Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചില സെക്‌സ് സീനുകളെല്ലാമുണ്ട്.. അത് ചെയ്യാൻ ഒരുക്കമാണോ? തയ്യാറാണെങ്കിൽ ആ സീനുകളിൽ എങ്ങനെ അഭിനയിക്കണമെന്ന് ഞാൻ പഠിപ്പിച്ചു തരാം, ഇതിന് മുൻപ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്'; ഹാർവി വെയ്ൻസറ്റിന്റെ പീഡന ശ്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് വിയറ്റ്‌നാമീസ് നടി

'ചില സെക്‌സ് സീനുകളെല്ലാമുണ്ട്.. അത് ചെയ്യാൻ ഒരുക്കമാണോ? തയ്യാറാണെങ്കിൽ ആ സീനുകളിൽ എങ്ങനെ അഭിനയിക്കണമെന്ന് ഞാൻ പഠിപ്പിച്ചു തരാം, ഇതിന് മുൻപ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്'; ഹാർവി വെയ്ൻസറ്റിന്റെ പീഡന ശ്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ് വിയറ്റ്‌നാമീസ് നടി

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സിനിമാ ലോകം മുഴുവൻ ഇപ്പോൾ ചർച്ച ചെയ്യുന്നത് സിനിമാ നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായ ഹാർവി വെയ്ൻസ്റ്റന്റെ പീഡന ശ്രമങ്ങളെ കുറിച്ചാണ്. ഹോളിവുഡിലെ നിരവധി നടിമാരെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പ്രമുഖ നടിമാർ പോലും ഹാർവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഹാർവിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് വിയറ്റ്‌നാമീസ് നടിയും രംഗത്തെത്തിയിരിക്കുന്നു.

വെയ്ൻസ്റ്റീൻ കമ്പനിയുമായി കരാർ ഒപ്പിട്ടിരുന്ന വു തു ഫ്വോങ് എന്ന നടിയാണ് ഹാർവിക്കെതിരെ തുറന്നു പറച്ചിൽ നടത്തിയത്. 2008ൽ ഹാർവിയുടെ മിറാമാക്സ് നിർമ്മിച്ച ഷാങ്കായി എന്ന ചിത്രത്തിൽ സുപ്രധാനമായൊരു റോളായിരുന്നു വു തു ഫ്വോങിന് ഉണ്ടായിരുന്നത്. എന്നാൽ അവസാന കട്ട് കഴിഞ്ഞ് ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ഫ്വോങ്ങിന്റെ വേഷം അതിഥിവേഷത്തിൽ ഒതുങ്ങി.

കാരണം ഹാർവിയുടെ അഭിനയ പഠന ക്ലാസിൽ വു തു ഫ്വോങ് സഹകരിച്ചില്ല എന്നതായിരുന്നു. അഭിനേതാക്കൾക്ക് അഭിനയപാഠം പകർന്നുകൊടുക്കുന്നത് സാധാരണ നിലയിൽ സംവിധായകരാണ്. വു തു ഫ്വോങിനെയാകട്ടെ ഒരു സീനിലെ അഭിനയം പഠിപ്പിക്കാൻ എത്തിയത് ഹാർവി തന്നെയായിരുന്നു. വെറുമൊരു സീനല്ല, നല്ല ഒന്നാന്തരം സെക്സ് സീൻ.

വഴങ്ങാതായതോടെ നായിക വെറും അതിഥിതാരമായി. മറക്കാനാവാത്ത ആ ദുരനുഭവത്തിനുശേഷം അവർ ക്രമേണ സിനിമയോട് വിടപറയുകയും ചെയ്തു. അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കാനാണ് ഹാർവി വെയ്ൻസ്റ്റീൻ എന്നെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയതെന്ന് വു തു ഫ്വോങ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഞാൻ മുറിയിൽ എത്തുമ്പോൾ ഹാർവി ഒരു ടവൽ മാത്രമുടുത്ത് നിൽക്കുകയായിരുന്നു. സിനിമയെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും പെട്ടന്നു തന്നെ സംസാരത്തിന്റെ ശൈലിയും ഉദ്ദേശ്യവും മാറി.

തനിക്ക് വേണ്ടി മനസ്സിൽ കാണുന്ന റോളിൽ ചില സെക്സ് സീനുകളെല്ലാമുണ്ടെന്ന് അയാൾ പറഞ്ഞു. അത് ചെയ്യാൻ ഒരുക്കമാണോ എന്ന് ചോദിച്ചു. തയ്യാറാണെങ്കിൽ ആ സീനുകൾ എങ്ങനെ അഭിനയിക്കണമെന്ന് താൻ പഠിപ്പിച്ചുതരാമെന്നായി ഹാർവി. ഇതിന് മുൻപ് ഒരുപാട് പേരെ ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഒരു ഭാവിക്കുവേണ്ടിയുള്ള ഉറച്ച അടിത്തറയായി ഇതിനെ കണ്ടാൽ മതി എന്നാണ് അയാൾ പറഞ്ഞതെന്ന് ഫ്വോങ് പറഞ്ഞു.

എന്നാൽ, ആ ഓഫർ താൻ സ്വീകരിച്ചില്ലെന്ന് വു തു ഫ്വോങ് പറയുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യും എന്നായിരുന്നു എന്റെ ഭയം. എന്നെ രക്ഷിക്കാൻ ആരാണ് ഉണ്ടാവുക എന്നായിരുന്നു ചിന്ത. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ആ നേരം ഞാൻ. സ്വയം വിൽപ്പനച്ചരക്കാക്കി താരമാകേണ്ട എന്നതായിരുന്നു എന്റെ നിലപാട്. സിനിമയുടെ ലോകത്ത് നിന്ന് മാറിനിൽക്കാൻ ഈ സംഭവം കാരണമായി. സ്ത്രീകളെ ഇങ്ങനെ വിലകുറച്ച് കാണുന്നതിനും അപമാനിക്കുന്നതിനും വെയ്ൻസ്റ്റീൻ ശിക്ഷിക്കപ്പെടണം.

ഇതുപോലെ കൂടുതൽ സ്ത്രീകൾ അവരുടെ കഥകളുമായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത് ഫ്വോങ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ഹാർവി വെയ്ൻസ്റ്റന്റെ പീഡന കഥകൾ ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെ ഒട്ടേറെ നടിമാർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സൂപ്പർ താരം ആഞ്ജലീന ജോളി, ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായിക ഗേൾ സേയ്ഡോക്സ്, ഹീതർ ഗ്രഹാം, ലൂസിയ ഇവാൻസ്, സൂപ്പർ മോഡൽ കാര തുടങ്ങി മുപ്പതോളം സൂപ്പർ നായികമാരെ ഹാർവി വെയ്ൻസ്റ്റൻ പീഡിപ്പിച്ചതായാണ് പരാതി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP