Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാൻ താത്പര്യപ്പെടുന്നില്ല; മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹിൽ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസിൽ നിന്നും വിട്ടുനിൽക്കും; വിവാഹ ജീവിതത്തിനൊരുങ്ങി് സഹീർ ഖാനും സാഗരികയും

വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാൻ താത്പര്യപ്പെടുന്നില്ല; മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹിൽ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസിൽ നിന്നും വിട്ടുനിൽക്കും;  വിവാഹ ജീവിതത്തിനൊരുങ്ങി് സഹീർ ഖാനും സാഗരികയും


ന്യൂഡൽഹി: വീണ്ടും ഒരു ക്രിക്കറ്റ് ബോളിവുഡ് പ്രണയം കൂടെ വിവാഹത്തിലെത്താൻ പോവുകയാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളർമാരിൽ ഒരാളായ സഹീർ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയുമായാണ് വിവാഹത്തിനൊരുങ്ങുന്നത്. നവംബർ 27നാണ് ഈ താര വിവാഹം നടക്കുന്നത്.

എന്നാൽ വിവാഹം മാതാചാര പ്രകാരമായിരിക്കില്ല. ഇരുവരും വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടതിനാൽ കോടതി വഴിയുള്ള കൂടിച്ചേരലാകും തങ്ങളുടേതെന്നാണ് സഹീർ പറയുന്നത്.

വിവാഹത്തിന് ഒരു മാതാചാരവും പിന്തുടരാൻ താത്പര്യപ്പെടുന്നില്ല. മുസ്ലിം വിശ്വാസപ്രകാരമുള്ള നിക്കാഹിൽ നിന്നും ഹിന്ദു വിശ്വാസപ്രകാരമുള്ള സാത് ഫെറാസിൽ നിന്നും വിട്ടുനിൽക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് പാർട്ടി കൊടുക്കും. മുംബൈയിൽ നവംബർ 27ന് നിയമപ്രകാരം ഞങ്ങൾ ഒരുമിക്കും. വിവാഹം സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരം ലളിതമായി രജിസ്റ്റർ ചെയ്യുന്ന ചടങ്ങായിരിക്കും. വിവാഹത്തിനു മുമ്പും ശേഷവും ആഘോഷങ്ങൾ ഉണ്ടാകും, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഒരു ഗെറ്റ് ടുഗെതർ കൂടിയായിരിക്കും തങ്ങളുടെ വിവാഹമെന്നും സഹീർ പറയുന്നു.

ഇരുവരുടെയും കുടുംബവും വിവാഹത്തിന് പിന്തുണയുമായുണ്ട്. ഒരേ മതത്തിൽപെട്ടയാളെ വിവാഹം ചെയ്യുന്നതിനപ്പുറം വ്യക്തിയുടെ സ്വഭാവത്തിനാണ് തന്റെ മാതാപിക്കൾ മുൻഗണന നൽകിയതെന്നാണ്് സാഗരിക പറയുന്നത്.

പ്രണയകാര്യത്തിൽ ആദ്യം മനസ്സു തുറന്നത് സഹീർ ആയിരുന്നു. ഇരുമതത്തിൽപ്പെട്ടവരായത് വിവാഹം ചെയ്യാനുള്ള തീരുമാനത്തെ ഒരുരീതിയിലും ബാധിച്ചിട്ടില്ലെന്നും സ്വന്തം മതത്തിൽപ്പെട്ടൊരാളെ തിരഞ്ഞെടുക്കുക എന്നതിനേക്കാൾ തനിക്കു യോജിച്ചയാളെ തിരഞ്ഞെടുക്കുക എന്നു മനസ്സിലാക്കാൻ പ്രാപ്തരായിരുന്നു ഇരുകൂട്ടരുടെയും വീട്ടുകാർ എന്നും താരങ്ങൾ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP