Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടീനടന്മാരെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം; അത്ഭുതദ്വീപിലെ രാജഗുരുവിനെ അവിസ്മരണീയമാക്കി കൈയടി നേടി; ഉയരക്കുറവിനെ നേട്ടമാക്കി മാറ്റി നേട്ടം കൊയ്ത അഭിനേതാവ്; വെട്ടൂർ പുരുഷൻ വിടവാങ്ങി

നടീനടന്മാരെ ആവശ്യമുണ്ടെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം; അത്ഭുതദ്വീപിലെ രാജഗുരുവിനെ അവിസ്മരണീയമാക്കി കൈയടി നേടി; ഉയരക്കുറവിനെ നേട്ടമാക്കി മാറ്റി നേട്ടം കൊയ്ത അഭിനേതാവ്; വെട്ടൂർ പുരുഷൻ വിടവാങ്ങി

തിരുവനന്തപുരം: നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. 70 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രിനിൽ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .

1974ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ ചിത്രം. ഉയരക്കുറവ് എന്ന പരിമിതികളെ അഭിനയത്തിലൂടെ മറികടന്നയാളാണ് പുരുഷൻ. വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം അത്ഭുത ദ്വീപിൽ ശ്രദ്ധേയമായ വേഷം ആയിരുന്നു വെട്ടൂർ പുരുഷൻ അവതരിപ്പിച്ചത്. രാജഗുരുവിന്റെ വേഷം ആയിരുന്നു പുരുഷന്.

ഈ കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. വർക്കലയ്ക്കടുത്ത് വെട്ടൂർ സ്വദേശിയാണ്. വിനയന്റെ അത്ഭുത ദ്വീപിലാണ് അവസാനമായി അഭിനയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP