Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനസിക നില തകരാറിലായപ്പോൾ കാട്ടിനുള്ളിൽ കയറി; കാട്ടാനകളുടെയും കടുവകളുടെയും വിഹാരകേന്ദ്രത്തിൽ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് 25 ദിവസം; ശബരിമല ഉൾവനത്തിൽ നിന്ന് പമ്പ പൊലീസ് സജിവർഗീസിനെ കണ്ടെത്തുമ്പോൾ പൂർണനഗ്‌നൻ; ശരീരത്തിലെ രക്തം അട്ട ഊറ്റിക്കുടിച്ചതോടെ ഗുരുതരാവസ്ഥയിൽ

മാനസിക നില തകരാറിലായപ്പോൾ കാട്ടിനുള്ളിൽ കയറി; കാട്ടാനകളുടെയും കടുവകളുടെയും വിഹാരകേന്ദ്രത്തിൽ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് 25 ദിവസം; ശബരിമല ഉൾവനത്തിൽ നിന്ന് പമ്പ പൊലീസ് സജിവർഗീസിനെ കണ്ടെത്തുമ്പോൾ പൂർണനഗ്‌നൻ; ശരീരത്തിലെ രക്തം അട്ട ഊറ്റിക്കുടിച്ചതോടെ ഗുരുതരാവസ്ഥയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശരിക്കും ആ രക്ഷപ്പെടലിനെ അയ്യപ്പന്റെ കടാക്ഷമെന്നോ ദൈവത്തിന്റെ കാരുണ്യമെന്നോ ഒക്കെ വിളിക്കാം. മനോനില നഷ്ടമായി ഉൾവനത്തിലേക്ക് കയറിപ്പോയ യുവാവ് 25 ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റവുമധികം കടുവാക്കൂട്ടങ്ങളും ആനക്കൂട്ടങ്ങളും മേയുന്ന പ്രദേശത്ത് നിന്ന് അയാളെ പമ്പ പൊലീസ് കണ്ടെത്തുമ്പോൾ ശരീരമാസകലം പുഴുവരിച്ചിരുന്നു. ശരീരഭാഗങ്ങൾ അട്ടകടിയേറ്റ് ഇറുന്നു തുടങ്ങിയിരുന്നു.

കാട്ടരുവിയിലെ വെള്ളം മാത്രം കുടിച്ച് ജീവിതം തള്ളി നീക്കിയ 25 ദിനങ്ങൾ. തള്ളിനീക്കിയപരുമല പുത്തൻപറമ്പിൽ സജിവർഗീസിനെ(37)യാണ് വനപാലകരും പൊലീസും ചേർന്ന് കഴിഞ്ഞ ദിവസം രക്ഷിച്ചത്. പമ്പയിൽ കേബിൾ കുഴി എടുക്കാൻ എത്തിയ സജിയെ കഴിഞ്ഞ മാസം 24 നാണ് കാണാതായത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വ്യാഴാഴ്ച വനത്തിലെ പരിശോധനയ്ക്കും റോഡിലേക്ക് വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിനും ഉൾവനത്തിലുള്ള പ്ലാന്തോട് ക്യാമ്പ് ഷെഡിലേക്ക് പോകാൻ എത്തിയ പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഓഫീസർ കെ. ജയപ്രകാശ്, ബീറ്റ് ഓഫീസർ വിപി അരുൺലാൽ, വി അജയൻ, രഘു, സന്തോഷ്, എന്നിവരാണ് പൂർണനഗ്‌നനായി, പുഴുവരിച്ച നിലയിൽ സജിയെ കണ്ടെത്തിയത്.

വനപാലകർ ബിസ്‌കറ്റും വെള്ളവും നൽകി സുരക്ഷിത സ്ഥലത്ത് എത്തിച്ചപ്പോൾ ഇയാളുടെ നില മെച്ചപ്പെട്ടു. എങ്ങനെ കാട്ടിൽ അകപ്പെട്ടുവെന്ന് അപ്പോഴും വ്യക്തമായി ഓർക്കാൻ സജിക്ക് കഴിഞ്ഞില്ല. പള്ളിയിൽ പോകാൻ എത്തിയതാണെന്നാണ് പറഞ്ഞത്. പ്രധാന റോഡിൽ നിന്ന് മൂന്നു കിലോമീറ്റർ ഉള്ളിലായിട്ടാണ് സജി കിടന്നിരുന്നത്. കാട്ടിനുള്ളിൽ ദിവസങ്ങളോളം ഒറ്റയ്ക്ക് കിടന്നതിന്റെ ഫലമായി കാലിലെ മുറിവിൽ പുഴുവരിച്ചിരിക്കുകയായിരുന്നു. പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. ട

ഒപ്പം കടുവകളുടെയും. വനപാലകർ ചെല്ലുമ്പോഴും റോഡിൽ ആനയുണ്ടായിരുന്നു. വനപാലകർ അറിയിച്ചത് അനുസരിച്ച് പമ്പ സിഐ കെഎസ് വിജയന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി ഇയാളെ പമ്പ സർക്കാർ ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി. മാനസികദൗർബല്യത്തിന് മരുന്നു കഴിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP