അതേസമയം ഇന്ത്യയിലെ വളർച്ച മുരടിപ്പുള്ള കുട്ടികളുടെ നിരക്കിൽ കുറവുണ്ടായിട്ടുണ്ട്. 17 വർഷത്തിനിടെ വളർച്ച മുരടിപ്പ് നിരക്ക് 29 ശതമാനം കുറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP