Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടാൻ എൽഡിഎഫ് ജനജാഗ്രതാ യാത്രകൾ തുടങ്ങി; മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ; തലസ്ഥാനത്തുനിന്ന് കാനത്തിന്റെ ജാഥാപ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി; മറുനാടൻ ലൈവ് വീഡിയോ കാണാം

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടാൻ എൽഡിഎഫ് ജനജാഗ്രതാ യാത്രകൾ തുടങ്ങി; മഞ്ചേശ്വരത്തു നിന്ന് കോടിയേരി നയിക്കുന്ന യാത്ര ഉദ്ഘാടനം ചെയ്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ; തലസ്ഥാനത്തുനിന്ന് കാനത്തിന്റെ ജാഥാപ്രയാണം ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി; മറുനാടൻ ലൈവ് വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/ കാസർകോട്: കേന്ദ്ര നയങ്ങൾക്കെതിരെയും ബിജെപിയുടെയും കോൺഗ്രസ്സിന്റെയും രാഷ്ട്രീയ നിലപാടുകൾ ചോദ്യംചെയ്തും എൽഡിഎഫ് സംസ്ഥാനത്ത് നടത്തുന്ന ജന ജാഗ്രതാ യാത്രകൾ പ്രയാണം തുടങ്ങി. മഞ്ചേശ്വരത്തുനിന്നും തലസ്ഥാനത്തുനിന്നും വടക്കൻ, തെക്കൻ മേഖലാ ജാഥകളാണ് എൽഡിഎഫ് നടത്തുന്നത്. തെക്കൻ മേഖലാ യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പാളയത്ത് നിർവഹിച്ചു. നേമവും വട്ടിയൂർക്കാവും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രചരണം പൂർത്തിയാക്കി നാളെ ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ജാഥാ പ്രയാണം തുടരും.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾ തുറന്നുകാട്ടിയും വർഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയർത്തിയും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ വികസനപദ്ധതികൾ വിശദീകരിച്ചും രണ്ട് യാത്രകളും പര്യടനം നടത്തും. ഇരു യാത്രകളും നവംബർ മൂന്നിന് സമാപിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ജനജാഗ്രതാ യാത്ര നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ ക്യാപ്റ്റനായുള്ള യാത്ര വൈകിട്ട് നാലിന് മഞ്ചേശ്വരത്ത് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരത്തുനിന്നുള്ള യാത്രയിൽ സത്യൻ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദൾ എസ്), പി കെ രാജൻ (എൻസിപി), ഇ പി ആർ വേശാല (കോൺഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോൺഗ്രസ്) എന്നിവർ അംഗങ്ങളാണ്. തിരുവനന്തപുരത്തുനിന്നുള്ള യാത്രയിൽ എ വിജയരാഘവൻ (സിപിഐ എം), ജോർജ് തോമസ് (ജനതാദൾ എസ്), ഉഴമലയ്ക്കൽ വേണുഗോപാലൻ (കോൺഗ്രസ് എസ്), അഡ്വ. ബാബു കാർത്തികേയൻ (എൻസിപി), പി എം മാത്യു (കേരള കോൺഗ്രസ് സ്‌കറിയ) എന്നിവർ അംഗങ്ങളാണ്. ഉദ്ഘാടന യോഗങ്ങളിൽ മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.

കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലും കാനം നയിക്കുന്ന ജാഥ എറണാകുളത്തും സമാപിക്കും. രണ്ടാഴ്ച സംസ്ഥാനത്ത് പര്യടനം നടത്തുന്ന യാത്ര വൻ വിജയമാക്കാൻ ഇടതുപക്ഷം വൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സോളാർ വിഷയത്തിലെ സർക്കാർ നിലപാടും ബിജെപി കേരളത്തിൽ ജനരക്ഷാ യാത്ര നടത്തിയപ്പോൾ കൈക്കൊണ്ട സമീപനങ്ങളും അമിത്ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കേരളത്തിൽ നടത്തിയ പരാമർശങ്ങളും ഉൾപ്പെടെ യാത്രയിൽ സജീവ ചർച്ചാ വിഷയമാക്കാനാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP