Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരത്ത് കുമ്മനമോ സുരേഷ് ഗോപിയോ മുരളീധരനോ; പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം; ആറ്റിങ്ങലിൽ സെൻകുമാർ; വെള്ളാപ്പള്ളിയെ മെരുക്കാൻ തുഷാറിനെ രംഗത്തിറക്കും; ദേശാടനപക്ഷികളെ ഒഴിവാക്കും; ലോക്‌സഭയിൽ കേരളത്തിൽ 11 മണ്ഡലങ്ങളിൽ അതീവ ശ്രദ്ധയ്ക്ക് അമിത് ഷായുടെ നിർദ്ദേശം

തിരുവനന്തപുരത്ത് കുമ്മനമോ സുരേഷ് ഗോപിയോ മുരളീധരനോ; പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം; ആറ്റിങ്ങലിൽ സെൻകുമാർ; വെള്ളാപ്പള്ളിയെ മെരുക്കാൻ തുഷാറിനെ രംഗത്തിറക്കും; ദേശാടനപക്ഷികളെ ഒഴിവാക്കും; ലോക്‌സഭയിൽ കേരളത്തിൽ  11 മണ്ഡലങ്ങളിൽ അതീവ ശ്രദ്ധയ്ക്ക് അമിത് ഷായുടെ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളിലും ചർച്ച തുടങ്ങി. കേരളത്തിൽ 20 മണ്ഡലങ്ങളാണുള്ളത്. ഇതിൽ സംസ്ഥാനത്തെ 11 ലോക്‌സഭാ മണ്ഡലങ്ങൾക്കു പ്രത്യേക പരിഗണന നൽകി തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകാൻ ബിജെപിയിൽ ധാരണയായി കഴിഞ്ഞു. 'ദേശാടനപക്ഷികളെ' സ്ഥാനാർത്ഥികളാക്കരുതെന്നാണു ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശം. പ്രാദേശികമായി അറിയപ്പെടുന്നവർക്കു സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന നൽകണം.

തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, കോട്ടയം, ചാലക്കുടി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവയാണു പ്രത്യേക ശ്രദ്ധ നൽകുന്ന മണ്ഡലങ്ങൾ. ഇവിടെ പ്രമുഖർ തന്നെ മത്സരിക്കും. കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് മത്സരിക്കും. വി മുരളീധരൻ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളും വിവിധ മണ്ഡലങ്ങളിൽ ചർച്ചയാണ്. ടി പി സെൻകുമാറിനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കാനും സാധ്യത തേടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളാണു പ്രത്യേകം ശ്രദ്ധിച്ചത്.

പാർട്ടിക്കു മൊത്തം 10.5% വോട്ടുകളാണു ലഭിച്ചത്. ഇത് ഇരട്ടിയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ലോക്‌സഭയിൽ മികച്ച വിജയം വേണമെന്ന വിലയിരുത്തലാണ് ഉള്ളത്. കേരളത്തിലെ മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, നളിൻകുമാർ കട്ടീൽ എംപി എന്നിവർക്കു നൽകി. പ്രാഥമിക തയ്യാറെടുപ്പുകൾ കഴിഞ്ഞ ദിവസം ഇവരുടെ അധ്യക്ഷതയിൽ വിലയിരുത്തി. സ്ഥാനാർത്ഥി നിർണയത്തിനു കേന്ദ്രകമ്മിറ്റി കർശന വ്യവസ്ഥകൾ നടപ്പാക്കും. അനുകൂല സാഹചര്യമുള്ള മണ്ഡലങ്ങളിൽ മാത്രം സ്ഥാനാർത്ഥിയാകുന്ന ചില നേതാക്കളുടെ രീതി അനുവദിക്കില്ല.

എൻഡിഎയിലേയ്ക്ക് കൂടുതൽ കക്ഷികളെ എത്തിക്കുന്നതിന്റെ ഭാഗമായി ചില രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും നേതാക്കളുമായി നേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തി. ആറ്റിങ്ങലും ആലപ്പുഴയിലും ബിഡിജെഎസിന് മത്സരിക്കാൻ സീറ്റ് നൽകും. സികെ ജാനുവും സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് ഏങ്ങനേയും ജയിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതാക്കളുടെ കർശന നിർദ്ദേശം. നേമം എംഎൽഎയായ രാജഗോപാലിനെ മത്സരിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ തേടുന്നത്. സുരേഷ് ഗോപിക്ക് പാർട്ടി ഇതര വോട്ടുകൾ കിട്ടുമെന്നാണ് വിലയിരുത്തൽ. കുമ്മനത്തിനോടാണ് ആർഎസ്എസിന് താൽപ്പര്യം. വി മുരളീധരനും മത്സരിക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കാസർഗോട്ട് സുരേന്ദ്രനെ മത്സരിപ്പിക്കും. മഞ്ചേശ്വരം നിയമസഭയിൽ നാമമാത്രമായ വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോൽവി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പിടിച്ചേ പറ്റൂവെന്നാണ് ബിജെപിയുടെ പക്ഷം. ഇത് കൂടി മുന്നിൽ കണ്ടാണ് കാസർഗോഡ് പരമാവധി വോട്ടുകൾ പിടിക്കാൻ സുരേന്ദ്രനെ ഇറക്കുന്നത്. മെഡിക്കൽ കോഴയിൽ ആരോപണ വിധേയരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എംടി രമേശ് മത്സരിക്കുമോ എന്നതിൽ അതിന് ശേഷമേ തീരുമാനമുണ്ടാകൂ. പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം സ്ഥാനാർത്ഥിയാകും. അതിന് വേണ്ടികൂടിയാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയതും. ന്യൂനപക്ഷ വോട്ടുകൾ അടുപ്പിക്കാൻ കോട്ടയത്തും മികച്ച സ്ഥാനാർത്ഥി വരും.

ബിഡിജെഎസിനോടും മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെടും. ആലപ്പുഴയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാർ വെള്ളാപ്പള്ളി തന്നെ നിൽക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ബിജെപിയുമായി വെള്ളാപ്പള്ളി തെറ്റിലാണ്. നിരന്തരം ബിജെപിയെ വിമർശിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് സംഭവിക്കും. ഇത് പാർട്ടിക്ക് തിരിച്ചടിയാകും. എന്നാൽ തുഷാർ മത്സരിച്ചാൽ വെള്ളാപ്പള്ളി എൻഡിഎയെ പ്രതിക്കൂട്ടിലാക്കില്ല. ഈ സാഹചര്യത്തിൽ തുഷാറാണ് ആലുപ്പുഴയിലേക്ക് നല്ലതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP