Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം ഹോട്ടലിൽ ടീം ഇന്ത്യയ്ക്ക് വിരുന്നൊരുക്കി വിരാട് കൊഹ്ലി; 'നുയേവ' ഹോട്ടലിലെ വിരുന്നിന്റെ ആഘോഷ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ

സ്വന്തം ഹോട്ടലിൽ ടീം ഇന്ത്യയ്ക്ക് വിരുന്നൊരുക്കി വിരാട് കൊഹ്ലി; 'നുയേവ' ഹോട്ടലിലെ വിരുന്നിന്റെ ആഘോഷ ചിത്രങ്ങൾ പുറത്തുവിട്ട് താരങ്ങൾ

ന്യൂഡൽഹി: ന്യൂസിലാൻഡിനെ ആദ്യമായി ടി 20യിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മുന്നിലെത്തിയ ഇന്ത്യ വിജയം ആഘോഷിക്കുകയും ചെയ്തു. സ്വന്തം നാട്ടുകാരുടെ മുമ്പിൽ വിജയം നേടാൻ സാധിച്ച ആഹ്ലാദത്തിലാണ് വിരാട് കോലിയും. ഡൽഹിയിൽ മത്സരം തുടങ്ങുന്നതിന് മുമ്പായി ഇന്ത്യൻ ടീമിന് ക്യാപ്ടൻ വിരാട് കോലി വിരുന്നൊരുക്കി. തന്റെ സ്വന്തം ഹോട്ടലിൽ വച്ചായിരുന്നു ടീം ഇന്ത്യക്കായി വിരുന്നൊരുക്കിയത്.

പരിശീലകനായ രവിശാസ്ത്രിയടക്കമുള്ളവർ കൊഹ്ലിയുടെ 'നുയേവ' ഹോട്ടലിൽ എത്തിയിരുന്നു. ഹോട്ടലിലെ ആഘോഷം ധവാനടക്കമുള്ള താരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പേസ് ബൗളർ ആശിഷ് നെഹ്റയുടെ വിടവാങ്ങൽ മത്സരമായിരുന്നു ഇന്നലെ ന്യൂസിലാൻഡിനെതിരെ നടന്നത്. നാലോവറിൽ 29 റൺസാണ് നെഹ്റ വഴങ്ങിയത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ശിഖർ ധവാന്റേയും രോഹിത് ശർമ്മയുടേയും വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ കിവിസിനെ പരാജയപ്പെടുത്തിയത്. ഇരുവരും ചേർന്ന് 158 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നിശ്ചിത ഓവറിൽ മൂന്നിന് 202 എന്ന മികച്ച ലക്ഷ്യമാണ് ഇന്ത്യൻ ടീം കിവീസിനു മുന്നിലുയർത്തിയത്. 80 റൺസ് വീതമെടുത്ത ധവാനും രോഹിതുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർമാർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കത്തിൽ തന്നെ പാളുകയായിരുന്നു. 28 റൺസെടുത്ത ക്യപ്റ്റൻ വില്യംസണും 39 എടുത്ത ലാഥവുമാണ് കിവീസിന്റെ ടോപ്പ് സ്‌കോറർമാർ. ഇന്ത്യയ്ക്കായി ചഹലും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ അവസാന മത്സരത്തിനിറങ്ങിയ നെഹ്റയ്ക്ക് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല. ഭുവനേശ്വറിനും ബുംറയ്ക്കും ഓരോ വിക്കറ്റുകൾ വീതമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP