Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്കണ്ഠയ്ക്ക് മരുന്നുണ്ടോ?

ഉത്കണ്ഠയ്ക്ക് മരുന്നുണ്ടോ?

സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യങ്ങൾ സംവിച്ചാൽ എന്ത് ചെയ്യുമെന്ന് ചിന്തിക്കുന്ന അവസ്ഥയാണ് ഉത്കണ്ഠ. ഉത്കണ്ഠ ഉയരങ്ങളിലേക്ക് പോകുകയാണെങ്കിൽ വൈകാരികമായി തളർച്ചയനുഭവപ്പെടും. ഉറക്കക്കുറവുണ്ടാകും. ശാരീരികമായി രോഗങ്ങളും ഉണ്ടാകും.

ഉത്കണ്ഠയുടെ ഫലമായി ചിലരിൽ ഒരുതരം വെപ്രാളം കാണാം. ഭയത്തിന്റെയും അതേത്തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളുടെയും ഫലമാണത്. നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിന് പ്രയാസം എന്നിവയോടൊപ്പം മരിക്കാൻ പോവുകയാണെന്ന തോന്നലും കൂടിയാകുമ്പോൾ പ്രശ്‌നം കൂടുതൽ സങ്കീർണമാകും. അപൂർവമായി ചിലരിൽ ഇത് പാരമ്പര്യമായി കാണാറുണ്ട്.

രോഗങ്ങൾക്ക് യഥാർത്ഥ കാണമാകുന്നത് ഉത്കണ്ഠയാണെന്ന് ഇവർ അറിയുകയുമില്ല. രോഗശാന്തിക്കായി ഇവരൊക്കെ ഡോക്ടർമാരെ മാറിമാറി കണ്ടുകൊണ്ടിരിക്കും. അസ്വസ്ഥരാക്കുന്ന രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് നടുവേദന, തലവേദന, പേശികളിലെ വേദന, സന്ധിവാതം, ദഹനേനേ്ദ്രിയപ്രശ്‌നങ്ങൾ, വിശപ്പില്ലായ്മ, വയറിളക്കം എന്നിവയായിരിക്കും. രോഗാവസ്ഥ മനസിലാക്കാനായി ഏത് പരിശോധന നടത്തിയാലും തകരാറുകളൊന്നും കണ്ടെത്താൻ കഴിയുകയുമില്ല. അവരുടെ ശാരീരിക പ്രവർത്തനങ്ങളിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നതിന്റെ തെളിവാണത്.

ഉത്കണ്ഠ, ചിലരിൽ വളരെ അടുത്ത് നടക്കാനിടയുള്ള ഒരു സംവവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുണ്ട്. പരീക്ഷ, ഇന്റർവ്യൂ എന്നിവ ഇതിനുദാഹരങ്ങളാണ്. ഈ ഉത്കണ്ഠ അപകടകാരിയല്ല. സാധാരണനിലയിൽ മിക്കവരിലും ഇതുണ്ടാകുന്നതുമാണ്. ഭാവിയെക്കുറിച്ച് ഭയപ്പെടുത്തുന്ന ചിന്തകൾ പെരുപ്പിച്ച് കാടുകയറുന്ന അവസ്ഥയാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കിത്തീർക്കുന്നത്.

ചികിത്സ

ഉത്കണ്ഠയുടെ ചികിത്സ പ്രധാനമായി രണ്ടാണ്. ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സയും മനശ്ശാസ്ത്രപരമായ ചികിത്സയും. ചിലപ്പോൾ ചിലരിൽ രണ്ട് ചികിത്സയും ഒരുമിച്ചും വേണ്ടിവരും.

ലക്ഷണങ്ങൾ

  • ശ്വാസോഛ്വാസം വേഗതയിലാവുക
  • തലകറക്കം, മോഹാലസ്യം, ഏകാഗ്രത നഷ്ടപ്പെടുക, ഭീരുത്വം, നെഞ്ചിടിപ്പ്  
  • പേടിച്ച് വിറയ്ക്കുക, ക്ഷോഭിക്കുക
  • അമിതമായി വിയർക്കുക
  • നെഞ്ചുവേദന, അസ്വസ്ഥത, മനം പുരട്ടൽ, വയറ്റിൽ അസ്വസ്ഥത
  • നിശ്ശബ്ദനാകുക, വീർപ്പുമുട്ടുക
  • ചൂടും തണുപ്പും മാറിമാറി അനുവപ്പെടുക
  • കൈകളിലും കാലുകളിലും മരവിപ്പും തുടിപ്പുകളും
  • ഭയം, സ്വയം നിയന്ത്രണം നഷ്ടപ്പെടുക, മരണഭയം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP