Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം

കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രജിസ്‌ട്രേഷന് മൂവായിരം രൂപ. ജോലി സ്ഥലവും സമയവും ഫോണിലൂടെ അറിയിക്കും. ദിവസം ആറു മണിക്കൂർ ജോലി. പ്രതിഫലം പ്രതിദിനം 15, 000 രൂപവരെ. രാത്രി ഷിഫ്റ്റാണെങ്കിൽ കൂടുതൽ കിട്ടും 20, 000 രൂപ വരെ. ആകർഷകമായ ഒരു ജോബ്‌സൈറ്റിലെ വിവരങ്ങളാണിത് . രജിസ്‌ട്രേഷൻ നിരക്കിൽ ഒരു ഡിസ്‌ക്കൗണ്ടും ചോദിക്കേണ്ട... തരില്ല! പ്രതിഫലത്തിൽ ബാർഗൈനിംഗുമില്ല. നൂറു ശതമാനം സുരക്ഷിതം . ഒപ്പം സംഭവം പരമരഹസ്യമായിരിക്കുമെന്ന് ഉറപ്പും. സീരിയസായി ജോലി ചെയ്യാൻ താത്പര്യമുള്ള ജനുവിൻ കക്ഷികൾക്ക് മാത്രം രജിസ്റ്റർ ചെയ്യാം . വാട്‌സപ് നമ്പരും നല്കിയിട്ടുണ്ട്.

ഇങ്ങനെ ഒരു പരസ്യം കണ്ടാൽ അപേക്ഷിക്കാൻ ആർക്കും തോന്നും. എന്നാൽ ഈ പരസ്യം പുരുഷന്മാർക്കു മാത്രമുള്ളതാണ്. ജോലി ഇതാണ് മെയിൽ എ്‌സ്‌ക്കോർട്ട് സർവ്വീസ്. ഇങ്ങനെ പറഞ്ഞാൽ മനസ്സിലാവാത്തവർക്കു വേണ്ടി അല്പം വിശദീകരിക്കാം. സംസ്ഥാനത്തു സജീവമായ ആൺ വാണിഭത്തിന്റെ ഓമനപ്പേരാണിത്. ഇവരുടെ അസംഖ്യം സൈറ്റുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . ഇവരുടെ നെറ്റ വർക്കിലാണ് ഇത്തരം പരസ്യങ്ങൾ കാണാനാവുക.

സംസ്ഥാനത്ത് മെയിൽ എസ്‌കോർട്ട് സംഘങ്ങൾ പിടിമുറുക്കുന്നതിനെ പറ്റിയും പൊലീസ് കണ്ണടയ്ക്കുന്നതിനെ പറ്റിയും റിപ്പോർട്ടർ ടി വിയിലാണ് റിപ്പോർട്ടു വന്നത് ജിഗലോ എന്നറിയപ്പെടുന്ന 'ആൺവേശ്യ'യുടെ നേരിട്ടുള്ള വെളിപ്പെടുത്തലുമുണ്ട്. കേരളത്തിൽ ഈ ശൃംഖല ഏറെ ശക്തമായി നിലനിൽക്കുന്നതായി ഇതിലൂടെ വ്യക്തമാകുന്നു

കേരളത്തിലെത്തുന്നവർ മാത്രമല്ല ഇവരെ ഉപയോഗപ്പെടുത്തുന്നതെന്നാണ് ഇയാൾ വെളിപ്പെടുത്തുന്നത്. കാശുള്ള കൊച്ചമ്മമാരാണ് കൂടുതലായും വിളിക്കുന്നത്. ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്രവേണമെങ്കിലും പണം നല്കുമെന്നും വെളിപ്പെടുത്തുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇങ്ങനെ കാശുണ്ടാക്കുന്നുണ്ട് . ഇതിനു വിളിക്കുന്നരുടെ ആവശ്യം നിറവേറ്റുക എന്നതാണ് പ്രധാനം. അവർക്ക് ഇഷ്ടം പോലെ പണമുണ്ട്. അതു ചെലവാക്കാൻ തയ്യാറാകുന്നത് അവരെ തൃപ്തിപ്പെടുത്തുന്നതിലൂടെയാണ്. ഇങ്ങനെ ഉള്ളവർക്ക് ഒരു വാട്‌സ്പ് കൂട്ടായ്മ തന്നെ ഉണ്ട് അതിലേയ്ക്ക് ക്ഷണം വരും. നാലോ അഞ്ചോ ഫോട്ടോസ് അയച്ചു കൊടുത്തിട്ട് അതിൽ നിന്ന് ഇഷ്ടമുള്ളയാളിനെ തിരഞ്ഞെടുക്കുകയാണ് പതിവ്.

ആഗോള സെക്സ് വാണിഭത്തിന്റെ കണ്ണികളാണ് കേരത്തിലും സജീവമാണെന്നാണ് ഇതോടെ തെളിയുന്നത്. സംസ്ഥാനത്ത് ഇതിന്റെ ഏറ്റവും വലിയ കേന്ദ്രങ്ങൾ കോവളവും , കൊച്ചിയും കോഴിക്കോടുമാണ്. നക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഈ വ്യവസായത്തിന്റെ വിളിപ്പേര് 'കൂത്താടി' എന്നാണ്.

ഓൺലൈൻ വഴിയും സോഷ്യൽമീഡിയയിലെ വിവിധ ഗ്രൂപ്പുകൾ വഴിയുമാണ് പുരുഷ ശരീര വ്യാപാരം സംസ്ഥാനത്ത് പൊടിപൊടിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. വിദേശ, അന്തർ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമർമാർ. ഇവർക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാർ ഉറപ്പുവരുത്തും.

കൂടാതെ സ്വന്തമായി എസ്‌കോർട്ട് സൈറ്റുകൾ വഴി ബിസിനസുകൾ പിടിക്കുന്ന യുവാക്കളും ഉണ്ട്.വിദേശ വനിതകൾക്കായി കൂത്താടികളായി വരുന്ന ആൺകുട്ടികളുടെ എച്.ഐ.വി ടെസ്റ്റ് വരെ ഏജന്റുമാർ നടത്തി റിസൾട്ട് ഇത്തരക്കാർക്ക് കൈ മാറാറുണ്ടെന്ന് പേരോ ദൃശ്യങ്ങളോ പകർത്താൻ വിസമ്മതിച്ച യുവാവ് റിപ്പോർട്ടറോട് വെളിപ്പെടുത്തി.

ഒരു ദിവസം പൂർണ്ണമായി ഇവർക്കൊപ്പം ചെലവഴിക്കുന്നതിന് 15,000 മുതൽ 20,000 രൂപവരെയാണ് ഓഫർ. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂർ വരെ സമയം ചെലവിടുന്നതിന് 6000 രൂപമുതൽ 12000 വരെ ലഭ്യമാകും.15 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്കാണ് ഡിമാൻഡ്. സോഷ്യൽ മീഡിയകളിൽ നേരിട്ട് ലഭിക്കാവുന്ന നമ്പറുകൾ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടൽ വ്യാപാരത്തിന്റേയും മറവിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളോട് പൊലീസ് മനഃപൂർവ്വം കണ്ണടക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP