Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റമ്മേ..ഞാനെന്റെ പിള്ളാരേം കൊണ്ട് ചാത്തോട്ടം ബീച്ചിലൊന്ന് പോയി ഇതെന്നാ ജൂഹുബീച്ചിലെങ്ങാനും ചെന്ന് പെട്ട പോലെയായി; നമ്മുടെ വീട്ടീന്ന് പോന്ന മക്കളാ സ്‌കൂളിലെ യൂണിഫോമില് വല്ലവനേം കെട്ടിപ്പിടിച്ച് മറിയുകാ; ഈ അമ്പതും അറുപതും വയസ്സുള്ള കിളവന്മാര് കളസോം ഇട്ടോണ്ട് ഇറങ്ങീരിക്കുകാ.; സദാചാരം പഠിപ്പിക്കുന്ന ഡിവൈഎസ്‌പി പ്രിൻസിന്റെ പ്രസംഗം ട്രോളർമാർക്ക് ഉഗ്രൻ കോളായി

എന്റമ്മേ..ഞാനെന്റെ പിള്ളാരേം കൊണ്ട് ചാത്തോട്ടം ബീച്ചിലൊന്ന് പോയി ഇതെന്നാ ജൂഹുബീച്ചിലെങ്ങാനും ചെന്ന് പെട്ട പോലെയായി; നമ്മുടെ വീട്ടീന്ന് പോന്ന മക്കളാ സ്‌കൂളിലെ യൂണിഫോമില് വല്ലവനേം കെട്ടിപ്പിടിച്ച് മറിയുകാ; ഈ അമ്പതും അറുപതും വയസ്സുള്ള കിളവന്മാര് കളസോം ഇട്ടോണ്ട് ഇറങ്ങീരിക്കുകാ.; സദാചാരം പഠിപ്പിക്കുന്ന ഡിവൈഎസ്‌പി പ്രിൻസിന്റെ പ്രസംഗം ട്രോളർമാർക്ക് ഉഗ്രൻ കോളായി

മറുനാടൻ മലയാളി ഡസ്‌ക്‌

തലശേരി: സദാചാര പൊലീസ് സദാചാര പൊലീസ് എന്ന് കേട്ടിട്ടല്ലേയുള്ളു. തലശേരിയിലെ സ്‌കൂൾകുട്ടികൾക്കും, രക്ഷിതാക്കൾക്കും ഇപ്പോൾ അത് നന്നായറിയാം. സദാചാരം പഠിപ്പിക്കാൻ അവിടെ ഡിെൈവസ്പി പ്രിൻസ് എബ്രഹാമുണ്ടല്ലോ.സകൂൾ ചടങ്ങിനിടെ അദ്ദേഹം പറയുന്നതിന്റെ സാരം ഇതാണ്: നമ്മുടെ സംസ്‌കാരം മറന്ന് വിദേശ സംസ്‌കാരം അന്ധമായി അനുകരിച്ചാൽ സംഗതി പാളും.എന്നാൽ തീർത്തും പുരോഗമനവിരുദ്ധമെന്ന് തോന്നുന്ന ചില പരാമർശങ്ങൾ കൂടി വന്നതോടെ ട്രോളർമാർക്ക് നല്ല സദ്യ ഒരുക്കിയിരിക്കുകയാമ് ഡിവൈഎസ്‌പി പ്രിൻസ്.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:

'എന്റമ്മേ ഇപ്പോൾ അങ്ങോട്ടൊന്നും പോകാൻ വയ്യാത്ത അവസ്ഥയായി...എന്റെ കൗൺസിലർമാരെ ഞാനൊന്ന് പറയുവാട്ടോ..ഞാനെന്റെ പിള്ളേരേം കൊണ്ട് ആ ചാത്തോട്ടം ബീച്ചിലൊന്നു പോയി...ഇതെന്നാ ഞാൻ ജൂഹു ബീച്ചിലെങ്ങാനും ചെന്ന് പെട്ടപോലെയായി.നമ്മുടെ വീട്ടീന്ന് പോകുന്ന മക്കളാ...യൂണിഫോമില് ഒരുഉളുപ്പും മാനോം ഇല്ലാണ്ട്...സ്‌കൂളിലെ യൂണിഫോമിനകത്താണ് വല്ലവനേം കെട്ടിപ്പിടിച്ച മറിയുകാ അവിടെ കിടന്നോണ്ട്..സത്യം പറഞ്ഞാൽ ഞാൻ അപ്പോഴേ തിരിച്ചുപോന്നു പത്ത് മിനിറ്റ് കൊണ്ട്...ഈ സിവിയു പാർക്കിൽ പോലും ഇപ്പോൾ കേറാൻ പറ്റുകേല,,,എന്നതാ ഈ സമൂഹത്തിൽ സംഭവിച്ചോണ്ടിരിക്കുന്നത്..ഇതെല്ലാം അങ്ങ് അമേരിക്കയെ ഒക്കെ കണ്ട് ഇവിടെ അതങ്ങ് ആക്കിക്കളയാമെന്ന് പറഞ്ഞാ..കുറെ എണ്ണമുണ്ട് പത്തമ്പത് വയസുള്ള കുറേ ട്രൗസറും ഫിറ്റ് ചെയ്ത്..50 ഉം 60 ഉം വയസുള്ള കിളവന്മാർ ഇറങ്ങിയിട്ടുണ്ട്.അവന്മാരെയാണ് പിന്നെ മുട്ടുകാല് തല്ലിയൊടിക്കേണ്ടതെന്നാ എനിക്ക് തോന്നുന്നത്.ചെറുപ്പക്കാര് പിന്നെ പോട്ടെന്ന് വയ്ക്കാം.അവരവരുടെ ചെറുപ്പത്തിന്റേതായിട്ട് ചെയ്തതായിരിക്കും. ഈ 50-60 വയസുള്ളലര് ഈ കളസമെല്ലാം ഫിറ്റ് ചെയ്ത് ഇറങ്ങുന്നത് എന്തിനെന്നാ എനിക്ക് മനസിലാകാത്തത്.ആയിക്കോട്ടെ ഇത് നിരോധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാ എനിക്കൊന്നും പറയാനില്ല.പക്ഷേ നമുക്ക് കുറേ രീതികളും കാര്യങ്ങളുമൊക്കെയില്ലേ?അതത്ര മോശമാണെങ്കിലല്ലേ നമ്മൾ വേറൊന്ന് പരീക്ഷിക്കേണ്ടതുള്ളു.എനിക്ക് പറയാനുള്ളത് ഈ കോമാളിത്തം കാണിച്ച് നടക്കുന്നവന്മാരോട് ..ഏറ്എറ്റവും ശക്തമായി കുടുംബം നിലനിൽക്കുന്നത് നമ്മുടെ നാടാ..എന്തുകൊണ്ടാ..നമ്മുടെ രീതീം സംസ്‌കാരോം കൊണ്ടാ...ലോകൊത്തൊരുത്തനും ഇതൊന്നും അവകാശപ്പെടാൻ പറ്റില്ല..അമേരിക്കക്കാരനൊന്നും ഇതില്ല..നശിച്ച് നാറാണക്കല്ല് പിടിച്ചു...നമ്മുടെ സംസ്‌കാരം തകർക്കാൻ വേണ്ടിയാണ് പോക്കിമോൻ, ബ്ലൂവെയിൽ പോലുള്ള ഗെയിമുകൽ അമേരിക്കക്കാർ ഇങ്ങോട്ട് ഉണ്ടാക്കി വിടുന്നത്.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP