Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബിജെപിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന വാശി അരവിന്ദ് കെജരീവാളിനുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്റെ ഘടന കോൺഗ്രസ്സിനെ തോൽപിക്കുമോ? കണക്കുകൾ നിരത്തി അജയ് മാക്കൻ രംഗത്ത്

ബിജെപിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന വാശി അരവിന്ദ് കെജരീവാളിനുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്റെ ഘടന കോൺഗ്രസ്സിനെ തോൽപിക്കുമോ? കണക്കുകൾ നിരത്തി അജയ് മാക്കൻ രംഗത്ത്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ ജയിപ്പിക്കുകയെന്നതാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാളിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും കോൺഗ്രസിന്റെ ഡൽഹി ഘടകം അധ്യക്ഷൻ കൂടിയായ മാക്കൻ പറഞ്ഞു. തന്റെ വാദം കണക്കുകളിലൂടെ സ്ഥാപിക്കാനും മാക്കൻ ശ്രമിക്കുക.

ഹിമാചൽ പ്രദേശിൽ മത്സരിക്കേണ്ടെന്നും ഗുജറാത്തിൽ അമ്പതുപേരെ മാത്രം മത്സരിപ്പിച്ചാൽ മതിയെന്നുമുള്ള കെജരീവാളിന്റെ തീരുമാനത്തെയാണ് മാക്കൻ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതെന്നാണ് കെജരീവാൾ പറയുന്നത്.

ബിജെപിയെ സഹായിക്കാൻ വേണ്ടിയാണ് എഎപി സ്ഥാനാർത്ഥികളെ നിർത്തുന്നതെന്ന് മാക്കൻ പറയുന്നു. 2013-നുശേഷം ബിജെപി മത്സരിക്കുന്ന സംസ്ഥാനങ്ങളിൽമാത്രമാണ് എഎപി മത്സരിച്ചിരുന്നത്. ഇക്കൊല്ലം മാത്രമാണ് പഞ്ചാബിലും ഗോവയിലും മത്സരിക്കാൻ അവർ തീരുമാനിച്ചത്

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ എന്നിവിടങ്ങളിൽ മത്സരിക്കേണ്ടെന്ന് എഎപി തീരുമാനിച്ചു. ഈ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലായിരുന്നില്ല. 2014-ലെ തിരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ ഹരിയാണയിലും ആം ആദ്മി മത്സരിക്കേണ്ടെന്നെയിരുന്നു കെജരീവാളിന്റെ തീരുമാനം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആം ആദ്മി സ്ഥാനാർത്ഥികളെ നിർത്തുന്നത് ബിജെപിയെ സഹായിക്കാനാണ്. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നി്ച്ചുപോകുന്നതിനായാണ് ഈ സ്ഥാനാർത്ഥിത്വം. ഗോവയിലും പഞ്ചാബിലും സ്ഥാനാർത്ഥികളെ നിർത്തിയതും കോൺഗ്രസ്സിനെ തോൽപിക്കുകയെന്ന ഉദ്ദേശത്തോടെ. ഗോവയിൽ ക്രിസ്ത്യാനിയെയും പഞ്ചാബിൽ ദളിത് വിഭാഗത്തിൽപ്പെട്ടയാളെയും മുന്നിൽനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ്സിന്റെ വോട്ടർമാരാണ് ഈ രണ്ടുവിഭാഗത്തിലുമുള്ളത്.

ഗോവയിൽ ബിജെപിക്ക് 32.5 ശതമാനം വോട്ടും കോൺഗ്രസ്സിന് 28.4 ശതമാനം വോട്ടും ലഭിച്ചു. ഇരുപാർട്ടികളും തമ്മിലുള്ള വോട്ട് വ്യത്യാസം 4.1 ശതമാനം. എഎപിക്ക് ലഭിച്ചത് 6.3 ശതമാനം. ആം ആദ്മി പിടിച്ച വോട്ടുകളിലാണ് ബിജെപി ഗോവയിൽ കോൺഗ്രസ്സിനെ തോൽപിച്ച് അധികാരത്തിലേറിയത്-മാക്കൻ പറയുന്നു. ഇപ്പോൾ, ഗുജറാത്തിൽ എഎപി മത്സരിക്കുന്നതും കോൺഗ്രസ്സിന് കിട്ടേണ്ട വോട്ടുകൾ ഭിന്നിക്കുന്നതിനുമാത്രമാണ്. ഹിമാചലിൽ മത്സരിക്കാത്തത് അവിടെ കോൺഗ്രസ് ഭരിക്കുന്നതുകൊണ്ടാണെന്നും മാക്കൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP