Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിനക്കു സ്വർഗത്തിൽ പോകണ്ടെ പെണ്ണേ...! രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റു ചെയ്തപ്പോൾ സദാചാര ആങ്ങളമാർ ഉപദേശിച്ച കാര്യം ഓർത്ത് സുഹറ മമ്പാട്; രാഷ്ട്രീയ പകപോക്കലിനു വേണ്ടി സ്ത്രീകളുടെ വ്യാജചിത്രങ്ങളുണ്ടാക്കാൻ നാണവും മാനവുമില്ലേയെന്നും ചോദ്യം

നിനക്കു സ്വർഗത്തിൽ പോകണ്ടെ പെണ്ണേ...! രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോകൾ പോസ്റ്റു ചെയ്തപ്പോൾ സദാചാര ആങ്ങളമാർ ഉപദേശിച്ച കാര്യം ഓർത്ത് സുഹറ മമ്പാട്; രാഷ്ട്രീയ പകപോക്കലിനു വേണ്ടി സ്ത്രീകളുടെ വ്യാജചിത്രങ്ങളുണ്ടാക്കാൻ നാണവും മാനവുമില്ലേയെന്നും ചോദ്യം

മറുനാടൻ ഡെസ്‌ക്ക്

മലപ്പുറം: മലപ്പുറം മമ്പട് പഞ്ചായത്ത് പ്രസിഡന്റ് റുഖിയയെ സോഷ്യൽ മീഡിയയിലൂടെ അവഹേളിക്കുന്നതിനെ എതിർത്ത് ലീഗ് നേതാവും മലപ്പുറം ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായി സുഹറ മമ്പാട്. സോഷ്യൽ മീഡിയയിലെ സദാചാരക്കാരുടെ ഉപദേശം തനിക്കും കിട്ടിയിട്ടുണ്ടെന്ന് അവർ തുറന്നു പറഞ്ഞു. രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും ഒപ്പം നിൽക്കുന്ന ഫോട്ടകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ അതിനു താഴെയാണ് ഉപദേശികൾ എത്തിയിരുന്നതെന്ന് അവർ വ്യക്തമാക്കി.

ഫോട്ടോകൾക്ക് താഴെ 'നിനക്ക് സ്വർഗത്തിൽ പോകണ്ടെ പെണ്ണേ...' എന്ന രീതിയിലുള്ള കമന്റുകളിട്ടാണ് 'ആങ്ങളമാർ' എത്താറ്. സാമൂഹ്യ മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച് അപമാനിക്കപ്പെട്ട മമ്പാട് പഞ്ചായത്ത് പ്രസിഡന്റിന് പിന്തുണയുമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുഹറ മമ്പാട് തനിക്കുണ്ടായ ദുരനുഭവങ്ങളും ചൂണ്ടിക്കാട്ടിയത്.

അവൾക്കൊപ്പം എന്ന ഹാഷ്ടാങ്കോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. മാന്യരെ നിങ്ങളുടെ രാഷ്ട്രീയ പകപോക്കലിന് പൊതുപ്രവർത്തകരായ സ്ത്രീകളെ ദുരുപയോഗിക്കരുതെന്ന് അവർ പറയുന്നു. ലാഭ-നഷ്ടങ്ങൾക്കപ്പുറം ഒരുു പുഞ്ചിരി മാത്രം പ്രതീക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെ രാഷ്ട്രീയ പകപോക്കലിനു വേണ്ടി കരുവാക്കി എഡിറ്റ് ചെയ്ത വ്യാജചിത്രങ്ങളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ നിങ്ങൾക്ക് നാണവും മാനവുമില്ലേയെന്ന് അവർ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ ആർക്കും എന്തും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നുമുള്ള അവസ്ഥ മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഈ വിഷയത്തിൽ ഉറച്ച നിലപാടുണ്ടാവണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#അവൾക്കൊപ്പം
പൊതു പ്രവർത്തകരായ സ്ത്രീകൾക്കൊപ്പം.
'മാന്യരെ' നിങ്ങളുടെ രാഷ്ട്രീയ പക പോക്കലിനു പൊതു പ്രവർത്തകരായ സ്ത്രീകളെ ദുരുപയോഗിക്കരുത്. ഒരു പാട് ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് ഒരു സ്ത്രീ പൊതു പ്രവർത്തനത്തിനിറങ്ങുന്നത്. ലാഭ- നഷ്ടങ്ങൾക്കപ്പുറത്ത് കണ്ണുനീർ തുടച്ച് മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി മാത്രമാണു ഞങ്ങളുടെ ലക്ഷ്യം. അത്തരം സ്ത്രീക്കളെ രാഷ്ട്രീയ പകപോക്കലിനു വേണ്ടി കരുവാക്കി എഡിറ്റു ചെയ്ത വ്യാജ ചിത്രങ്ങളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ നിങ്ങൾക്ക് നാണവും മാനവുമില്ലേ?

സിനിമാക്കാരും മിമിക്രിക്കാരുമെല്ലാം എല്ലാ രാഷ്ട്രീയക്കാരനും പണം വാരുന്നവനും അഴിമതിക്കാരനുമാണെന്ന ഒരു തെറ്റായ ഇമേജ് ഉണ്ടാക്കി വെച്ചിട്ടുണ്ട്; എന്നാൽ ഒരു ലാഭേച്ഛയുമില്ലാതെ പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകളെ അപമാനിച്ച് എന്ത് രാഷ്ട്രീയ ലാഭം കൊയ്യാനാണു നിങ്ങളുടെ നീക്കം? ഒരു പുരുഷനായ നേതാവ് അലക്കി തേച്ചു വെക്കപ്പെട്ട വസ്ത്രമണിഞ്ഞ് രാവിലെ പുറത്തിറഞ്ഞിയാൽ പൊതുകാര്യങ്ങളിലെല്ലാം ഇടപെട്ട് തിരിച്ച് വീട്ടിലെത്തുമ്പോൾ തീന്മേശയിൽ അവർക്കുള്ള ഭക്ഷണം തയ്യാറായിരിക്കും. എന്നാൽ സാധാരണക്കാരിയായ ഒരു പൊതു പ്രവർത്തക അങ്ങിനെയല്ല. വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പും വീട്ടിൽ തിരിച്ചെത്തിയതിനു ശേഷവും അവൾക്ക് ഒരുപാട് ജോലികളുണ്ട്, കുടുംബം നോക്കേണ്ടതുണ്ട്. ഇതെല്ലാം തരണം ചെയ്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വനിതകളെ അപമാനിക്കുന്നത് നെറികേടാണെന്നു പറയാതെ വയ്യ.

ഒന്നും രണ്ടും സംഭവങ്ങളിൽ ഇതൊതുങ്ങുന്നില്ല. ഈ പ്രവണത കൂടിക്കൂടി വരികയാണ്. സോഷ്യൽ മീഡിയയിൽ ആർക്കും എന്തും എഴുതാമെന്നും പ്രചരിപ്പിക്കാമെന്നുമുള്ള അവസ്ഥ മാറണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഈ വിഷയത്തിൽ ഉറച്ച നിലപാടുണ്ടാവണം. ശക്തമായ നിയമ നടപടി സ്വീകരിക്കണം.

പിൻകുറിപ്പ്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്ത് ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോകൾക്ക് താഴെ 'നിനക്ക് സ്വർഗ്ഗത്തിൽ പോകേണ്ടെ പെണ്ണേ...' എന്ന രീതിയിൽ കമന്റിട്ട ടീംസാണു സോഷ്യൽ മീഡിയയിൽ ധാരാളം ഉള്ളത്. അവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP