Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വാമൂടിക്കെട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; മന്ത്രി മാപ്പുപറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി

നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വാമൂടിക്കെട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; മന്ത്രി മാപ്പുപറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇടവേളയ്ക്ക് രാഹുൽ ഗാന്ധി വീണ്ടും പാർട്ടി പ്രവർത്തകർക്കൊപ്പം സജീവമാകുന്നു. ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളാണന്നും അല്ലാത്തവർക്ക് ഇന്ത്യ വിടാമെന്നും പറഞ്ഞ് കേന്ദ്രമന്ത്രി നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലാണ് രാഹുൽ എംപിമാർക്കൊപ്പം സജീവമായത്. പാർലമെന്റിന് പുറത്ത് കോൺഗ്രസ് എംപിമാർ നടത്തിയ പ്രതിഷേധത്തിൽ രാഹുൽഗാന്ധിയും പങ്കെടുത്തു. വാമൂടിക്കെട്ടിയാണ് രാഹുൽ ഗാന്ധി മറ്റ് കോൺഗ്രസുകാർക്കൊപ്പം പതിഷേധത്തിൽ പങ്കാളിയായത്.

സഭയ്ക്കകത്തെ പ്രതിഷേധത്തിൽ മറ്റ് പ്രതിപക്ഷ കക്ഷികളും കോൺഗ്രസിനെ പിന്തുണച്ചു. സഭയ്ക്കുള്ളിൽ തൃണമൂൽ കോൺഗ്രസ് തുടങ്ങിവച്ച പ്രതിഷേധം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞദിവസം പാർലമെന്റിന്റെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് തുടർച്ചയായി മൂന്നാം ദിവസമാണ് പാർലമെന്റ് ഈ വിഷയത്തിൽ സതംഭിച്ചത്.

ഇന്നലെ മോദി തന്നെ നേരിട്ട് രാജ്യസഭയിൽ പ്രതിപക്ഷ സഹകരണം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പ്രതിഷേധം തുടരുകയാണ് ഉണ്ടായത്. ഇന്നും പ്രധാനമന്ത്രി തന്റെ നിലപാട് ആവർത്തിച്ചു. മന്ത്രി മാപ്പു പറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചു. അതേസമയം മന്ത്രി രാജിവെക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നും പാർലമെന്റിൽ ബഹളമുണ്ടായി.

അതേസമയം വിവാദ പരാമർശത്തിലൂടെ കുഴപ്പത്തിലായ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ബിജെപി. വിലക്കി. ഡൽഹിയിൽ പ്രചാരണച്ചുമതലയുള്ള നേതാക്കളിൽ ഒരാളാണ് സാധ്വി നിരഞ്ജൻ ജ്യോതി. ഇപ്പോൾ തന്നെ പ്രതിപക്ഷത്തിന്റെ നോട്ടപ്പുള്ളിയായ അവർ തീപ്പൊരി പ്രസംഗത്തിലൂടെ പാർട്ടിയെ ഇനിയും വെട്ടിലാക്കുമെന്ന ആശങ്കയെത്തുടർന്നാണ് വിലക്ക് പ്രഖ്യാപിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നിരഞ്ജൻ ജ്യോതിയുടെ വിവാദപ്രസ്താവന വന്നത്. ഡൽഹി ഭരിക്കാൻ രാമസന്തതികൾ വേണോ അതോ ജാരസന്തതികൾ മതിയോ എന്ന് തിരഞ്ഞെടുപ്പിൽ തീരുമാനിക്കണമെന്നാണ് സാധ്വി ആവശ്യപ്പട്ടത്. പ്രസംഗം വിവാദമായതോടെ ഇരു സഭകളിലും മന്ത്രി മാപ്പു പറഞ്ഞു. എന്നാൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി കേസെടുക്കണമെന്ന കടുത്ത നിലപാടിലാണ് പ്രതിപക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP