Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാലയങ്ങളിൽ പോകുന്നത് പഠിക്കാനാണ്.. അല്ലാതെ രാഷ്ട്രീയം സമരം ചെയ്യാനല്ല; വിദ്യാലയങ്ങളിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാമെന്ന് ഹൈക്കോടതി; നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി

വിദ്യാലയങ്ങളിൽ പോകുന്നത് പഠിക്കാനാണ്.. അല്ലാതെ രാഷ്ട്രീയം സമരം ചെയ്യാനല്ല; വിദ്യാലയങ്ങളിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാമെന്ന് ഹൈക്കോടതി; നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി

കൊച്ചി: വിദ്യാലയങ്ങളിൽ രാഷ്ട്രീയ സമരം വേണ്ടെന്ന് ഹൈക്കോടതി. നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാം എന്ന് കോടതി വ്യക്തമാക്കി.

പൊന്നാനി എംഇഎസ് കോളജിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന്റെ പശ്ചാത്തലത്തിൽ കോളജ് അധികൃതർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത നിർദേശങ്ങൾ നൽകിയത്. ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ് അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവാണിത്. ഈ മാസം 16ന് ഹർജി വീണ്ടും പരിഗണിക്കും.

രാഷ്ട്രീയ പ്രവർത്തനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർത്ഥികൾ പഠനം നിർത്തി പോകണം. രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്യുന്നവരെ വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് പുറത്താക്കാം. ഇത്തരം സമരങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

കലാലയ രാഷ്ട്രീയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു ഉത്തരവുണ്ടായത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.

എംഇഎസ് കോളജിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കോളജ് അധികൃതർ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്തരം സമരങ്ങൾ അനുവദിക്കാൻ പാടില്ല, കോളജ് അധികൃതർ ആവശ്യപ്പെട്ടാൽ പൊലീസ് ഇടപെട്ടു കോളജിനുള്ളിലും പുറത്തുമായുള്ള ഇത്തരം സമരപ്പന്തലുകൾ നീക്കം ചെയ്യേണ്ടതാണ്. പഠനവും സമരവും ഒന്നിച്ചുപോകില്ല. ഇവ ഒന്നിച്ചുകൊണ്ടുപോകുന്നവരെ പുറത്താക്കാൻ ഏതു നടപടിയും കോളജ് അധികൃതർക്കു സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP