Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് ഭക്തർ മമ്മൂട്ടിയെ ഉന്നം വയ്ക്കുന്നത് ദുൽഖറിന്റെ സൂപ്പർസ്റ്റാർ കിരീടം ഭയന്നോ? നടനെ കൈവിടാതെ ഇരയെ സഹായിച്ച മമ്മൂട്ടിയെ വില്ലനാക്കാൻ മൽസരിച്ച് ദിലീപ് ഫാൻസുകാർ; പൃത്ഥ്വിരാജിന്റെ വളർച്ച തടയാൻ മെനഞ്ഞതുപോലെയുള്ള കരുനീക്കത്തിന് എതിരെ ജാഗ്രതയോടെ മമ്മുട്ടി ഫാൻസുകാരും; താരലോകത്ത് യുദ്ധം മുറുകുന്നു

ദിലീപ് ഭക്തർ മമ്മൂട്ടിയെ ഉന്നം വയ്ക്കുന്നത് ദുൽഖറിന്റെ സൂപ്പർസ്റ്റാർ കിരീടം ഭയന്നോ? നടനെ കൈവിടാതെ ഇരയെ സഹായിച്ച മമ്മൂട്ടിയെ വില്ലനാക്കാൻ മൽസരിച്ച് ദിലീപ് ഫാൻസുകാർ; പൃത്ഥ്വിരാജിന്റെ വളർച്ച തടയാൻ മെനഞ്ഞതുപോലെയുള്ള കരുനീക്കത്തിന് എതിരെ ജാഗ്രതയോടെ മമ്മുട്ടി ഫാൻസുകാരും; താരലോകത്ത് യുദ്ധം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആപത്തിൽ സഹായിക്കുന്നവരാണ് യഥാർഥ സുഹൃത്തുക്കൾ എന്ന പറയാറുണ്ട്. ചങ്ങാതി നന്നായാൽ ഏകദേശം കാര്യങ്ങളൊക്കെ അങ്ങ് നടന്നുപോകും. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി പറയട്ടെ. അതുവരെ ദിലീപ് കുറ്റാരോപിതൻ മാത്രമല്ലേ. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉറച്ച നിലപാടെടുക്കുക വിഷമകരമായ കാര്യമാണ്.

ദിലീപിനെ ജയിലിൽ സന്ദർശിച്ചവർ പറഞ്ഞത് സൗഹൃദത്തിന്റെ പേരിലാണ് തങ്ങൾ കാണാനെത്തിയതെന്നാണ്. സൗഹൃദത്തിന് അങ്ങനെ ചില ലൈസൻസുകളുണ്ടെന്ന് അവകാശപ്പെട്ടാലും, ഇരയോടൊപ്പം നിൽക്കുന്നവർ അത് സമ്മതിച്ചുതരില്ല. അത് ഒരുപക്ഷം പിടിക്കലായി മാത്രമേ അവർ വ്യാഖ്യാനിക്കുകയുള്ളു.

അമ്മ സംഘടനയുടെ എക്‌സ്‌ക്യൂട്ടീവ് യോഗം കഴിഞ്ഞുള്ള വിവാദ വാർത്താസമ്മേളനത്തിൽ സൂപ്പർതാരങ്ങൾ ഞാനിതൊന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ ഇരുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.മോഹൻലാൽ ചിത്രം വരയ്ക്കുന്ന തിരക്കിലായിരുന്നു. മമ്മൂട്ടിയാകട്ടെ ഗൗരവമായ ആലോചനയിലും.ദിലീപിനെ സഹായിക്കുന്നതിനായിരുന്നു ആ മൗനമെന്ന് ആക്ഷേപങ്ങൾ ഉയർന്നു.

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ചേർന്ന അമ്മയുടെ അവയ്‌ലെബിൾ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയോടെ സംഗതി നേരേ തിരിഞ്ഞു.കാരണം ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനം.ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കിൽ, താൻ ഇറങ്ങിപ്പോവുമെന്ന് പൃഥ്വിരാജ് ഭീഷണി മുഴക്കിയെന്നും, രേഖാമൂലം തീരുമാനം അറിയിക്കണമെന്ന് വാശി പിടിച്ചുവെന്നുമാണ് വാർത്ത പുറത്ത് വന്നത്. അനുനയ ശ്രമത്തിന്റെ ഭാഗമായി പൃഥ്വിയെ തൃപ്തിപ്പെടുത്താനാണ് ദിലീപിനെതിരെ നടപടിയെടുത്തതായി മമ്മൂട്ടി അറിയിച്ചത്.

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമെടുത്ത തീരുമാനത്തെ മമ്മൂട്ടിയെ ലാക്കാക്കിയുള്ള ആക്ഷേപശരങ്ങളായി ചിലർ മാറ്റി. പ്രത്യേകിച്ച് ദിലീപ് അനുയായികൾ. ദിലീപിനെതിരെ മമ്മൂട്ടി എന്തോ അപരാധം ചെയ്തുവെന്ന തരത്തിലായി സംസാരം. ഇക്കാര്യം കെ.ബി.ഗണേശ്‌കുമാർ പരസ്യമാക്കിയതോടെ കേട്ടുകേൾവിയൊന്നുമല്ല ഈ വാർത്തയെന്ന് വ്യക്തമാവുകയും ചെയ്തു.

നേരത്തെ, പൃഥ്വിരാജ് താരമായി ഉയർന്നുവന്നപ്പോൾ ദിലീപ് ഫാൻസ് കൂവിത്തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപമുണ്ടായിരുന്നു. പൃഥ്വി തന്നെ ഇക്കാര്യം അമ്മയുടെ യോഗങ്ങളിൽ പരാതിയായി പോലും ഉന്നയിച്ചിട്ടുണ്ട്.ഇപ്പോൾ ദിലീപ് ഭക്തരുടെ ഭയം സൂപ്പർതാര പദവിയിലേക്ക് അടുക്കുന്ന ദുൽഖർ സൽമാന്റെ ഉയർച്ചയാണ്. ദുൽഖറിന്റെ സോളോ എന്ന ചിത്രം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും അടുത്തിടെ നടന്നു. മമ്മൂട്ടിയെ ഉന്നം വയക്കുന്നത് ദുൽഖറിന്റെ സൂപ്പർതാര പദവി ഭയന്നാണെന്നാണ് അണിയറ സംസാരം.

പെട്ടെന്ന് ദേഷ്യം വന്ന് തണുക്കുന്ന സ്വഭാവക്കാരനാണ് മമ്മൂട്ടിയെന്ന് സിനിമാലോകത്ത് എല്ലാവർക്കുമറിയാം. സഹായം ആവശ്യപ്പെട്ടു വരുന്നവരെ ഇഷ്ടമായാൽ തന്നെ കൊണ്ടാവും പോലെ സഹായിക്കുന്ന വ്യക്തിയാണ് മെഗാതാരം. അതുകൊണ്ട് തകന്നെ ദിലീപിനെ സഹായിച്ചില്ലെന്ന വാദത്തിൽ കഴമ്പില്ല.അക്രമത്തിനിരയായ നടിക്കൊപ്പം നിൽക്കുമ്പോഴും ദിലീപിനെ കൈവിടുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാൽ അറസ്റ്റ് വന്നതോടെ ദിലീപിനെതിരെ സ്വാഭാവികമായ സംഘടനാ നടപടി മാത്രമാണ് വന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിക്കയെ ലാക്കാക്കിയുള്ള നീക്കമാണ് മമ്മൂക്കയെ ഉന്നമിട്ടുള്ള ആരോപണങ്ങൾക്ക് പിന്നിലെന്ന അണിയറ രഹസ്യം പുറത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP