Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകമെങ്ങും വാട്‌സ് ആപ്പ് സേവനം നിലച്ചു; ഇന്ന് ഉച്ചക്ക് ശേഷം പ്രവർത്തന രഹിതമായത് കോടിക്കണക്കന് മൊബൈൽ ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകൾ; മെസേജുകൾ അയക്കാനോ സ്വീകരിക്കാത്ത അവസ്ഥ വന്നത് സെർവർ തകരാറിലായതോടെ; ഉണർന്നു പ്രവർത്തിച്ച വാട്‌സ് ആപ്പ് അധികാരികൾ 'എല്ലാം ശരിയാക്കി'

ലോകമെങ്ങും വാട്‌സ് ആപ്പ് സേവനം നിലച്ചു; ഇന്ന് ഉച്ചക്ക് ശേഷം പ്രവർത്തന രഹിതമായത് കോടിക്കണക്കന് മൊബൈൽ ഉപയോക്താക്കളുടെ വാട്സാപ്പ് അക്കൗണ്ടുകൾ; മെസേജുകൾ അയക്കാനോ സ്വീകരിക്കാത്ത അവസ്ഥ വന്നത് സെർവർ തകരാറിലായതോടെ; ഉണർന്നു പ്രവർത്തിച്ച വാട്‌സ് ആപ്പ് അധികാരികൾ 'എല്ലാം ശരിയാക്കി'

തിരുവനന്തപുരം: ലോകം മുഴുവൻ വാട്‌സാപ്പ് അക്കൗണ്ടുകൾ കറച്ച് സമയത്തേക്ക് പണി മുടക്കി. ഉച്ചയക്ക് 1.45 ലോടെ ഒരു മണിക്കൂറോളമാണ് വാട്സാപ്പ് പണിമുടക്കിയത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലായിരുന്നു വാട്സാപ്പ്്. ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്സാപ്പ് പ്രവർത്തിക്കാത്തതുകൊണ്ടുള്ള പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചത്.

സെർവർ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അറിയുന്നത്. മെസ്സേജിങ് സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ട്വിറ്ററിൽ ആളുകൾ പരാതി നൽകിയിട്ടുണ്ട്. എന്താണ് വാട്സാപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല. തുടർന്ന്‌സാങ്കേതിക തകരാർ പരിഹരിച്ചതിനെ തുടർന്ന് വാട്സ്ആപ്പ് മെസഞ്ചർ പുനഃസ്ഥാപിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്‌സ്ആപ് ഉപയോഗിക്കുന്നതിൽ സാങ്കേതിക പ്രശ്‌നം നേരിട്ടിരുന്നു.
മെയ് മാസത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഏതാനും മണിക്കൂർ വാട്‌സ് ആപ്പ് പ്രവർത്തന രഹിതമായി. #whatsappdown എന്ന ഹാഷ്ടാഗിൽ ഉപഭോക്താക്കൾ ട്വീറ്റ് ചെയ്തത് ഇതിനിടെ ട്രെൻഡിങ്ങായി.

ഇന്ത്യ കൂടാതെ യുകെ, യുഎസ്, ജർമനി, ശ്രീലങ്ക, സൗദി അറേബ്യ, ഫിലിപ്പീൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വാട്സാപ്പ് നിലച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടു.

'സേവനത്തിനു നിലവിൽ പ്രശ്‌നങ്ങൾ നേരിടുന്നു. എന്താണെന്നു പരിശോധിച്ചുവരികയാണ്. ഉടൻതന്നെ പ്രശ്‌നം പരിഹരിച്ച് സേവനം പുനഃസ്ഥാപിക്കാമെന്നു പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കൾക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നു'വെന്ന് കമ്പനി വാട്‌സാപ്പിൽ നോട്ടിഫിക്കേഷനായി അറിയിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP