Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യൻ തിളക്കം; ശ്രീകാന്തും പി വി സിന്ധുവും രണ്ടാം സ്ഥാനത്ത് : സൈന നെഹ്‌വാൾ 11ാം സ്ഥാനത്ത്

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യൻ തിളക്കം; ശ്രീകാന്തും പി വി സിന്ധുവും രണ്ടാം സ്ഥാനത്ത് : സൈന നെഹ്‌വാൾ 11ാം സ്ഥാനത്ത്

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ കിടുംബി ശ്രീകാന്ത് രണ്ടാം സ്ഥാനത്ത്. കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ശ്രീകാന്ത് കുറിച്ചിരിക്കുന്നത്. നിലവിൽ നാലാം സ്ഥാനത്തായിരുന്നു ശ്രീകാന്ത്.

2015 ജൂണിൽ മൂന്നാം റാങ്കിലെത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനീസ് താരം ലിൻഡാനെയും കൊറിയൻ താരം സൺവാൻ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാംസ്ഥാനത്തെത്തിയത്.

ലോക സൂപ്പർ സീരീസിൽ നാലു കിരീടങ്ങളാണ് ശ്രീകാന്ത് ഈ സീസണിൽ നേടിയെടുത്തത്. 73, 403 പോയന്റുകളാണ് ശ്രീകാന്തിനുള്ളത്.

വിക്ടർ അക്‌സൽസൺ ആണ് ലോകറാങ്കിങിൽ ഒന്നാമത്. ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് റാങ്കിങിൽ മുന്നേറ്റം നടത്തി 11ാം സ്ഥാനത്തെത്തി. വനിതാ റാങ്കിങിൽ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം സ്ഥാനത്തും സൈന നെഹ്‌വാൾ 11ാം സ്ഥാനത്തും തുടരുന്നു.

ഒരു വർഷം നാല് സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ശ്രീകാന്ത്. ലോകത്ത് തന്നെ ഈ നേട്ടം കൈവരിച്ച നാലാമത്തെ കളിക്കാരനുമാണ് അദ്ദേഹം. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് കിരീടം നേടിയതോടെയാണ് ശ്രീകാന്ത് ഈ നേട്ടം കൈവരിച്ചത്. ശ്രീകാന്തിനെ പത്മശ്രീ പുരസ്‌കാരത്തിനും ശുപാർശ ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP