Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രമ്യാ നമ്പീശന്റെ വീട്ടിലേക്ക് എത്തിയ രാത്രി ഫോൺ വിളി നിർണ്ണായകമായി; ആശുപത്രി വാസത്തിന്റെ സത്യം തിരക്കി പോയ പൊലീസ് കണ്ടെത്തിയത് വ്യാജ രേഖ ചമയ്ക്കൽ കേസ്; അസുഖമില്ലാതിരുന്ന നടനാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡോക്ടറുടേയും മൊഴി; താരരാജാവിനെതിരെ മറ്റൊരു ക്രിമിനൽ കേസ് കൂടി; സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ദിലീപ് വീണ്ടും അറസ്റ്റ് ഭീഷണിയിൽ; ഡിജിപിയുടെ നിലപാട് നിർണ്ണായകം

രമ്യാ നമ്പീശന്റെ വീട്ടിലേക്ക് എത്തിയ രാത്രി ഫോൺ വിളി നിർണ്ണായകമായി; ആശുപത്രി വാസത്തിന്റെ സത്യം തിരക്കി പോയ പൊലീസ് കണ്ടെത്തിയത് വ്യാജ രേഖ ചമയ്ക്കൽ കേസ്; അസുഖമില്ലാതിരുന്ന നടനാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ഡോക്ടറുടേയും മൊഴി; താരരാജാവിനെതിരെ മറ്റൊരു ക്രിമിനൽ കേസ് കൂടി; സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ദിലീപ് വീണ്ടും അറസ്റ്റ് ഭീഷണിയിൽ; ഡിജിപിയുടെ നിലപാട് നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ ഡോക്ടറുടെ നിർണ്ണായക മൊഴി. ദിലീപിനെതിരെ വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ ദിലീപിനെതിരെ വ്യാജ രേഖാ ചമയ്ക്കൽ കേസും ചുമത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം നേടി ജയിൽ മോചിതനായ നടൻ ദിലീപ് വീണ്ടും അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്.

നടി ആക്രമത്തിന് ഇരയായ ദിവസം താൻ ആശുപത്രിയിൽ ആയിരുന്നെന്നാണ് ദീലീപ് നൽകിയ മൊഴി. എന്നാൽ ദിലീപ് അവിടെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ദിലീപ് വ്യാജരേഖ ചമച്ചതായി കണ്ടെസൂചനവിവരം. രണ്ടു ദിവസം അവധിയിലായിരുന്ന നഴ്സിനെക്കൊണ്ട് ചികിത്സിച്ചിരുന്നതായി രേഖയുണ്ടാക്കി എന്നാണ് വിവരം. ഇക്കാര്യത്തിൽ അന്വേഷണം നടത്തിയ പൊലീസ് നഴ്സിന്റെ മൊഴിയെടുക്കുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തതായിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതിനിടെ ഈ കേസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പരിഗണനയിലാണ്. കേസ് കടുപ്പിക്കണമോ അതോ നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി മുന്നോട്ട് കൊണ്ടു പോയാൽ മാത്രം മതിയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ലോക്‌നാഥ് ബെഹ്‌റയാകും തീരുമാനിക്കുക.

ഈ സാഹചര്യത്തിൽ നടി ആക്രമിക്കപ്പെട്ട ദിവസം താൻ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് സൂപ്പർതാരം വ്യാജരേഖ ചമച്ചതായി താരത്തിനെതിരേ പൊലീസ് കേസെടുത്തു കഴിഞ്ഞു. ആശുപത്രിയിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം വ്യാജരേഖ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ദിലീപിനെതിരെ രണ്ടാമത്തെ കേസും പൊലീസ് ചാർജ്ജ് ചെയ്യുന്നത് വ്യക്തമായ ഉദ്ദേശത്തോടെയാണ്. നാളെ മുതൽ സിനിമയിൽ ദിലീപ് സജീവമാകാനിരിക്കുകയാണ്. അതിനിടെയാണ് നിർണ്ണായക നീക്കം. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

കേസിലെ രണ്ടാം പ്രതി പൾസർ സുനിക്ക് ഇനിയും ജാമ്യം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകിയാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പ്രോസിക്യൂഷൻ ഉയർത്താൻ സാധ്യതയുണ്ട്. ഇതിനിടെയാണ് പുതിയ കേസും ജനപ്രിയ നായകനെതിരെ ചുമത്തുന്നത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടർന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് വരുത്തിത്തീർത്തതെന്ന് പൊലീസ് പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കൽ രേഖ നൽകിയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിനെ പരിചരിച്ച നഴ്‌സിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് മൊഴിയും ദിലീപിന് എതിരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

സിനിമാ സംബന്ധമായ ജോലികൾ കഴിഞ്ഞ് തൃശൂരിൽ നിന്നും എറണാകുളത്തേക്ക് മടങ്ങുന്ന വഴിയിലാണ് നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നത്. നടി അന്ന് എറണാകുളത്തെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരികയായിരുന്നു. ആ ഫോൺ വിളി അന്ന് രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോൺ വിളിച്ചത് സംശയാസ്പദമാണ് എന്ന് പൊലീസ് വിശദീകരിച്ചിരുന്നു. രാത്രി 10 മണിയോട് കൂടിയാണ് ദിലീപിന്റെ ഫോൺ കോൾ വന്നത്. ലാൻഡ് ഫോണിൽ നിന്നായിരുന്നു വിളി. വിളിച്ചത് വെറുതെ അല്ല ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് അന്ന് രാത്രി ദിലീപ് വിളിച്ചത് വെറുതെ അല്ലെന്ന് പൊലീസ് പറയുന്നു.

ദിലീപിന്റെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിളിയുടെ വിവരങ്ങൾ ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് പനി ആയതിനാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞിരുന്നത്. പക്ഷേ അന്ന് രാത്രി 12.30 വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് പൊലീസ് വാദിക്കുന്നത്. പലരേയും ബന്ധപ്പെട്ടുവെന്ന് അന്ന് രാത്രി മാത്രമല്ല, പിറ്റേന്ന് പുലർച്ചെ 2.30 വരെയും ദിലീപ് ഉണർന്നിരിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഫോൺ വഴി ഈ ദിവസങ്ങളിൽ നിരവധി പേരുമായി ദിലീപ് ബന്ധപ്പെട്ടിട്ടുണ്ട്.

രമ്യാനമ്പീശന്റെ ലാൻഡ് ഫോണിലേക്ക് വന്ന കോളാണ് പൊലീസിന് സംശയങ്ങളുണ്ടാക്കിയത്. ഇതു കൊണ്ട് കൂടിയാണ് ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിയതും വ്യാജരേഖയിലേക്ക് കാര്യങ്ങൾ എത്തിയതും. നടിയെ പീഡിപ്പിച്ചത് ദിലീപിന്റെ നേതൃത്വത്തിലാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നടൻ ദിലീപ് ഒന്നാംപ്രതിയായേക്കും. നിലവിൽ 11ാം പ്രതിയായ ദിലീപിനെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ഗൂഢാലോചന നടത്തിയത് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തുല്യമാണെന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം.

കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. പുതുക്കിയ പ്രതിപ്പട്ടിക അനുസരിച്ച് സുനിൽകുമാർ രണ്ടാംപ്രതിയാവും. നിയമവിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം ഒരാഴ്ചയ്ക്കുള്ളിൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അനുബന്ധ റിപോർട്ടും പൊലീസ് തയ്യാറാക്കും. ആകെ 11 പ്രതികളുള്ള കുറ്റപത്രത്തിൽ 26 രഹസ്യമൊഴികളും ചേർക്കും. സുനിൽകുമാർ അടക്കം കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾക്ക് നടിയോടു മുൻവൈരാഗ്യമില്ലെന്നതാണ് അന്വേഷണസംഘം പ്രധാനമായും ഉന്നയിക്കുന്നത്.

മുൻ വൈരാഗ്യംമൂലം ദിലീപാണ് നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. ദിലീപിന്റെ മേൽനോട്ടത്തിലാണു കൃത്യം നടപ്പാക്കിയത്. കാവ്യ മാധവനും നാദിർഷയും കേസിൽ ഈ ഘട്ടത്തിൽ പ്രതികളാവില്ല. മൊബൈൽ ഫോൺ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിക്കും. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോവൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകളാവും ദിലീപിനെതിരേ ചുമത്തുക. പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്ന വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചിരുന്ന വിവരങ്ങളാണിത്. ഇതുവരെ പൊലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP