Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമസഭാ മന്ദിരത്തിൽ മന്ത്രിമാർ കയറിയ ലിഫ്റ്റ് പൊട്ടി നിലത്തേക്ക് വീണു; ആഘാതത്തിൽ മൂന്ന് മന്ത്രിമാർക്ക് പരിക്ക്

നിയമസഭാ മന്ദിരത്തിൽ മന്ത്രിമാർ കയറിയ ലിഫ്റ്റ് പൊട്ടി നിലത്തേക്ക് വീണു; ആഘാതത്തിൽ മൂന്ന് മന്ത്രിമാർക്ക് പരിക്ക്

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റ് പൊട്ടിവീണു. മന്ത്രിമാർ കയറിയ ലിഫ്റ്റാണ് പൊട്ടിവീണത്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ലിഫ്റ്റിൽ ഉണ്ടായിരുന്നത്. കടുത്ത ശാരീരിക വേദന അനുഭവപ്പെട്ട മൂവരും പ്രാഥമിക ചികിത്സ തേടി.

സഭയിലെ ആറാം നമ്പർ വി.ഐ.പി ലിഫ്റ്റാണ് പൊട്ടിവീണത്. ഇന്ന് രാവിലെ നിയമസഭ പിരിഞ്ഞ ശേഷം മടങ്ങുന്നതിനിടെയാണ് ലിഫ്റ്റ് പൊട്ടിവീണത്. വി ആർ കൃഷ്ണയ്യർക്ക് അന്തിമോപചാരം അർപ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു. ഒന്നാമത്തെ നിലയിൽ നിന്നാണ് ലിഫ്റ്റ് താഴേക്ക് പതിച്ചത്. അതുകൊണ്ട് വലിയ അപകടം ഉണ്ടായില്ല. നാല് നിലയാണ് നിയമസഭാ മന്ദിരത്തിന് ഉള്ളത്.

ഗ്രൗണ്ട് ഫ്‌ളോറിലേക്ക് മടങ്ങുകയായിരുന്നു മന്ത്രിമാർ. മന്ത്രിമാർക്കൊപ്പം പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ലിഫ്റ്റിൽ ഉണ്ടായിരുന്നു. ഗ്രൗണ്ട് ഫ്‌ളോറിൽ ലിഫ്റ്റ് നിൽക്കാതെ താഴേക്ക് പതിക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്താനിരിക്കുന്ന ലിഫ്റ്റാണ് പൊട്ടിവീണത്. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന മുമ്പ് തന്നെ പുതിയ ലിഫ്റ്റ് നന്നാക്കാൻ പണം വകയിരുത്തിയിരുന്നു. എന്നാൽ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടില്ല. ഇതിനിടെയാണ് പൊതുമരാമത്ത് മന്ത്രിമാർ അടക്കമുള്ളവർ കയറിയ ലിഫ്റ്റ് പൊട്ടിവീണത്.

ഉടൻ തന്നെ ലിഫ്റ്റ് ഓപ്പറേറ്റർമാരും ജീവനക്കാരും സ്ഥലത്തെത്തി മന്ത്രിമാരെ പുറത്തിറക്കുകയായിരുന്നു. വിഐപിമാർ കയറിയ ലിഫ്റ്റ് പൊട്ടിവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിന്റെ സാഹചര്യത്തിൽ എത്രയും വേഗം ലിഫ്റ്റ് നന്നാക്കാനുള്ള നടപടി ആരംഭിക്കുമെന്ന് എൻ ശക്തൻ അറിയിച്ചു. സഭയിലെ സുരക്ഷാവീഴ്‌ച്ചയാണിതെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സർക്കാർ ചീഫ്‌വിപ്പ് പി സി ജോർജ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വീഴ്‌ച്ചയിൽ ചെറിയ ആഘാതം മാത്രമേ ഉണ്ടായിട്ടുള്ളൂ. അനൂപ് ജേക്കബ് പിന്നീട് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. കൃഷ്ണയ്യരുടെ സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അനൂപ് കൊച്ചിയിലേക്ക് തിരിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് തന്നെയുണ്ട്. മന്ത്രിമാർക്ക് കടത്തു ശരീര വേദന ഉള്ളതിനാൽ കൂടുതൽ ചികിത്സ തേടിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP