Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അത്യാവശ്യമല്ലെന്ന് ആരുപറഞ്ഞു? ബാങ്ക് അക്കൗണ്ടുകൾ ആധാർ കാർഡുമായി നിർബന്ധമായി ബന്ധിപ്പിക്കണം; കള്ളപ്പണം വെളുപ്പിക്കൽ തടയാൻ ഇത് അത്യാവശ്യമെന്ന് റിസർവ് ബാങ്ക്

അത്യാവശ്യമല്ലെന്ന് ആരുപറഞ്ഞു?  ബാങ്ക് അക്കൗണ്ടുകൾ ആധാർ കാർഡുമായി നിർബന്ധമായി ബന്ധിപ്പിക്കണം;  കള്ളപ്പണം വെളുപ്പിക്കൽ തടയാൻ ഇത് അത്യാവശ്യമെന്ന് റിസർവ് ബാങ്ക്

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായി ആധാറുമായി ബന്ധിപ്പിക്കണമെന്ന് റിസർവ് ബാങ്ക്. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ ആർബിഐ ഉത്തരവില്ല എന്ന വാർത്ത ശരിയല്ലെന്നും ആർബിഐ വിശദീകരിച്ചു. 2017 ജൂൺ ഒന്നിനിറക്കിയ ഗസറ്റിൽ ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

2017ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ഭേദഗതി പ്രകാരം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. ഭേദഗതി പ്രകാരം ബാങ്കുകൾ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉപയോക്താവിനെ പ്രേരിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേകം നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ലെന്നും ആർബിഐ പറയുന്നു.
കഴിഞ്ഞ ജൂണിൽ ബാങ്കിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിനൊ, 50,000 രൂപയ്ക്ക് മുകളിലുള്ള പണകൈമാറ്റത്തിനോ ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31 മുമ്പ് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അവ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP