Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ പൊടികൈകൾ

മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ പൊടികൈകൾ

റുത്ത് തഴച്ച നല്ല മുടിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നന്നായി പരിപാലിച്ചില്ലെങ്കിൽ മുടി മുടിയുടെ വഴിക്ക് പോകും. മഞ്ഞു കാലമായാൽ മുടിയുടെ പ്രശ്‌നങ്ങൾ കൂടും. താരൻ, മുടിക്കായ (മുടി ഉരുണ്ട് കെട്ടുകൾ വീഴുക) മുടി കൊഴിച്ചിൽ ഇതൊക്കെയാണ് പ്രധാന പ്രശ്‌നങ്ങൾ. തിരക്കിനിടയിൽ കുറച്ച് സമയം മാറ്റി വച്ചാൽ മുടി സംരക്ഷിക്കാം. മുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ആവശ്യമാണ്. വൈറ്റമിൻ എ, വൈറ്റമിൻ ഇ, കാത്സ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പാൽ, കാരറ്റ്, പപ്പായ, ചെറുപയർ, ബദാം, നിലക്കടല എന്നിവ കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും മുടിയുടെ വളർച്ച പരിപോഷിപ്പിക്കും. താരനും മുടി കൊഴിച്ചിലും മുടിക്കായയും ഒഴിവാക്കി തിളക്കത്തോടെ മുടി വളർത്താനുള്ള വഴികൾ എന്തൊക്കെയെന്ന് അറിയാം.

താരൻ അകറ്റാം

1. തലയോട്ടിയിലെ എണ്ണയുടെ തോത് കുറയുന്നതാണ് താരൻ, മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണം. ദിവസവും ഇളം ചൂടുള്ള വെളിച്ചെണ്ണ 30 മിനിറ്റ് തേച്ച് പിടിപ്പിച്ച ശേഷം കുളിക്കുക

2. മുട്ടയുടെ വെള്ളയിൽ നാരങ്ങാനീര് കലർത്തി തലയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക

3. ഒരു ദിവസം സൂക്ഷിച്ച കഞ്ഞിവെള്ളത്തിൽ ഉലുവ കുതിർത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയിൽ തേച്ച് പിടിപ്പിച്ച് കുറച്ച് നേരത്തിന് ശേഷം കഴുകി കളയുക

4. എല്ലാ ദിവസവും ചെറുപയർ പൊടി തേച്ച് പിടിപ്പിച്ച് കഴുകുക

5. മൂന്ന് സ്പൂൺ തൈരും ആവണക്കെണ്ണയും സമത്തിൽ അല്പം നാരങ്ങാനീരും ചേർത്ത് ഒരു മണിക്കൂറെങ്കിലും തേച്ച് പിടിപ്പിക്കുക

മുടി കൊഴിച്ചിൽ അകറ്റാം

1. ഇലക്കറികൾ, ബദാം, ഗോതമ്പ്, പപ്പായ, സോയാബീൻ, കശുവണ്ടി തുടങ്ങി വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കുക

2. ഇളം ചൂട് വെള്ളത്തിൽ തല കഴുകുക

3. കറ്റാർ വാഴ ഇടിച്ച് പിഴിഞ്ഞ് തലയിൽ തേക്കുക

മുടിക്കായ ഒഴിവാക്കാം

1. മുടി തോർത്തിയ ശേഷം കുന്തിരിക്കം, രാമച്ചം തുടങ്ങിയ സുഗന്ധ വസ്തുക്കൾ പുകച്ച് പുക മുടിയിൽ കൊള്ളുക

2. ചുവന്നുള്ളിയും തുളസിയും ഇടിച്ച് പിഴിഞ്ഞ തലയിൽ പുരട്ടുക

മുടി തിളക്കത്തോടെ

1. ഏത് തരം മുടി ആയാലും ഓയിൽ മസ്സാജ് ആഴ്ചയിൽ ഒരു വട്ടമെങ്കിലും ചെയ്യുക

2. മുടിയുടെ മൃദുലമാക്കുന്ന നല്ലൊരു ഹെർബൽ കൂട്ട് മസാജ് ഇടയ്ക്ക് നടത്താം. ഒരു മുട്ട രണ്ട് ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ ഗ്ലിസറിൻ ഒരു ടീസ്പൂൺ ഉലുവാപ്പൊടി ഇവ കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യണം. പിന്നീട് ചൂട് വെള്ളത്തിൽ മുക്കിയ ടവ്വൽ മുടിയിൽ വച്ച് ആവി കൊള്ളണം. 20 മിനിറ്റ് ശേഷം ഇത് കഴുകി കളയുക

3. ഷാംമ്പു ഉയോഗിക്കുന്നവർ ബ്യൂട്ടീഷന്റെ നിർദ്ദേശ പ്രകാരം കണ്ടീഷണർ ഉപോഗിക്കുക

4. മാസത്തിലൊരിക്കൽ ഹെർ സ്പാ ചെയ്യുന്നതും മുടിക്ക് ഹെൽത്തി ലുക്ക് നൽകും.


കടപ്പാട്- സ്മാർട്ട് ഫാമിലി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP