Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; തനിക്കു വേണോ.. എന്ന് അതൃപ്തിയോടെ മറുചോദ്യം ഉന്നയിച്ച് ഇന്നസെന്റ്; ഇപ്പോൾ ചാനലിൽ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാൻ തരാമെന്നും ചാലക്കുടി എംപി; നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യത കൂടിയതോടെ ജനപ്രിയന് മുന്നിൽ താരസംഘടനയിലെ വാതിൽ അടഞ്ഞു തന്നെ

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം; തനിക്കു വേണോ.. എന്ന് അതൃപ്തിയോടെ മറുചോദ്യം ഉന്നയിച്ച് ഇന്നസെന്റ്; ഇപ്പോൾ ചാനലിൽ ആവശ്യത്തിന് സംഭവങ്ങളുണ്ട്, തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാൻ തരാമെന്നും ചാലക്കുടി എംപി; നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാക്കാൻ സാധ്യത കൂടിയതോടെ ജനപ്രിയന് മുന്നിൽ താരസംഘടനയിലെ വാതിൽ അടഞ്ഞു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ നടൻ ദിലീപിന് തീയറ്റർ സംഘടന മണിക്കൂറുകൾക്കകമാണ് ഫിയോക്ക് പ്രസിഡന്റ് സ്ഥാനം ദിലീപിനെ ഏൽപ്പിച്ചത്. എന്നാൽ പ്രസിഡന്റ് സ്ഥാനം ഏൽക്കാനില്ലെന്ന് പറഞ്ഞ് താരം പിൻവലിയുകയും ചെയ്തു. പുറത്തിറങ്ങിയ ദിലീപ് അതിവേഗം കരുത്തനാകുന്നു എന്ന ഫീലാണ് ഈ സംഭവത്തോടെ ഉണ്ടായത്. പുറത്തിറങ്ങിയ ദിലീപിനെ കാണാൻ നിരവധി സിനിമാ താരങ്ങളും വീട്ടിലേക്കെത്തി. ഇപ്പോൾ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവരികയാണ്. ഇതോടെ ദിലീപിന് താരസംഘടനയിലേക്കുള്ള മടങ്ങിവരവ് അത്രയ്ക്ക് എളുപ്പമല്ലെന്നാണ് അറിയുന്നത്.

ഇതേക്കുറിച്ച് അമ്മയിൽ രണ്ട് വിഭാഗം തന്നെ രൂപം കൊണ്ടിട്ടുണ്ട്. ദിലീപിനെതിരായ നടപടി വേഗത്തിലായിപ്പോയെന്നാണ് ഒരു വിഭാഗം സിനിമാക്കാരുടെ ആരോപണം. എന്നാൽ, ഇത്രയും വലിയൊരു ക്രൂരകൃത്യത്തിന്റെ ആസൂത്രകനെ ഇനി സംഘടനയിൽ അടുപ്പിക്കരുതെന്ന അഭിപ്രായം മറുവിഭാഗത്തിനുമുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ അഭിപ്രായം പറയാൻ അധികമാരും തയ്യാറല്ല താനും. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യം പോലും ഭയക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിനെയാണ് കാണുന്നത്.

ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ മറുചോദ്യം ഉന്നയിച്ചപ്പോൾ ചോദ്യത്തിൽ നിന്നും ഓടിയൊളിക്കാനാണ് ഇന്നസെന്റ് ശ്രമിച്ച്. ദിലിപീനെ തിരിച്ചെടുക്കുമോ എന്ന് ചാനൽ മൈക്കുകളുമായി മുന്നിൽ നിന്ന ലേഖകർ ചോദിച്ചപ്പോൾ തനിക്ക് വേണോ? എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി. അതൃപ്തിയോടെ ഇന്നസെന്റിന്റെ മറുപടി ചോദ്യം. ചോദിക്കാൻ മറ്റൊരു വേദിയില്ലാത്തതിനാലാണെന്ന് പറഞ്ഞപ്പോൾ അത് പറയാൻ വേറെ ആളുണ്ടെന്നായിരുന്നു ഇന്നസെന്റ് പറഞ്ഞത്. മാത്രമല്ല, ഇപ്പോ ചാനലിൽ ആവശ്യത്തിന് സംഭവങ്ങളുണ്ട്. തീരെ ഗതി മുട്ടുമ്പോ എന്റടുത്തേയ്ക്ക് വരൂ ഞാൻ തരാം.. എന്നും ഇന്നസെന്റ് പറഞ്ഞു.

ദിലീപ് അറസ്റ്റിലായ ഉടനെ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗമാണ് ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കാൻ തീരുമാനിച്ചത്. ഈ യോഗത്തിൽ ഇന്നസെന്റ് പങ്കെടുത്തിരുന്നില്ല. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വരാജ് തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുകയും ചെയ്തു. നടി രമ്യാനമ്പീശനും യോഗത്തിൽ സംബന്ധിച്ചിരുന്നു. പൃഥ്വരാജ് ആണ് ദിലീപിനെതിരേ കരുക്കൾ നീക്കിയത് എന്ന തരത്തിൽ ചില കോണുകളിൽ നിന്ന് പ്രതികരണം ഉയർന്നപ്പോൾ രമ്യ തന്നെ ഇക്കാര്യത്തിൽ കഴിഞ്ഞദിവസം വിശദീകരണം നൽകി.

ആക്രമണത്തിന് ഇരയായ യുവ നടിയുടെ അടുത്ത സുഹൃത്താണ് നടി രമ്യനമ്പീശൻ. ദിലീപ് വിഷയത്തിൽ തുടക്കം മുതൽ നടിക്കൊപ്പം നിന്നവരിൽ പ്രമുഖയാണ് രമ്യ. ഒടുവിൽ ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴും അവർ നിലപാട് ആവർത്തിച്ചിരുന്നു. നടിമാർക്കിടയിൽ ഉറച്ച ശബ്ദമാണ് രമ്യയുടെത്. കൂടാതെ അമ്മ അസോസിയേഷൻ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ഏക വനിതാ അംഗവുമാണ് രമ്യ. ഇതുമായി ബന്ധപ്പെട്ട കടുത്ത ഭിന്നത താരസംഘടനയിൽ നിലനിൽക്കുന്നുണ്ട്.

കേസിൽ കോടതി വിധി വരുന്നത് വരെ സസ്പെൻഷനോ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം തിടുക്കപ്പെട്ട് ദിലീപിനെ പുറത്താക്കിയതിലൂടെ ദിലീപ് കുറ്റവാളിയാണെന്ന് ചലച്ചിത്രലോകവും വിധി എഴുതിയതായി പൊതുസമൂഹത്തിന് തോന്നൽ സൃഷ്ടിച്ചുവെന്നാണ് ദിലീപിന് അനുകൂലികൾ വാദിച്ചിരുന്നത്. നടൻ സിദ്ദിഖിനും ദിലീപിനെ പുറത്താക്കിയതിനോട് വിയോജിപ്പുണ്ടാിയരുന്നു. സിദ്ദിഖിന്റെ കൂടെ മറ്റു ചിലരുമുണ്ട്.

പിണറായി സർക്കാരിന്റെ പൊലീസ് അന്വേഷിച്ച കേസായതിനാൽ ഇടതുപക്ഷ ജനപ്രതിനിധികൾ കൂടിയായ താരങ്ങൾ കോടതി വിധിക്ക് കാത്തിരിക്കാതെ ദിലീപിനെ പുറത്താക്കാൻ മുൻകൈ എടുത്തുവെന്നും ദിലീപിനെ പിന്തുണയ്ക്കുന്നവർ ആരോപണവും ഒരു വശത്തു ശക്തമാണ്. അമ്മയിൽ നിന്ന് പുറത്താക്കിയതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും ഫെഫ്കയിൽ നിന്നും ദിലീപിനെ പുറത്താക്കാൻ കാരണമായത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP