Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർത്താവില്ലാത്തപ്പോൾ വിളിക്കണേയെന്ന് പൊലീസ് ഏമാൻ; 500 രൂപ നോട്ടിനൊപ്പം ഫോൺ നമ്പർ കടലാസിൽ ചുരുട്ടി യുവതിക്ക് നൽകി; ഏമാൻ വളയ്ക്കാൻ ശ്രമിച്ചത് പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയെ; പരാതി വന്നതോടെ വെട്ടിലായത് പെരുനാട് പൊലീസ്

ഭർത്താവില്ലാത്തപ്പോൾ വിളിക്കണേയെന്ന് പൊലീസ് ഏമാൻ; 500 രൂപ നോട്ടിനൊപ്പം ഫോൺ നമ്പർ കടലാസിൽ ചുരുട്ടി യുവതിക്ക് നൽകി; ഏമാൻ വളയ്ക്കാൻ ശ്രമിച്ചത് പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയെ; പരാതി വന്നതോടെ വെട്ടിലായത് പെരുനാട് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ് ഡ്രൈവർക്ക് പ്രണയപാരവശ്യം. അത് അടക്കാൻ വയ്യാതെ വന്നപ്പോൾ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസിൽ ഇംഗിതം അറിയിച്ച് പ്രണയലേഖനം യുവതിക്ക് നൽകി. ലേഖനം യുവതി ഭർത്താവിന് കൈമാറിയതോടെ പൊലീസ് വെട്ടിലായി. ഒടുവിൽ യുവതിയുടെ ഭർത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി.

പെരുനാട് പൊലീസാണ് പുലിവാല് പിടിച്ചത്. സ്‌റ്റേഷനിലെ ഡ്രൈവറാണ് കാമുകവേഷം കെട്ടിയത്. കോന്നി സ്വദേശിയാണ് പ്രണയനായകൻ. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവർത്തകർ തന്നെ പറയുന്നു. ഏത് സ്‌റ്റേഷനിൽ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാൾ വളയ്ക്കാൻ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകൾക്ക് ഫോൺനമ്പർ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയസല്ലാപം തുടരും.

പല കേസിലെയും പ്രതികളായ സ്ത്രീകൾക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് സ്ഥലം മാറി പെരുനാട്ടിലെത്തിയത്. അന്നുമുതൽ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോൾ ഏമാനിലെ പ്രണയരോഗി ഉണർന്നു. അസുഖം സഹിക്കാൻ കഴിയാതെ വന്നതോടെ രണ്ടും കൽപ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോൺ നമ്പരും ഒപ്പം സ്‌നേഹപൂർവം 'ഭർത്താവില്ലാത്തപ്പോൾ വിളിക്കണേ' എന്നും എഴുതി ചുരുട്ടി യുവതിക്ക് നൽകി.

പാഴ്‌സൽ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുൾ നിവർത്തി നോക്കിയ യുവതി പ്രണയലേഖനം കണ്ട് ഞെട്ടി. അപ്പോൾ തന്നെ ഭർത്താവ് പരാതിയുമെഴുതി സ്‌റ്റേഷനിൽ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭർത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കിൽ തിരുവല്ല ഡിവൈഎസ്‌പിക്ക് നൽകുമെന്നായി ഭർത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തിൽ ഭർത്താവിനെ സമാധാനിപ്പിച്ച് പരാതി പിൻവലിപ്പിച്ച് എസ്‌ഐ തലയൂരി. കഥാനായകൻ ഫോൺ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP