Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് രാഷ്ട്ര പിതാവിന്റെ മകൾ അന്തരിച്ചു; മുസ്ലിം രാഷ്ട്രത്തിന്റെ പിതാവിന്റെ മകൾ വിവാഹം കഴിച്ചത് കൃസ്ത്യാനിയെ; ലണ്ടനിൽ ജനിച്ച വിവാദ പുത്രി ദിന വാഡിയയുടെ മരണം അമേരിക്കയിൽ

പാക് രാഷ്ട്ര പിതാവിന്റെ മകൾ അന്തരിച്ചു; മുസ്ലിം രാഷ്ട്രത്തിന്റെ പിതാവിന്റെ മകൾ വിവാഹം കഴിച്ചത് കൃസ്ത്യാനിയെ; ലണ്ടനിൽ ജനിച്ച വിവാദ പുത്രി ദിന വാഡിയയുടെ മരണം അമേരിക്കയിൽ

ന്യൂയോർക്ക്: മുസ്ലിം രാഷ്ട്രം നിർമ്മിച്ച് അച്ഛന് മുന്നിൽ ഇതരമതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്ത് പ്രശസ്തയായ ദിന വാഡിയ അന്തരിച്ചു. പാക്കിസ്ഥാൻ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ ഒരേയൊരു മകളാണ് ദിന വാഡിയ. അമേരിക്കയിലെ ന്യൂയോർക്കിൽ സ്ഥിരതാമസക്കാരിയായ ദിന വാഡിയ 98 വയസ്സിലായിരുന്നു അന്തരിച്ചത്

പാക്കിസ്ഥാൻ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്നയുടെ ഏക മകളാണ് ദിന വാഡിയ. വിവാഹ പ്രായമായതോടെ മുസ്ലിം മത വിഭാഗത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് അച്ഛനെ തന്നെ ഞെട്ടിച്ച് പെൺകുട്ടിയായിരുന്നു ദിന. എന്നാൽ മറ്റൊരു മതസ്ഥനൊപ്പമുള്ള വിവാഹം സമ്മതിക്കില്ലെന്ന് ജിന്ന വാശി പിടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു. എന്നാൽ സ്വന്തം നിലപാടിൽ ഉറച്ച് നിന്ന് ദിന വാഡിയ ക്രിസ്ത്യൻ മതവിശ്വാസിയായ ബിസിനസുകാരൻ നെവിൽ വാഡിയയെ വിവാഹം കഴിക്കുകയായിരുന്നു.

ജിന്നയുടെ രണ്ടാം ഭാര്യ രത്തൻബായ് പെട്ടിറ്റിൽ പിറന്ന മകളായിരുന്നു ദിന. 1919 ഓഗസ്റ്റ് 15 ന് ലണ്ടനിലായിരുന്നു ദിനയുടെ ജനനം. വിവാഹ ശേഷം വിദേശവാസത്തിലായിരുന്ന ദിന പാക്കിസ്ഥാൻ രൂപീകരണത്തിന് ശേഷം അപൂർവ്വമായി മാത്രമാണ് പാക്കിസ്ഥാനിൽ വരാരുള്ളത്. പൊതു വേദികളിലോ പൊതു ചടങ്ങുകളിലോ പങ്കെടുക്കാത്ത ദിന മാധ്യമങ്ങളിൽ നിറഞ്ഞത് ജിന്നയുടെ ഇന്ത്യയിലെ വീടിന് അവകാശം ഉന്നയിച്ചപ്പോളായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP