Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ടി. ചാക്കോ 12 വയസ്സ് പ്രായക്കൂടുതലുള്ള വനിതാ കെപിസിസി. മെമ്പറോടൊപ്പം യാത്ര ചെയ്തു; അതിന്റെ പേരിൽ 'പീച്ചി സംഭവമെന്ന്' പേരിട്ട് നാണംകെടുത്തിയവർ ഇന്ന് സരിതയുടെ വെളിപ്പെടുത്തലിനു മുന്നിൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു; കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ആരോപണം ഓർമ്മിപ്പിച്ച് പി സി ജോർജ്ജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

പി.ടി. ചാക്കോ 12 വയസ്സ് പ്രായക്കൂടുതലുള്ള വനിതാ കെപിസിസി. മെമ്പറോടൊപ്പം യാത്ര ചെയ്തു; അതിന്റെ പേരിൽ 'പീച്ചി സംഭവമെന്ന്' പേരിട്ട് നാണംകെടുത്തിയവർ ഇന്ന് സരിതയുടെ വെളിപ്പെടുത്തലിനു മുന്നിൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു; കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ആരോപണം ഓർമ്മിപ്പിച്ച് പി സി ജോർജ്ജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

കോട്ടയം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ കൂട്ടനടപടി വന്നതോടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ആരോപണം ഓർമ്മിപ്പിച്ച് പി സി ജോർജ്ജ് എം എൽ എയുടെ ഫേസ്‌ബുക്ക് കുറിപ്പ്. കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ സ്ത്രീവിഷയത്തിൽ തേജോവധം ചെയ്തവർ ഇന്നു സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നു പി.സി. ജോർജ് കുറ്റപ്പെടുത്തുന്നു. 'പീച്ചി സംഭവമെന്നു' പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും സമൂഹമാധ്യമമായ ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ ജോർജ് വ്യക്തമാക്കുന്നു

പി സി ജോർജ്ജിന്റെ പോസ്റ്റു വായിക്കാം

63 വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ്സ് നേതാവ് തന്നെക്കാൾ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു; അവഹേളിച്ചു. 'പീച്ചി സംഭവമെന്ന്' പേരിട്ട് നാണംകെടുത്തി

നാടിനും കർഷകർക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞു വച്ച അദ്ദേഹത്തെ ഹീനമായി രാഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു.

ഹാ കഷ്ടം

വിധിയാണിത്; ദൈവഹിതവും, ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയ്ക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP