Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിയേറ്ററിൽ തോറ്റിട്ട് ഡിവിഡിയിലും ടോറന്റിലും ജയിക്കുന്ന ഗതി 'കാറ്റി'ന് വരരുത്! അരുൺ കുമാർ അരവിന്ദിന്റെ ചിത്രം തിയേറ്ററിൽ പോയി കാണണമെന്ന അഭ്യർത്ഥനയുമായി വിനീത് ശ്രീനിവാസൻ

തിയേറ്ററിൽ തോറ്റിട്ട് ഡിവിഡിയിലും ടോറന്റിലും ജയിക്കുന്ന ഗതി 'കാറ്റി'ന് വരരുത്! അരുൺ കുമാർ അരവിന്ദിന്റെ ചിത്രം തിയേറ്ററിൽ പോയി കാണണമെന്ന അഭ്യർത്ഥനയുമായി വിനീത് ശ്രീനിവാസൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുരളി ഗോപി, ആസിഫ് അലി എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കാറ്റ് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.സമകാലിക മലയാള സിനിമിയിലെ തന്റെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ അരുൺകുമാർ അരവിന്ദിന്റെ ഈ ചിത്രത്തെ തിയേറ്ററിൽ പരാജയപ്പെടുത്തരുതെന്നാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അഭ്യർത്ഥന.ചിത്രം തിയേറ്ററിൽ വരുമ്പോൾ പ്രേക്ഷകർ കാണാതിരിക്കുകയും പിന്നീട് ഡിവിഡിയിലോ, ടോറന്റിലോ കണ്ട ശേഷം മികച്ച അഭിപ്രായം രേഖപ്പെടുത്തയും ചെയ്യുന്ന ഗതി ഈ ചിത്രത്തിന് വരരുതേയെന്നാണ് വിനീതിന്റെ അഭ്യർത്ഥന.

'അരുൺ കുമാർ അരവിന്ദിന്റെ കാറ്റിനെ കുറിച്ച് ഗംഭീര അഭിപ്രായമാണ് കേൾക്കുന്നത്.ഈ അടുത്ത കാലത്ത് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങൾ സാക്ഷാത്കരിച്ച സംവിധായകന്റെ ചിത്രം ആദ്യദിവസം തന്നെ കാണണമെന്നുണ്ടായിരുന്നു. പക്ഷേ, കേരളത്തിൽ ഇല്ലാത്തതിനാൽ കാണാൻ സാധിച്ചില്ല. നമ്മുടെ ചില മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോവുകയും, പിന്നീട് ഡിവിഡിയിലോ, ടോറന്റിലോ കണ്ട ശേഷം പ്രേക്ഷകർ നല്ല അഭിപ്രായം പറയുകയും ചെയ്യാറുണ്ട്.ഈ ചിത്രത്തിന് ആ ഗതി വരരുതേയെന്നാണ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്.കേരളത്തിൽ എല്ലാ തരത്തിലുള്ള സിനിമയ്ക്കും കാഴ്ചക്കാരുണ്ട്.കഴിയുമെങ്കിൽ നിങ്ങൾ ഈ ചിത്രം കാണാൻ സമയം ചെലവഴിക്കണം.ഞാനീ ചിത്രത്തിന്റെ ഭാഗമല്ലെങ്കിലും, സമകാലിക മലയാള സിനിമയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത് എന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP