Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവരെന്റെ രണ്ടുകാലുകളും അടിച്ചുപൊട്ടിച്ചു; വായിൽ പശയൊഴിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തുകഴിഞ്ഞപ്പോൾ കരിമ്പിൻ ചണ്ടി പോലെ ഉപേക്ഷിച്ചു; കൊൽക്കത്തയിൽ മാഫിയ സംഘം തട്ടിക്കൊണ്ടു പോയ മലയാളി ബിഎസ്എഫ് ജവാൻ ദുരന്തകഥ പറയുന്നു

അവരെന്റെ രണ്ടുകാലുകളും അടിച്ചുപൊട്ടിച്ചു; വായിൽ പശയൊഴിച്ചു; ലക്ഷങ്ങൾ തട്ടിയെടുത്തുകഴിഞ്ഞപ്പോൾ കരിമ്പിൻ ചണ്ടി പോലെ ഉപേക്ഷിച്ചു; കൊൽക്കത്തയിൽ മാഫിയ സംഘം തട്ടിക്കൊണ്ടു പോയ മലയാളി ബിഎസ്എഫ് ജവാൻ ദുരന്തകഥ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: ഇതുപോലൊരു ദുരനുഭവം ആർക്കും ഉണ്ടാകരുതേയെന്നാണ് ബിഎസ്എഫ് ജവാനായ സുരേഷിന്റെ പ്രാർത്ഥന. ഒരുവർഷം മുമ്പ് നാട്ടിൽ ഓണം ആഘോഷിച്ച് സൈനിക ക്യാമ്പിലേക്ക് മടങ്ങവെയാണ് ബി.എസ്.എഫ് ജവാനായ തൃശ്ശിലേരി ആനപ്പാറ പുതിയപുരയിൽ പി.എ. സുരേഷിനെ മാഫിയസംഘം തട്ടിക്കൊണ്ടുപോയത്. 'അവർ എന്റെ രണ്ടു കാലുകളും അടിച്ച് പൊട്ടിച്ചു, വായിൽ പശയൊഴിച്ചു, ആവശ്യങ്ങളെല്ലാം കഴിഞ്ഞശേഷം റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു'' ബംഗാളിൽ മാഫിയസംഘത്തിെന്റ പിടിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ സുരേഷിന് നടുക്കം വിട്ടുമാറിയിട്ടില്ല. കാലിന് ഗുരുതരമായി പരിക്കേറ്റ സുരേഷ് ഇപ്പോൾ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. അന്വേഷണത്തിന് മുൻകൈയെടുത്ത ഒ.ആർ. കേളു എംഎ‍ൽഎ ആശുപത്രിയിലെത്തി സുരേഷിനെ കണ്ടു.

ബംഗാളിലെ നദിയ ജില്ലയിലെ ബി.എസ്.എഫ് ക്യാമ്പിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ടവരുമായി ബന്ധമുള്ള മാഫിയസംഘമാണ് തന്നെ പണം തട്ടാൻ വേണ്ടി തട്ടിക്കൊണ്ടുപോയതെന്ന് സുരേഷ് പറഞ്ഞു. ജോലിസ്ഥലമായ ഇൻഡോറിലേക്ക് കഴിഞ്ഞ വർഷം സെപ്റ്റംബർ ് 28നാണ് മടങ്ങിയത്. ബംഗളൂരുവിൽനിന്ന് പോയ സുരേഷ് കൊൽക്കത്തയിലെ കൃഷ്ണനഗറിൽ സുഹൃത്തിനെ അന്വേഷിച്ച് പോവുന്നതിനിടെയാണ് ചതിയിൽ പെടുന്നത്. ഇയാളുടെ എ.ടി.എമ്മിൽനിന്ന് പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പണം വരവ് നിലച്ചതോടെ സുരേഷിന്റെ ബന്ധുവായ സുധീഷിനെ ഫോണിൽ ബന്ധപ്പെട്ട് കൊൽക്കത്തയിലെത്തിച്ചു. ഇയാളെയും പിടികൂടിയ സംഘം നാലുലക്ഷം രൂപയുടെ ആഭരണങ്ങളും ഒന്നരലക്ഷം രൂപയും തട്ടിയെടുത്ത് വിട്ടയക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് സുരേഷിനെ കൊൽക്കത്തയിൽ വെച്ച് കണ്ടെത്തിയത്. സഹോദരൻ സുമേഷിനെ സുരേഷ് വിളിക്കുകയും ബന്ധുക്കൾ കൊൽക്കത്ത വിമാനത്താവളത്തിലെത്തി സുരേഷിനെ നാട്ടിലേക്ക് കൊണ്ടുവരുകയുമായിരുന്നു. നാട്ടിലെത്തിച്ച ഉടൻ മാനന്തവാടി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. സുരേഷ് ക്യാമ്പിലെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ വീട്ടുകാർ തിരുനെല്ലി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഒ.ആർ. കേളു എംഎ‍ൽഎ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു. ഇതിെന്റ അടിസ്ഥാനത്തിൽ തിരുനെല്ലി പൊലീസ് സംഘം സുരേഷിനെ അന്വേഷിച്ച് കൊൽക്കത്തയിൽ പോയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP