Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരുന്നുജീവൻ കെടാതെ കാക്കാൻ ഇവർക്ക് തുണ മനുഷ്യസ്‌നേഹം മാത്രം; ഗുരുതരാവസ്ഥയിലുള്ള ആദിവാസി ബാലനെ മണ്ണാർക്കാട്ട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് അഞ്ചര മണിക്കൂർ കൊണ്ട്; ഗതാഗതം നിയന്ത്രിക്കാനും പൈലറ്റ് ഒരുക്കാനും മുൻകൈയെടുത്ത ആംബുലൻസ് കൂട്ടായ്മയ്ക്ക് അഭിനന്ദന പ്രവാഹം

കുരുന്നുജീവൻ കെടാതെ കാക്കാൻ ഇവർക്ക് തുണ മനുഷ്യസ്‌നേഹം മാത്രം; ഗുരുതരാവസ്ഥയിലുള്ള ആദിവാസി ബാലനെ മണ്ണാർക്കാട്ട് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് അഞ്ചര മണിക്കൂർ കൊണ്ട്; ഗതാഗതം നിയന്ത്രിക്കാനും പൈലറ്റ് ഒരുക്കാനും മുൻകൈയെടുത്ത ആംബുലൻസ്  കൂട്ടായ്മയ്ക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

പുതുക്കാട്:സംസ്ഥാനത്തെ തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന റോഡുകളിലൂടെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് രോഗികളെയും കൊണ്ട് യാത്ര ചെയ്യുക ശ്രമകരമാണ്. ആംബുലൻസിലാണെങ്കിൽ പോലും അത് വലിയൊരു വെല്ലുവിളിയാണ്.അവയവമാറ്റ ശസ്ത്രക്രിയയുടെ വിജയത്തിനായി 

കേരളത്തിന്റെ തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേക്കോ, തിരിച്ചോ അവയവങ്ങൾ എത്തിക്കുകയും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. ട്രാഫിക് സിനിമയിലൂടെ ഈ വിഷയം അവതരിപ്പിച്ചതോടെ, ജനങ്ങളുടെ ശ്രദ്ധ ഈ പ്രശ്‌നത്തിലേക്ക് കൂടുതൽ തിരിയുകയും ചെയ്തു.

ഏറ്റവുമൊടുവിൽ, ആറാംമാസത്തിൽ ജനിച്ച ആദിവാസി കുട്ടിയുടെ ജീവൻ രക്ഷിക്കാനായി സംസ്ഥാനത്തെ ആംബുലൻസ് കൂട്ടായ്മ ഒരുമിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പാലക്കാടു ജില്ലയിലെ മണ്ണാർക്കാടുനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത് അഞ്ചരമണിക്കൂർകൊണ്ട്.

മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ ജനിച്ച കുട്ടിക്ക് ന്യുമോണിയ ബാധിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ന്യുമോണിയയ്ക്കു പുറമെ ഫിറ്റ്‌സ് പിടിപെട്ടതും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കുട്ടിയുടെ നില അതീവ ഗുരുതരമാക്കി.

സംഭവം അറിഞ്ഞ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മ കുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. ഡ്രൈവർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് കുട്ടികളെ കൊണ്ടുപോകാനായി പ്രത്യേകം സജ്ജമാക്കിയ ആംബുലൻസ് മണ്ണാർക്കാട് എത്തിച്ചു.

പ്രസവിച്ചതു മുതൽ കൃത്രിമ ശ്വാസം നൽകിയിരുന്ന കുട്ടിയെ ആധുനിക സജ്ജീകരണമുള്ള ആംബുലൻസിലേക്ക് മാറ്റി. രാവിലെ പതിനൊന്നരയോടെ മണ്ണാർക്കാടുനിന്ന് പുറപ്പെട്ട ആംബുലൻസിന് തിരുവനന്തപുരം വരെയുള്ള പാതയിൽ നൂറോളം ആംബുലൻസ് ഡ്രൈവർമാരാണ് വഴിയൊരുക്കാൻ കൂടെച്ചേർന്നത്.

ഓരോ ജില്ലയിലും ആംബുലൻസ് ഡ്രൈവർമാർ ഗതാഗതം നിയന്ത്രിക്കാനും പൈലറ്റ് ഒരുക്കാനും കൂടെയുണ്ടായിരുന്നു. തൃശൂർ ജില്ലയിൽ പാലിയേക്കര മുതൽ ചാലക്കുടിവരെ പൊലീസിന്റെ സഹായം ലഭിച്ചു. അഞ്ചര മണിക്കൂർകൊണ്ട് കുട്ടിയെയും അമ്മയെയും വഹിച്ചുള്ള ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP