Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഡിജിപി പത്മകുമാർ മുൻകൂർ ജാമ്യ സാധ്യത തേടുന്നു; കേസെടുക്കാതിരിക്കാൻ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഡിജിപി ഹേമചന്ദ്രനും; സോളാർ കേസിൽ നിയമോപദേശം തേടി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ; സരിതയുടെ മൊഴിയെടുത്താൽ ഐപിഎസുകാർക്കെതിരേയും കേസ് ഉറപ്പ്; പത്മകുമാറിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുമെന്നും സൂചന; പ്രതിയായാൽ പൊലീസുകാരെ സസ്‌പെന്റ് ചെയ്യാനും സർക്കാർ; ആർക്കും വിട്ടുവീഴ്ചയില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായിയും

എഡിജിപി പത്മകുമാർ മുൻകൂർ ജാമ്യ സാധ്യത തേടുന്നു; കേസെടുക്കാതിരിക്കാൻ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഡിജിപി ഹേമചന്ദ്രനും; സോളാർ കേസിൽ നിയമോപദേശം തേടി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ; സരിതയുടെ മൊഴിയെടുത്താൽ ഐപിഎസുകാർക്കെതിരേയും കേസ് ഉറപ്പ്; പത്മകുമാറിനെതിരെ ബലാത്സംഗ കുറ്റം ചുമത്തുമെന്നും സൂചന; പ്രതിയായാൽ പൊലീസുകാരെ സസ്‌പെന്റ് ചെയ്യാനും സർക്കാർ; ആർക്കും വിട്ടുവീഴ്ചയില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്ന മൊഴി പ്രത്യേക അന്വേഷണ സംഘത്തിനും സരിതാ നായർ കൊടുത്തിരുന്നു. ഇത്തരമൊരു മൊഴി കിട്ടിയാൽ കേസെടുക്കുക മാത്രമാണ് ഏക വഴി. എന്നാൽ ചോദ്യം ചെയ്യലിനിടെ സരിത ഇക്കാര്യം പറഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം നടപടിയെടുത്തില്ല. ഇതേ കാര്യങ്ങൾ സോളാർ കമ്മീഷന് മുമ്പിലും സരിത നൽകി. ജ്യൂഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി പൊലീസിന് നൽകിയ മൊഴികളും ജസ്റ്റീസ് ശിവരാജൻ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റേയും മറ്റുള്ളവരുടേയും പീഡന വിവരങ്ങൾ പൊലീസിനോടും വിശദീകരിച്ചതെന്ന് കമ്മീഷൻ കണ്ടെത്തിയതെന്നാണ് സൂചന. അതു കൊണ്ട് കൂടിയാണ് സോളാർ റിപ്പോർട്ടിൽ പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങൾ ജസ്റ്റീസ് ശിവരാജൻ നടത്തിയത്. ഇതു മനസ്സിലാക്കിയാണ് പൊലീസുകാർക്കെതിരെ വകുപ്പു തല നടപടി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രഖ്യാപിച്ചതും.

സർക്കാർ പുതുതായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ തലവനായ രാജേഷ് ദിവാൻ ഉടൻ സരിതയുടെ മൊഴി വീണ്ടുമെടുക്കും. ഇതിൽ ആരോപണങ്ങൾ ആവർത്തിച്ചാൽ മുതിർന്ന ഐപിഎസുകാരൻ പീഡനക്കേസിൽ പ്രതിയാകും. മൊഴി മുക്കിയ പൊലീസ് ഉദ്യോഗസ്ഥനും കേസിൽ പ്രതിയാകും. അതുകൊണ്ട് തന്നെ സോളാറിലെ അന്വേഷണക്കുരുക്കിൽ ഡിജിപി ഹേമചന്ദ്രനും എഡിജിപി പത്മകുമാറും പെടുമെന്നാണ് സൂചന. പത്മകുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സരിത ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസെടുത്താൽ പ്ത്മകുമാറിന്റെ അറസ്റ്റ് ഉറപ്പാണ്. തൃശൂർ പൊലീസ് അക്കാദമിയുടെ ചുമതലയിലായിരുന്ന പത്മകുമാറിനെ മാർക്കറ്റ് ഫെഡിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് മുൻകൂർ ജാമ്യത്തിനായി പത്മകുമാർ ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. പൊലീസുകാരുമായി പത്മകുമാർ യാതൊരു ആശയ വിനിമയവും നടത്തുന്നുമില്ല. ഡിജിപിക്ക് പോലും പ്ത്മകുമാറിനെ സോളാർ റിപ്പോർട്ട് വന്ന ശേഷം നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല.

അതിനിടെ സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവൻ ഹേമചന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയെ കണ്ടത്. അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായി ഹേമചന്ദ്രൻ എത്തിയത്.

സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആർ.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്‌ത്തിയിരുന്നു. സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് പോവാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച. എന്നാൽ നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ് ഹേമചന്ദ്രനോട് പിണറായി വിശദീകരിച്ചതെന്നാണ് സൂചന. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ്, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ തുടങ്ങിയ പ്രമുഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നു സരിത മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇതിൽ പലരുടേയും പേരുകൾ അന്വേഷണ സംഘത്തിന് മുന്നിലും സരിത പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കോവളം എംഎ‍ൽഎ: എ. വിൻസെന്റിന്റെ അറസ്റ്റിനു കാരണമായ വകുപ്പുകൾ പ്രയോഗിച്ചാൽ ഈ പരാതിയിൽ പരാമർശിക്കുന്നവരെ പ്രത്യേകസംഘത്തിന് അറസ്റ്റ് ചെയ്യേണ്ടിവരും.

സോളാർ പദ്ധതികൾക്ക് അംഗീകാരം ലഭിക്കുന്നതിനായി പലർക്കും വൻതുക നൽകേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിതയുടെ പരാതിയിലുണ്ട്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു സരിത പരാതിയിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു. അതുവഴി നിരവധി ഇടപാടുകാരെ പദ്ധതിയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. 1.90 കോടി രൂപ ഉമ്മൻ ചാണ്ടി കൈപ്പറ്റി. 2012-ൽ ക്ലിഫ് ഹൗസിൽ ശാരീരികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലിൽ മുൻ എംഎ‍ൽഎ: എ.പി. അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തു. എ.ഡി.ജി.പി: കെ. പത്മകുമാർ കലൂരിലെ ഫ്ളാറ്റിൽ പീഡിപ്പിച്ചുവെന്നും പറയുന്നുണ്ട്. എറണാകുളം മുൻ കമ്മിഷണർ എം.ആർ. അജിത്കുമാർ ഫോണിലൂടെ മണിക്കൂറുകളോളം അശ്ലീലസംഭാഷണം നടത്തി. എസ്.എം.എസും അയച്ചു.

പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി: കെ. ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കുന്നതിന്റെ തലേന്ന് ഔദ്യോഗികവസതിയിൽ തന്നെ ബലാത്സംഗം ചെയ്തു എന്നിങ്ങനെയാണു സരിതയുടെ പരാതിയിലെ ആരോപണങ്ങൾ. ആരോപണത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയെല്ലാം പീഡനക്കുറ്റത്തിന് കേസെടുക്കേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ സരിതയുടെ മൊഴി മുക്കിയതിനെ തെളിവ് നശിപ്പിക്കലായി വിലയിരുത്തും. അങ്ങനെ വന്നാൽ പ്രത്യേക അന്വേഷണ സംഘത്തലവനെതിരേയും കേസു വരും. ജാമ്യം ലഭിക്കാവുന്ന കുറ്റമാവുക ചുമത്തുക. അതുകൊണ്ട് തന്നെ ഹേമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യാനിടയില്ല. എന്നാൽ കേസിൽ പ്രതിയായാൽ ഉടൻ സർവ്വീസിൽ നിന്ന് സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന. ഇതെല്ലാം തിരിച്ചറിഞ്ഞാണ് തന്റെ ഭാഗം വിശദീകരിക്കാൻ ഹേമചന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്.

നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് സോളാർ കമ്മീഷനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഒരു സമ്മർദ്ദത്തിനും വഴങ്ങിയില്ലെന്നായിരുന്നു ഈ പൊലീസുകാരുടെ നിലപാട്. സോളാർ കേസിനുവേണ്ട പല വിവരങ്ങളും ലഭിക്കണമെങ്കിൽ ജോപ്പനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമായിരുന്നു. പക്ഷേ രാഷ്ട്രീയ സമ്മർദ്ദം കാരണം അതു നടക്കില്ലെന്ന് അറിയാമായിരുന്നു. അങ്ങനെയാണെങ്കിൽ ആരോടും ചോദിക്കാതെ അറസ്റ്റ് ചെയ്യാനായിരുന്നു ഡി.ജി.പി: എ.ഹേമചന്ദ്രൻ നൽകിയ നിർദ്ദേശം. അങ്ങനെ ജോപ്പനെ ചെങ്ങന്നുർ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡിവൈ.എസ്‌പി: പ്രസന്നകുമാർ അറസ്റ്റ് ചെയ്യുകയായിരുന്നു.അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മസ്‌കറ്റിൽ പോയിരിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയോട് ചോദിച്ചാൽ അറസ്റ്റ് ആ സമയത്തു വേണ്ടെന്നായിരിക്കും പറയുക. അപ്പോൾതന്നെ ജോപ്പനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സോളാർ കേസ് മറ്റൊരു വഴിക്ക് നീങ്ങുമായിരുന്നുവെന്ന് തങ്ങൾക്കറിയാമായിരുന്നു. വേറെ പോംവഴിയൊന്നും കാണാതിരുന്നതുകൊണ്ട് മുഖ്യമന്ത്രി വിദേശത്താണെങ്കിൽപോലും അറസ്റ്റ് ചെയ്യേണ്ടിവന്നുവെന്നും വിശദീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ പകിട്ട് നഷ്ടപ്പെടുത്താൻവേണ്ടി ജോപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അന്ന് പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു. അത്തരം പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് കേസന്വേഷണവുമായി തങ്ങൾ മുന്നോട്ടുപോയത്. എന്നിട്ടും ജ.ശിവരാജൻ കമ്മീഷൻ തങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിൽ വേദനയുണ്ടെന്നാണ് അന്വേഷണ സംഘാംഗങ്ങൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP