Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരരാജാവ് സന്നിധാനത്ത് എത്തുമുമ്പ് അവിടെയെത്താൻ വാഗൺ ആർ കാറിൽ പാതിരാത്രിയിൽ ചീറിപാഞ്ഞു; മഞ്ഞു വീഴ്ചയിലെ ഇരുണ്ട കാഴ്ചയിൽ ഒറ്റയാൻ അടുത്ത് നിൽക്കുന്നത് കണ്ടത് സഹയാത്രികൻ; ആനയെന്ന വിളികേട്ട് സഡൺ ബ്രേക്കിട്ടപ്പോഴേക്കും ഒറ്റയാൻ ചീറിപാഞ്ഞു; ചിന്നം വിളിക്കിടെ ആത്മസംയമനത്തോടെ ഇരുട്ടിലേക്ക് മറഞ്ഞു; ദിലീപിന്റെ അയ്യപ്പദർശനം മംഗളത്തിന്റെ സനിൽ അടൂർ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ

താരരാജാവ് സന്നിധാനത്ത് എത്തുമുമ്പ് അവിടെയെത്താൻ വാഗൺ ആർ കാറിൽ പാതിരാത്രിയിൽ ചീറിപാഞ്ഞു; മഞ്ഞു വീഴ്ചയിലെ ഇരുണ്ട കാഴ്ചയിൽ ഒറ്റയാൻ അടുത്ത് നിൽക്കുന്നത് കണ്ടത് സഹയാത്രികൻ; ആനയെന്ന വിളികേട്ട് സഡൺ ബ്രേക്കിട്ടപ്പോഴേക്കും ഒറ്റയാൻ ചീറിപാഞ്ഞു; ചിന്നം വിളിക്കിടെ ആത്മസംയമനത്തോടെ ഇരുട്ടിലേക്ക് മറഞ്ഞു; ദിലീപിന്റെ അയ്യപ്പദർശനം മംഗളത്തിന്റെ സനിൽ അടൂർ റിപ്പോർട്ട് ചെയ്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : നടൻ ദിലീപ് ശബരിമലയിൽ എത്തുന്നത് റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമപ്രവർത്തകൻ കാട്ടനായിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മംഗളം ശബരിമല ലേഖകനും കെ. ജെ.യു. സംസ്ഥാന സെക്രട്ടറിയുമായ സനിൽ അടൂരും സുഹൃത്തുമായ തൗഫീഖ് രാജനുമാണ് ഒറ്റയാന്റെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

ബുധനാഴ്ച രാത്രി 8 മണിയോടെയാണ് ദിലീപ് ആലുവയിൽനിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടതായുള്ള വിവരം സനിൽ അറിഞ്ഞത്. ഉടൻതന്നെ അടൂരിൽ നിന്നും സനൽ തൗഫീഖ് രാജനുമായി തന്റെ വാഗൺ ആർ കാറിൽ ശബരിമലയിലേക്ക് പുറപ്പെട്ടു. രാത്രി 11 മണിയോടെ ളാഹയ്ക്ക് സമീപമെത്തിയപ്പോഴാണ് ഒറ്റയാൻ റോഡിൽ നിൽക്കുന്നത് കണ്ടത്. മഞ്ഞായിരുന്നതിനാൽ വണ്ടി ഓടിക്കൽ ദുഷ്‌കരമായിരുന്നു. മുമ്പിലെന്താണെന്ന് കാണാനും കഴിയുമായിരുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത് ആന നിൽക്കുന്നത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ശ്രദ്ധയിൽപ്പെട്ടത് ഉടൻതന്നെ സനൽ ഹാൻഡ് ബ്രേക്ക് ചെയ്ത് കാർ നിർത്തി.

കാറിനും ഒറ്റയാനും അടുത്തടുത്ത്. റോഡ് മുറിച്ച് കടക്കുകയായിരുന്നു ഒറ്റയാൻ. കാർ സഡൺ ബ്രേക്കിട്ട് ചവിട്ടുന്നത് കണ്ട ആന ഇടഞ്ഞു. കാട്ടാന കാറിന് നേരെ ചീറിയടുത്തു. ഇതോടെ അതിവേഗം പുറകിലേക്ക് കാറെടുത്തു. ഭാഗ്യത്തിന് കാർ കൊക്കയിലേക്ക് മറിയാതെ സനൽ രക്ഷപ്പെടുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം ആന കാറിനെ ലക്ഷ്യമിട്ട് അവിടെ തന്നെ നിലയുറപ്പിച്ചു. ചിന്നംവിളിച്ചു നിന്ന ആനയുടെ ശ്രദ്ധയിൽപെടാതിരിക്കാൻ കാറിനെ ഇരുട്ടിന്റെ മറവിലേക്ക് മാറി. ഇതിനിടെ മറ്റൊരു ഇന്നോവാ കാറുമെത്തി. കെഎസ് ആർടിസി ബസ് എത്തുവരും രണ്ട് വാഹനവും ഭീതിയുടെ നിഴലിലായി. ബസിനെ കണ്ടപ്പോൾ 'ആരെയും കൂസാതെ' റോഡിന് നടുവിൽ നിലയുറപ്പിച്ച ഒറ്റയാൻ തിരികെ കാട്ടിലേക്ക് പോയി. അപ്പോഴാണ് കാറുമായി മുന്നോട്ട് പോകാൻ സനിലിനായത്.

ആത്മസംയമനം പാലിച്ചതു കൊണ്ട് മാത്രമാണ് ഒറ്റയാന്റെ അപകടത്തിൽ നിന്നും രക്ഷപ്പെടാനായതെന്ന് സനിൽ പറയുന്നു. വീട്ടുകാരുടെ പേടി കാരണമാണ് ശബരിമലയിലേക്കുള്ള യാത്രയിൽ സുഹൃത്തിനേയും കൂട്ടിയത്. രാത്രിയിൽ അടൂരു നിന്നും പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്ക് ബസ് കിട്ടുക പ്രയാസമായിരുന്നു. അതുകൊണ്ടായിരുന്നു കാറിൽ യാത്ര പോയത്. സീസൺ സമയത്ത് ധാരളം വാഹനങ്ങൾ ഈ റൂട്ടിൽ ഉണ്ടാകാറുണ്ട്. എന്നാൽ മാസപൂജയ്ക്ക് മഴക്കാലത്ത് വലിയ തിരക്ക് ഉണ്ടാകാറില്ല. അതിനാൽ കാട്ടിനുള്ളിലെ റോഡെല്ലാം വിജനമായിരുന്നു. ഇതു കാരണം ആനപ്പേടിയിൽ ഒറ്റപ്പെട്ടതെന്ന് സനിൽ മറുനാടനോട് പറഞ്ഞു. ദിലീപ് ശബരിമലയിലെത്തിയ വാർത്തയുടെ എസ്‌ക്ലൂസീവ് സ്വഭാവം തിരിച്ചറിഞ്ഞായിരുന്നു രാത്രി യാത്ര.

മേൽശാന്തിമാരുടെ നറക്കെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തുലാം ഒന്നിന് സനിൽ ശബരിമലയിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികലും റിപ്പോർട്ട് ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്. അടുത്ത ദിവസം തന്നെ ദിലീപ് ശബരിമലിയിൽ എത്തുന്നതിന്റെ സൂചന കിട്ടി. അങ്ങനെ രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും മല ചവിട്ടേണ്ടി വരികയായിരുന്നുവെന്നും സനിൽ വിശദീകരിച്ചു. 2010 ൽ സന്നിധാനത്ത് പാണ്ടിതാവളത്ത് കാട്ടിൽനിന്നെത്തിയ ആനയുടെ ചിത്രം ക്യാമറയിൽ പകർത്താൻപോയ സനലിന് കുഴിയിൽ വീണ് പരുക്ക് പറ്റിയിരുന്നു. പാണ്ടിത്താവളത്തായിരുന്നു ഇത് സംഭവിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് സനിലിനെ ആനയിൽ നിന്നും ര്ക്ഷിച്ചത്.

അതിന് ശേഷം രണ്ട് വർഷം മുമ്പ് സുഹൃത്തിനോടൊപ്പം ബൈക്കിൽ പമ്പയിലേക്ക് പോകവെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും തലനാരിഴയ്ക്കണ് രക്ഷപ്പെട്ടത്. ഇത്തവണത്തെ സംഭവമറിഞ്ഞ് മംഗളം സിഇഒ. ഉടൻതന്നെ 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മംഗളം ചാനലിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലെത്തിയപ്പോഴാണ് സംഭവം മറ്റുള്ളവർ അറിയുന്നത്. വ്യാഴാഴ്ചെ പുലർച്ചെ നടൻ ദിലീപ് സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് എന്നിവരൊടൊപ്പം ശബരിമല ദർശനം നടത്തിയത്. ഇത് റിപ്പോർട്ട് ചെയ്യാൻ ശബരിമലയിൽ എത്തിയ ഏക മാധ്യമ പ്രവർത്തകനും സനിലായിരുന്നു.

പതിനഞ്ച് കൊല്ലമായി മംഗളത്തിന് വേണ്ടി ശബരിമലയിൽ റിപ്പോർട്ട് ചെയ്യുന്നത് അടൂർ ലേഖകൻ കൂടിയായ സനിൽ ആണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP