Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൂറുകണക്കിന് ടൈപ്പിങ് സെന്ററുകൾ അടച്ചുപൂട്ടി; വിസാ സംബന്ധിച്ച സേവനങ്ങൾ ഇനി ആമർ സെന്ററുകൾ വഴി

നൂറുകണക്കിന് ടൈപ്പിങ് സെന്ററുകൾ അടച്ചുപൂട്ടി; വിസാ സംബന്ധിച്ച സേവനങ്ങൾ ഇനി ആമർ സെന്ററുകൾ വഴി

ദുബായ്: വിസാ സംബന്ധിച്ച നടപടിക്രമങ്ങൾ ചെയ്തുകിട്ടുന്നതിനായി ഇനി മുതൽ ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കേണ്ട. എമിറേറ്റിൽ ആരംഭിച്ച മൂന്ന് ആമർ സെന്ററുകൾ മുഖേന ഇനി വിസാ നടപടികൾ ചെയ്തു കിട്ടും. റെസിഡൻസി വിസാ അപേക്ഷകളുടെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എമിറേറ്റിലെ മുന്നൂറിലധികം ടൈപ്പിങ് സെന്ററുകൾ അടച്ചുപൂട്ടി. നവംബർ ഒന്നുമുതൽ ആമർ സെന്ററുകളിലായിരിക്കും വിസാ സംബന്ധമായ നടപടിക്രമങ്ങൾ ചെയ്തുകിട്ടുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് ഇൻ ദുബായ് (ജിഡിആർഎഫ്എ) വ്യക്തമാക്കിയിട്ടുണ്ട്.

ടൈപ്പിങ് സെന്ററുകൾക്കു പകരം ആമർ കേന്ദ്രങ്ങൾ വ്യാപകമാക്കാനുള്ള നടപടികളാണ് ജിഡിആർഎഫഎ സ്വീകരിക്കുന്നത്. നിലവിൽ പത്തു തസ്ജീൽ കേന്ദ്രങ്ങളിലും പുതിയ മാനദണ്ഡപ്രകാരം സജ്ജമാക്കിയ ഏതാനും ടൈപ്പിങ് സെന്ററുകളിലും വീസാ സേവനം ലഭ്യമാകും. നേരത്തേ നൽകിയ അറിയിപ്പ് പ്രകാരം നവംബർ ഒന്നിനു തന്നെ 300 ടൈപ്പിങ് സെന്ററുകളിൽ വീസാ ഓൺലൈൻ സേവനങ്ങൾ നിർത്തലാക്കിയിരുന്നതായി താമസ കുടിയേറ്റ വകുപ്പിലെ ആമർ ക്ലയന്റ് ഹാപ്പിനസ് ഡയറക്ടർ മേജർ സാലിം മുഹമ്മദ് ബിൻ അലി പറഞ്ഞു.

വർഷാവസാനത്തോടെ 15 ആമർ സേവന കേന്ദ്രങ്ങൾ കൂടി തുറക്കും. ഭാവിയിൽ 30 കേന്ദ്രങ്ങൾ കൂടി ഈ ശ്രേണിയിലെത്തും. നിലവിൽ മുഹൈസിന നാലിലും അൽകിഫാഫിലെ മുനിസിപ്പാലിറ്റി കേന്ദ്രത്തിലുമാണ് ആമർ സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. താമസ കുടിയേറ്റ വകുപ്പ് സന്ദർശിക്കാതെ തന്നെ വീസാ നടപടികൾ കേന്ദ്രത്തിൽനിന്ന് പൂർത്തിയാക്കാൻ സാധിക്കും. ഇടപാടുകാരുടെ സൗകര്യാർഥം നടപടിക്രമങ്ങൾ ലളിതമാക്കിയതായും അധികൃതർ വ്യക്തമാക്കി.

കൂടാതെ, എമിഗ്രേഷനിൽ പുതുതായി തുറന്ന സെന്ററിലും എൻട്രി പെർമിറ്റ്, പുതിയ വീസ എടുക്കുക, പുതുക്കുക, റദ്ദാക്കുക തുടങ്ങി എല്ലാ വീസാ നടപടികളും പൂർത്തിയാക്കാം. കൂടാതെ എമിറേറ്റ്‌സ് ഐഡന്റിറ്റി അഥോറിറ്റി, ദുബായ് നഗരസഭ, ദുബായ് ഹെൽത് അഥോറിറ്റി എന്നിവയുടെ സേവനവും ആമർ കേന്ദ്രത്തിലുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP