Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാനെതിരെ ജയാരവം മുഴക്കി ഇന്ത്യ; ഏഷ്യാ കപ്പ് ഹോക്കിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം; പൂൾ എയിൽ ഒമ്പത് പോയിന്റോടെ ഇന്ത്യ മുന്നിൽ

പാക്കിസ്ഥാനെതിരെ ജയാരവം മുഴക്കി ഇന്ത്യ; ഏഷ്യാ കപ്പ് ഹോക്കിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയം; പൂൾ എയിൽ ഒമ്പത് പോയിന്റോടെ ഇന്ത്യ മുന്നിൽ

മറുനാടൻ മലയാളി ഡസ്‌ക്

ധാക്ക: പാക്കിസ്ഥാനെതിരെ ഇന്ത്യ ഹോക്കിയിൽ ജയപരമ്പര തുടരുന്നു. ഏഷ്യാ കപ്പ് ഹോക്കിയിൽ പൂൾ എ മത്സരത്തിലും പാക്സ്ഥാനെതിരെ ജയം. ധാക്കയിൽ നടക്കുന്ന ടൂർണമെന്റിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ജപ്പാനേയും ബംഗ്ലാദേശിനെയും തകർത്തതിന പിന്നാലെയാണ് ഈ ജയം.

17ാം മിനിറ്റിൽ ചിങ്‌ലെൻസാനയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് 44ാം മിനിറ്റിൽ രമൺദീപ് സിങ്ങ് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയർത്തി. പിന്നീട് തൊട്ടടുത്ത മിനിറ്റിൽ ഹർമൻപ്രീത് സിങ്ങ് വീണ്ടും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. അവസാന ക്വാർട്ടറിൽ അലി ഷാനാണ് പാക്കിസ്ഥാനായി ഒരു ഗോൾ തിരിച്ചടിച്ചത്.

തുടർച്ചയായ മൂന്നാം വിജയത്തോടെ പൂൾ എയിൽ ഇന്ത്യ ഒമ്പത് പോയിന്റുമായി മുന്നിൽ തുടരുകയാണ്. നാല് പോയിന്റുള്ള പാക്കിസ്ഥാൻ രണ്ടാമതാണ്. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും റൗണ്ട് റോബിൻ സൂപ്പർ ഫോർ സ്‌റ്റേജിലേക്ക് മുന്നേറി.
ഈ വർഷം ലണ്ടനിൽ നടന്ന ഹോക്കി വേൾഡ് ലീഗ് സെമിഫൈനലിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP