Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി നഴ്സുമാർക്ക് മുൻപിൽ വീണ്ടും വാതിൽ തുറന്നു ബ്രിട്ടൻ; ഇന്ത്യയിലെ മിക്ക നഴ്സിങ് കോളേജുകളിലും പഠിക്കുന്ന നഴ്സുമാർക്ക് ഐഇഎൽടിഎസ് ഒഴിവാക്കി; ഒഇടി ബി ഗ്രേഡ് നേടിയാലും വിസ ലഭിക്കും; ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരു വർഷം ജോലി ചെയ്താലും നേരിട്ട് നിയമനം: നവംബറിൽ തുടങ്ങുന്ന മാറ്റങ്ങളുടെ പേരിൽ തട്ടിപ്പു നടക്കാതിരിക്കാൻ കടുത്ത മുൻകരുതൽ

മലയാളി നഴ്സുമാർക്ക് മുൻപിൽ വീണ്ടും വാതിൽ തുറന്നു ബ്രിട്ടൻ; ഇന്ത്യയിലെ മിക്ക നഴ്സിങ് കോളേജുകളിലും പഠിക്കുന്ന നഴ്സുമാർക്ക് ഐഇഎൽടിഎസ് ഒഴിവാക്കി; ഒഇടി ബി ഗ്രേഡ് നേടിയാലും വിസ ലഭിക്കും; ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരു വർഷം ജോലി ചെയ്താലും നേരിട്ട് നിയമനം: നവംബറിൽ തുടങ്ങുന്ന മാറ്റങ്ങളുടെ പേരിൽ തട്ടിപ്പു നടക്കാതിരിക്കാൻ കടുത്ത മുൻകരുതൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നീണ്ട ഇടവേളയ്ക്കു ശേഷം മറ്റൊരു മലയാളി നഴ്‌സുമാർക്ക് ബ്രിട്ടനിൽ ജോലി നേടാൻ അവസരം ഒരുങ്ങുന്നു. നഴ്സുമാരുടെ ക്ഷാമം ബ്രിട്ടീഷ് ആരോഗ്യമേഖലയിൽ ശക്തമായതോട പുതിയ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനാണ് നീക്കം. ബ്രിട്ടനിലെ ദേശീയ ആരോഗ്യ മേഖല (എൻഎച്ച്എസ്) പ്രതിസന്ധിയിലായതോടെ നീണ്ട ചർച്ചകൾക്ക് ശേഷം നഴ്സിങ് റിക്രൂട്ട്‌മെന്റിന് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് മലയാളി നഴ്‌സുമാർക്ക് മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നത്.

അടുത്ത നവംബർ മുതൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കൗൺസിലിൽ രജിസ്ട്രേഷൻ ലഭിക്കാൻ എല്ലാ വിഷയങ്ങൾക്കും ഐഇഎൽടിഎസ് ഏഴു ബാൻഡ് വേണം എന്ന നിബന്ധനയാണ് എടുത്തു കളഞ്ഞത്. ആ യോഗ്യത നേടുന്നവർക്ക് വിസ നൽകുന്നത് തുടരുന്നതോടൊപ്പം മൂന്നു മറ്റു ഇളവുകൾ കൂടി കൗൺസിൽ പ്രഖ്യാപിച്ചു. ഈ ഇളവുകൾ നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നതിനാൽ ഉടൻ മലയാളികൾക്ക് ബ്രിട്ടനിലേക്ക് അവസരം തെളിയും. ടോണി ബ്ലായർ സർക്കാരിന്റെ കാലത്തേ പോലെ അനിയന്ത്രിതമല്ല അഴിച്ചു പണിയെങ്കിലും അത്യാവശ്യം സാമർത്ഥ്യവും മിടുക്കും ഉള്ളവർക്കൊക്കെ യുകെയിൽ നഴ്സായി ഏതാണ് കഴിയുന്ന സാഹചര്യമാണ് ഉള്ളത്.

ഇന്നലെ കൗൺസിൽ പ്രഖ്യാപിച്ച ഇളവുകൾ അനുസരിച്ചു ചുവടെ കൊടുത്തിരിക്കുന്ന മൂന്നു യോഗ്യതകൾ ഉള്ളവർക്കു യുകെയിൽ നഴ്സായി ജോലി ചെയ്യാം.

1, ഇപ്പോഴത്തെ പോലെ തന്നെ ഐഇഎൽടിഎസ് നാല് വിഷയങ്ങളിലും 7 ബാൻഡ് ഉള്ളവർക്ക് തുടർന്ന് രജിസ്ട്രേഷൻ ലഭിക്കും. എന്നാൽ ഐഇഎൽടിഎസിന് പകരം ഒഇടി അടക്കമുള്ള മറ്റു ചില ഇംഗ്ലീഷ് യോഗ്യത കോഴ്സുകൾ കൂടി അംഗീകരിച്ചിട്ടുണ്ട്. നഴ്സിങ് അറിവിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒഈടി ആണ് എഴുതുന്നതെങ്കിൽ ബി ഗ്രേഡ് ലഭിച്ചാൽ മതിയാവും. മറ്റ് എതെല്ലാം കോഴ്സുകൾ എന്ത് എന്നോ അതിന്റെ ഗ്രേഡുകൾ എന്തു എന്നോ എൻഎംസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച അപ്ഡേറ്റ് ഉണ്ടാവാം.

2, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ നഴ്സുമാർ അവർ അടുത്ത കാലത്ത് നഴ്സിങ് പാസായവരാണെങ്കിൽ തങ്ങൾ ഇംഗ്ലീഷിലാണ് നഴ്സിങ് പഠിച്ചതെന്നു തെളിയിച്ചാൽ ഐഇഎൽടിഎസ് വേണ്ട. എന്നാൽ ഈ കോഴ്സിന്റെ 50 ശതമാനം ക്ലിനിക്കൽ പ്രാക്ടീസ് ഉള്ള കോഴ്സാണ് എന്നു തെളിയിക്കണം. ഈ 50 ശതമാനം പ്രാക്ടിക്കൽ പഠനത്തിന്റെ 75 ശതമാനം രോഗികളും അവരുടെ കുടുംബക്കാരും ഒക്കെയായി ഇടപെട്ടുള്ള കോഴ്സാകണം.

3, ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് പഠിക്കുകയോ അല്ലെങ്കിൽ മറ്റൊരു രാജ്യത്ത് പഠിച്ച ശേഷം ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് ചുരുങ്ങിയത് ഒരു വർഷം രജിസ്ട്രേഷനോട് കൂടി നഴ്സായി ജോലി ചെയ്തുവെന്ന് തെളിയിക്കുകയോ ചെയ്താൽ അവർക്ക് ഇനി ലാംഗ്വേജ് ടെസ്റ്റിന് വിധേയരാകേണ്ടി വരില്ല.

നാളുകളായി പറഞ്ഞു കേൾക്കുന്ന മാറ്റങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് കൗൺസിൽ പുറത്തുവിട്ടത്. ഈ മൂന്നു പരിഷ്‌കാരങ്ങളും യുകെയിൽ ജോലി തേടുന്ന മലയാളി നഴ്‌സുമാർക്ക് വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനം ആണിത്. ഒഇടി ടെസ്റ്റ് ഐഇഎൽറ്റിഎസിനേക്കാൾ എളുപ്പമാകും എന്നതാണ് ആദ്യത്തെ കാര്യം. നന്നായി നഴ്‌സിങ് പഠിച്ച ഒരാൾക്ക് ഒഇടി പാസ്സാവുക എളുപ്പമാണ്.

ഇംഗ്ലീഷിൽ അധ്യയന മാധ്യമം ആയി നഴ്‌സിങ് പഠിച്ചവർക്ക് എല്ലാം ഐഇഎൽറ്റിഎസ് വേണ്ട എന്നതാണ് കൂടുതൽ സഹായകരമാവുന്നത്. ഐഇഎൽറ്റിഎസ് ആറായി കുറച്ചാൽ പോലും ലഭിക്കാത്ത സഹായമാണ് ഇതു നൽകുന്നത്. ഇന്ത്യയിലെ എല്ലാ നഴ്‌സിങ് കോഴ്‌സുകളും ഇംഗ്ലീഷിൽ ആണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫലത്തിൽ ഇന്ത്യയിൽ നിന്നും നഴ്‌സിങ് പഠിച്ചവർക്ക് ഐഇഎൽറ്റിഎസ് ആവശ്യമില്ല എന്ന അവസ്ഥയാണുള്ളത്. എന്നാൽ അത് പ്രായോഗികം ആവുമെന്ന് കരുതുക വയ്യ.

ഐഇഎൽറ്റിഎസ് ഗ്രേഡ് കുറയ്ക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല എന്ന് എൻഎംസി അറിയിച്ചു. പകരമാണ് ഒഇറ്റി നടപ്പിലാക്കാൻ അനുവദിച്ചത്. ഇത് പ്രകാരം ഒഇടി നവംബർ ഒന്നു മുതൽ നടപ്പിലാക്കും. ഒഇടിയിലെ ഗ്രേഡ് ബി ഐഇഎൽറ്റിഎസ് ലെവൽ 7. 0 ത്തിന് സമമായിട്ടാണ് കണക്കാക്കുന്നത്. അപേക്ഷകർക്ക് ടെസ്റ്റിന്റെ എല്ലാ നാല് ഏരിയാകളിലും ഗ്രേഡ് ബി നിർബന്ധമായും ലഭിച്ചിരിക്കണം. എന്നാൽ ഐഇഎൽറ്റിഎസ് ഗ്രേഡ് കുറക്കുന്ന കാര്യം തുടർന്ന് പരിഗണിക്കുന്നതാണ് എന്നാണ് സൂചന.

ഏറ്റവും കൂടുതൽ ആശയ കുഴപ്പം ഉള്ളത് ഇംഗ്ലീഷ് അധ്യയന വർഷമായി പഠിച്ച കോഴ്‌സിന് ഐഇഎൽറ്റിഎസ് ഒഴിവാക്കുന്നതാണ്. ഇന്ത്യയിൽ പ്ലസ് ടു മുതലുള്ള അദ്ധ്യയന മാധ്യമം ഇംഗ്ലീഷ് ആയതിനാൽ എല്ലാ കോഴ്‌സുകൾക്കും അംഗീകാരം നൽകേണ്ട സ്ഥിതിയാണുള്ളത്. ഇതുവച്ച് അവിടെ നിന്നും ഇവിടെ നിന്നും നഴ്‌സിങ് ഏജന്റുമാർ ചതിക്കുഴി ഉണ്ടാക്കി ചാടി ഇറങ്ങും. എന്നാൽ ഈ നിബന്ധനയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ആണ് സാധ്യത. അല്ലെങ്കിൽ നഴ്‌സുമാരുടെ ഒഴുക്കിനെ തടയാൻ ഇവർക്ക് സാധിക്കാതെ വരും. ഇത്തരം രാജ്യങ്ങളിലെ നഴ്സിങ് കോളേജുകൾ അസസ് ചെയ്ത ശേഷം കൗൺസിൽ ഒരു ലിസ്റ്റ് ഇടാൻ ആണ് സാധ്യത.

ഇന്ത്യ, ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുമെത്തുന്ന നഴ്‌സുമാർക്ക് വളരെ പ്രയോജനപ്പെടുന്ന ഓപ്ഷനായിരിക്കുമിത്. എന്നാൽ ഒരു മലയാളി നഴ്‌സിന് തന്റെ 50 ശതമാനം ക്ലിനിക്കൽ ഇന്ററാക്ഷനും രോഗികൾ, സർവീസ് ഉപയോക്താക്കൾ, അവരുടെ കുടുംബങ്ങൾ, മറ്റ് ഹെൽത്ത് കെയർ പ്രഫഷണലുകൾ എന്നിവരുമായുള്ള ക്ലിനിക്കൽ ഇന്ററാക്ഷൻ 75 ശതമാനവും ഇംഗ്ലീഷിലാണ് നടത്തിയിട്ടുള്ളതെന്ന് കൗൺസിലിനെ ബോധിപ്പിക്കാൻ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇതിനുള്ള തെളിവുകൾ സ്വീകരിക്കുന്നത് വൻ സാധ്യതയുള്ള പ്രക്രിയകൾ അനുവർത്തിക്കുമെന്നാണ് കൗൺസിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ മാത്രമേ ഇത് മലയാളി നഴ്‌സുമാർക്ക് ഗുണകരമാണോ എന്ന് പറയാൻ സാധിക്കുകയുള്ളുവെന്ന് അഭിപ്രായപ്പെടുന്ന വിദഗ്ദരേറെയുണ്ട്.

ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, അയർലണ്ട്, യുസ്എ, ജമൈക്ക എന്നിവയെ പോലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിലവിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് വളരെ ഉപകാരപ്പെടുന്ന എവിഡൻസാണിത്. അവർക്ക് അവിടങ്ങളിലെ പ്രാദേശികമായ രജിസ്‌ട്രേഷനും ഒരു വർഷത്തെ പ്രായോഗിക പരിചയവുമുണ്ടെങ്കിൽ അവർ യുകെയിൽ ജോലി ചെയ്യുന്നതിന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്നതിന് കൂടുതൽ തെളിവുകൾ നൽകേണ്ടതില്ല. ഇത്തരം ചില രാജ്യങ്ങളിൽ ജോലി ചെയ്തതിനു ശേഷം ഇംഗ്ലണ്ടിലേക്ക് വരാൻ അവസരം തുറുന്നു കൊടുക്കുന്നതാണ് ഈ നിബന്ധന.

ഇതു സംബന്ധിച്ച ലൈസൻസ് ഉള്ളവരുടെ നിർദ്ദേശ പ്രകാരം മാത്രമേ അതിനും തീരുമാനം എടുക്കാവൂ. എന്നാൽ ഏജന്റുമാരുടെ തട്ടിപ്പിൽ വീണു പോവാതിരിക്കാൻ ഞങ്ങൾ കരുതലോടെ ഉണ്ടാവും. ആരെങ്കിലും വിസ തരാം പണം തരൂ എന്നു പറഞ്ഞാൽ ആരും വീണു പോവരുത്. ബ്രിട്ടനിലെ ദേശീയ ആരോഗ്യ മേഖലയിലെ ആശുപത്രികൾ അടക്കമുള്ള അനേകം യുകെ സ്ഥാപനങ്ങൾക്ക് നഴ്‌സുമാരെ നൽകാൻ അനുമതിയുള്ള നിയമപരമായി അവകാശമുള്ള വൊസ്റ്റെക്ക് എന്ന സ്ഥാപനത്തിന്റെ നമ്പരും ഇമെയിലും ഞങ്ങൾ ഇവിടെ നൽകുകയാണ്. ഇവർക്ക് ഈ വിഷയത്തിൽ ആഴത്തിൽ അറിവുള്ളതിനാൽ നിങ്ങളുടെ സമയങ്ങളും സാധ്യതകളും ഇവർക്കെഴുതി ചോദിച്ചാൽ അറിയാവുന്നതാണ്. നിങ്ങളുടെ കോണ്ടാക്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

[email protected], [email protected] Or call 02072339944, 02078289944, 07811436394, 07830819151

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP