Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കളറും ലോഗോയും മാറുമെങ്കിലും എന്തുകൊണ്ട് ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും ഡിസൈൻ ഒരേ പോലെ ഇരിക്കുന്നു...? പാസ്പോർട്ടിനെ കുറിച്ച് രസകരമായ ചില കാര്യങ്ങൾ കൂടി

കളറും ലോഗോയും മാറുമെങ്കിലും എന്തുകൊണ്ട് ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും ഡിസൈൻ ഒരേ പോലെ ഇരിക്കുന്നു...? പാസ്പോർട്ടിനെ കുറിച്ച് രസകരമായ ചില കാര്യങ്ങൾ കൂടി

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പാസ്പോർട്ടുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ...? എല്ലാ രാജ്യങ്ങളിലെയും പാസ്പോർട്ടുകളുടെയും ഡിസൈൻ ഒരേ പോലെയാണ്. ഇതിൽ ഓരോന്നിന്റെയും കളറും ലോഗോയും മാറുമെങ്കിലും പൊതുവായി ചില സവിശേഷതകളുള്ളതിനാൽ ഇവയുടെ എല്ലാം ഡിസൈനുകൾക്ക് ഒരു പൊതു സ്വഭാവമുണ്ടെന്ന് കാണാം. പാസ്പോർട്ടുകളെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. എല്ലാ പാസ്പോർട്ടുകളും ഒന്നുകിൽ ചുവപ്പ്, പച്ച, നീല, അല്ലെങ്കിൽ കറുപ്പ് എന്നീ നിറങ്ങളിലാണ് കണ്ട് വരുന്നത്.

ഓരോ രാജ്യത്തിനും അനുസരിച്ച് ഈ നിറങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. അതായത് ഇവയെ ഓരോന്നിനെയും വേറിട്ട് തിരിച്ചറിയുന്നതിനായി ഈ നിറങ്ങളുടെ വ്യത്യസ്തമായ ഷെയ്ഡുകളിലായിരിക്കും പാസ്പോർട്ടുകൾ തയ്യാറാക്കുന്നത്. രാജ്യത്തിന്റെ സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നതിനായി ചില പേജുകളിൽ വ്യത്യസ്തമായ ഡിസൈനുകളും കാണാം. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടീഷ് പാസ്പോർട്ടിന് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാവുകയെന്നതിനെ സംബന്ധിച്ച് ചൂട് പിടിച്ച ചർച്ചകൾ കുറച്ച് നാളായി ആരംഭിച്ചിട്ട്. നേരത്തെയുണ്ടായിരുന്ന ഒറിജിനൽ നേവി കളറിലേക്ക് തിരിച്ച് പോകണമെന്നാണ് നിരവധി പേർ വാദിക്കുന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ ചേർന്നതിന് ശേഷം പാസ്പോർട്ട് ബുർഗുണ്ടി കളറിലാക്കുകയായിരുന്നു.

ലോകമാകമാനമുള്ള പാസ്പോർട്ടുകൾക്ക് പൊതുവായ ചില സാമ്യതകളുണ്ടെന്നത് മിക്കവർക്കും അറിയാത്ത കാര്യമാണ്. 1920ലായിരുന്നു ആദ്യമായി പാസ്പോർട്ട് ഡിസൈൻ പുറത്ത് വന്നത്. ഇതിനെ തുടർന്ന് ഓരോ രാജ്യത്തിന്റെ പാസ്പോർട്ടുകളിലും തുല്യ എണ്ണം പേജുകളായിരുന്നു ഏർപ്പെടുത്തിയിരുന്നത്. കൂടാതെ ഇവ ഒരേ ആകൃതിയിലും ഡിസൈനിലും ലേ ഔട്ടിലുമുള്ളതായിരുന്നു. യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വ്യത്യസ്തമായ ആകൃതിയിലും നിറങ്ങളിലുമുള്ള യാത്രരേഖൾ ഓരോ രാജ്യങ്ങളും നടപ്പിലാക്കുകയും ചെയ്തതിനാൽ അതിർത്തിനിയന്ത്രണങ്ങൾ കൂടുതൽ സങ്കീർണമായിരുന്നു. അത് പരിഹരിക്കാനാണ് ലോകരാജ്യങ്ങളിലെ പാസ്പോർട്ടുകളിൽ അധികം വൈകാതെ ഏകീകരണം വരുത്താൻ നിർബന്ധിതമായത്.

എല്ലാ പാസ്പോർട്ടുകളും 15.5 സെമി നീളവും 10.5 സെമീ വീതിയുമുള്ളവയാണ്. ഇവയ്ക്കെല്ലാം 32 പേജുകളാണുള്ളത്. ഇവയിൽ 28 പേജുകളും വിസകൾക്കും സ്റ്റാമ്പുകൾക്കുമായി ഒഴിച്ചിട്ടിരിക്കുന്നവയാണ്. ആദ്യത്തെ നാല് പേജുകളിൽ പാസ്പോർട്ട് ഉടമയുടെ വ്യക്തിപരമായ വിവരങ്ങളും ഫോട്ടോയുമാണ് ഉൾപ്പെടുത്തുന്നത്. പാസ്പോർട്ടുകളെല്ലാം കാർഡ്ബോർഡിൽ ബൈൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും പേരും ലോഗോയും മുൻഭാഗത്ത് മുദ്രണം ചെയ്തിരിക്കണം. യാത്രയ്ക്കേകുന്ന സ്വാതന്ത്ര്യത്തിനനുസരിച്ച് ഓരോ പാസ്പോർട്ടിനും റാങ്കിങ് നിർവഹിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജർമനിയുടേതാണ് ഏറ്റവും ശക്തമായ പാസ്പോർട്ട്. 82.7 ശതമാനം സ്‌കോറുമായി ആറാം വർഷവും ജർമനി ഈ സ്ഥാനത്ത് തുടരുന്നു. എന്നാൽ 79.2 ശതമാനം സ്‌കോറുള്ള ബ്രിട്ടീഷ് പാസ്പോർട്ടിന് വെറും 12ാം സ്ഥാനം മാത്രമേയുള്ളൂ. ലോ പ്രഫസറായ ഡിമിത്രി കോചെനോവാണ് പാസ്പോർട്ടുകളെ സംബന്ധിച്ച ഈ രസകരമായ പഠനം നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP