Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ ഗർഭത്തിന് ഉത്തരവാദിത്തം സ്വർണ്ണ മുതലാളിക്കെന്ന് പറഞ്ഞത് ജൂലറിക്ക് മുമ്പിൽ യുവതിയുടെ സത്യഗ്രഹം; കടയിലും വീട്ടിലും കൊണ്ടു പോയി ഉപയോഗിച്ചതിനെതിരെ സത്യഗ്രഹം ഇരുന്ന യുവതിയെ കേസ് എടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ച് മുതലാളി; പീഡനത്തിന് ഇരയായ യുവതിയെ അറസ്റ്റ് ചെയ്തിട്ടും പീഡനം നടത്തിയ മുതലാളിയെ തൊടാതെ പൊലീസ്‌

തന്റെ ഗർഭത്തിന് ഉത്തരവാദിത്തം സ്വർണ്ണ മുതലാളിക്കെന്ന് പറഞ്ഞത് ജൂലറിക്ക് മുമ്പിൽ യുവതിയുടെ സത്യഗ്രഹം; കടയിലും വീട്ടിലും കൊണ്ടു പോയി ഉപയോഗിച്ചതിനെതിരെ സത്യഗ്രഹം ഇരുന്ന യുവതിയെ കേസ് എടുത്ത് അറസ്റ്റ് ചെയ്യിപ്പിച്ച് മുതലാളി; പീഡനത്തിന് ഇരയായ യുവതിയെ അറസ്റ്റ് ചെയ്തിട്ടും പീഡനം നടത്തിയ മുതലാളിയെ തൊടാതെ പൊലീസ്‌

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ജൂവലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിൽ പാർപ്പിച്ച് ഉടമ പീഡിപ്പിച്ച പരാതിയിൽ നടപടിയുണ്ടായില്ല. ഇതിൽ സഹികെട്ട് ഓയൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന സ്വർണക്കടയ്ക്കു മുമ്പിൽ സത്യഗ്രഹമിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നോടെയാണു കോട്ടയം കുമരകം സ്വദേശിനിയായ യുവതി ജങ്ഷനിലെ ജുവലറിക്കു മുമ്പിൽ സത്യഗ്രഹമിരുന്നത്.

താൻ ഏഴുമാസം ഗർഭിണിയാണെന്നും ഗർഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടർന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂർ ജങ്ഷനിലെ മണിഗ്രാം ജൂവലറിയിൽ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികൾക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോൺ പൊലീസിൽ പരാതി നൽകിയിരുന്നു.

സ്വർണം അപഹരിച്ചെന്ന കുറ്റം ചാർത്തി പൊലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം ഷീജാ കോട്ടേജിൽ അബ്ദുൽഖാദറിനെ (84) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ അന്യായമായി തടങ്കലിൽ വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് അറസ്റ്റ്. ഓയൂരിൽ പ്രവർത്തിക്കുന്ന ജൂവലറിയിൽ പീഡനം നടക്കുന്നതിന് ആറു മാസം മുമ്പാണ് കോട്ടയം കുമരകം സ്വദേശിനിയും വിവാഹിതയുമായ 28 വയസുകാരി ജോലിക്കെത്തുന്നത്. കടയുടെ മുകളിലത്തെ മുറിയിൽ ദിൽഷാദ് പലതവണ പീഡനത്തിനിരയാക്കിയെന്നു യുവതി മൊഴി നൽകിയിരുന്നു. യുവതിക്ക് ലാൻഡ് ഫോണിൽ നിന്ന് പൊലീസിനെ ബന്ധപ്പെടാൻ അവസരം ലഭിച്ചു. ഇതോടെയാണ് സംഭവം പുറം ലോകത്ത് എത്തിയത്. തുടർന്നാണു പൊലീസെത്തി മോചിപ്പിച്ചത്.

പിന്നീട് യുവതിയെ കടയുടമ എഴുകോൺ നെടുമ്പായിക്കുളത്തുള്ള കുടുംബ വീട്ടിലേക്കു മാറ്റിയെന്നു പൊലീസ് അറിയച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ദിൽഷാദ്, ഇയാളുടെ സുഹൃത്തുകൊട്ടാരക്കര ബാറിലെ അഭിഭാഷക വെളിയം സ്വദേശിനി െഷെലജ ശ്രീകുമാർ, ദിൽഷാദിന്റെ പിതാവ് അബ്ദുൽ ഖാദർ എന്നിവർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എഴുകോൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹിളാമന്ദിരത്തിൽ കഴിഞ്ഞിരുന്ന യുവതി ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെനിന്നും ഡിസ്ചാർജ് ആയതിനെ തുടർന്നു യുവതി ഇന്നലെ ജൂവലറിക്ക് മുമ്പിലെത്തി സത്യഗ്രഹം തുടങ്ങുകയായിരുന്നു.

എഴുകോൺ നെടുമ്പായിക്കുളത്തെ കുടുംബവീട്ടിൽ പൂട്ടിയിട്ടു പീഡിപ്പിച്ചെന്നും ഇതിനു അബ്ദുൽഖാദർ സഹായം നൽകിയെന്നും യുവതി പൊലീസിനോടു പറഞ്ഞിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചാൽ ജൂവലറിയിൽ നിന്നു സ്വർണം അപഹരിച്ചെന്നു കാട്ടി കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ പരാതി തേച്ചു മാച്ച് കളയാൻ പൊലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. ഇതിൽ പ്രതിഷേധവുമായാണ് യുവതി സത്യാഗ്രഹത്തിന് എത്തിയത്. പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയെ പിന്നീട് കൊട്ടാരക്കര വനിത ഹെൽപ് ലൈനിലേക്ക് മാറ്റി. പൊലീസിന് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ പെൺകുട്ടി രണ്ട് മൂന്ന് തവണ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചുവെന്ന് പൊലീസ് തന്നെ പറയുന്നു.

ബലാൽസംഗം ഉൾപ്പടെയുള്ള കുറ്റകൃത്യം നടന്നുവെന്ന് കാണിച്ചാണ് പരാതചി നൽകിയത്.കേസെടുത്ത് അന്വേഷണം നടത്തുകയും പിന്നീട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രതികൾ പിന്നീട് ജാമ്യമെടുക്കുകയും ചെയ്തു. കേസ് നടക്കുന്ന സമയത്ത് കുമരകത്ത് നിന്നും പെൺകുട്ടിയടെ വീട്ടുകാരെത്തയെങ്കിലും അവർക്കൊപ്പം പോകാൻ പെൺകുട്ടി വിസമ്മതിച്ചുവെന്നും പൊലീസ് പറയുന്നു.

നഴ്‌സിങ്ങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടി വിവിധ സ്വകാര്യ കമ്പനികളിൽ റിസപ്ഷനിസ്റ്റ് ഉൾപ്പടെയുള്ള ജോലികൾ ചെയ്ത് വന്നിരുന്നതായും പല സ്ഥലത്തും ഇവർക്ക് കേസുകളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അവിവാഹിതയായ ഇവർക്ക് ഒരു പ്രണയത്തിൽ ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്നും കുട്ടി ഇപ്പോൾ ഒരു അനാഥാലയത്തിലാണെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP