Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം അനുസരിച്ച് 'സമ്മതമില്ല' എന്ന സരിതയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് ബലാത്സംഗത്തിന് കേസ് എടുക്കാൻ നിർബന്ധിതരാവും; നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാക്കിയതിനാൽ സമ്മതത്തോടെയാണ് എന്ന് തെളിയിക്കാൻ പ്രയാസപ്പെടും; ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബലാത്സംഗ കുറ്റത്തിന് കോടതി കയറേണ്ടി വരും; ഇൻസ്റ്റന്റ് റെസ്പോൺസ്

നിയമം അനുസരിച്ച് 'സമ്മതമില്ല' എന്ന സരിതയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് ബലാത്സംഗത്തിന് കേസ് എടുക്കാൻ നിർബന്ധിതരാവും; നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാക്കിയതിനാൽ സമ്മതത്തോടെയാണ് എന്ന് തെളിയിക്കാൻ പ്രയാസപ്പെടും; ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബലാത്സംഗ കുറ്റത്തിന് കോടതി കയറേണ്ടി വരും; ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: സാംസ്കാരിക കേരളത്തെ നാണിപ്പിക്കുന്ന വിധത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് ഇന്ന് കേരളത്തിന്റെ നിയമസഭയിൽ നിന്നും പുറത്തുവന്നത്. രാഷ്ട്രീയ നേതാക്കളുടെ തൊലിയുരുപ്പിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. സരിത എസ് നായരെ ശാരീരികമായി ഉപയോഗിച്ചവരുടെ കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉണ്ടെന്ന വിവരം മലയാളികൾക്ക് മുഴുവൻ നാണക്കേടായി.

സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുന്മന്ത്രിമാർ അടക്കമുള്ളവർക്കെതിരെ ബലാത്സംഗ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാകുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം ഈ കേസിനെ നേരിടുക എന്നതാണ് നേതാക്കളെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിൡഉയർത്തുന്ന കാര്യം. ഒരു വശത്ത് രാഷ്ട്രീയ ധാർമ്മികതയും ജനങ്ങളോടുള്ള സത്യസന്ധതയും ചോദ്യമായി നിൽക്കുമ്പോൾ തന്നെ മറുവശത്ത് കേസിൽ നിന്നും രക്ഷപെടാൻ എന്തു ചെയ്യുമെന്ന ചോദ്യവും അവശേഷിക്കുന്നു. സരിതയുമായി ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധപ്പെട്ടത് എന്നു പറഞ്ഞാൽ നേതാക്കൾ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കടുത്ത വെല്ലുവിളിയും പ്രതിച്ഛായാ നഷ്ടവും നേരിടേണ്ടി വരും.

കേസിലെ നടപടികൾ രഹസ്യമാക്കുകയും വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനുള്ള എല്ലാ ആശയ വിനിമയങ്ങളും ഇല്ലാതാക്കിയാൽ സരിത ബന്ധം സമ്മതത്തോടെയാണ് എന്ന് തെളിയിക്കാൻ നേതാക്കൾക്ക് പ്രയാസപ്പെടേണ്ടി വരില്ല. മറിച്ചായാൽ കാര്യങ്ങൾ കൂടുതൽ പ്രശ്‌നമാകുകയും ചെയ്യും. സമ്മതത്തോടെല്ലെന്ന വാദം ഉയർത്തിയാൽ അത് ബലാത്സംഗ കുറ്റമായി മാറുകയും ചെയ്യും. ചുരുക്കത്തിൽ സോളാർ റിപ്പോർട്ടിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ലൈംഗിക കേസുമായി മുന്നോട്ടു പോകുമ്പോൾ നേതാക്കൾ കടുത്ത സമ്മർദ്ദത്തിലാകുകയും ചെയ്യും.

നേരത്തെ സർക്കാറിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം നിലനിൽക്കാൻ സാധ്യത കുറവാണെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു അന്വേഷണം മതിയെന്ന നിലപാട് സർക്കാർ കൈക്കൊണ്ടത്. നേരത്തെ ഞാൻ ചില കാര്യങ്ങൾ വെളിപ്പെടുത്തിയാൽ അത് താങ്ങാൻ കേരളീയ സമൂഹത്തിന് കഴിയില്ല എന്ന സരിതയുടെ വാക്കുകളുടെ സ്ഥിരീകരണമാണ് സോളാർ റിപ്പോർട്ടിന്റെ രൂപത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിർഭയ സംഭവത്തിന് ശേഷം ഒരു സ്ത്രീയുമായി അവളുമായി സമ്മതമില്ലാതെ ചെയ്യുന്ന എല്ലാ പ്രവർത്തികളും ബലാത്സംഗമാണ്. ഒന്ന് സ്ത്രീയുടെ സമ്മതപ്രകാരമാണോ, അല്ലെങ്കിൽ സ്ത്രിയുടെ ആഗ്രഹപ്രകാരമാണോ, സമ്മതിച്ചെങ്കിൽ അവളുടെ ജീവനിൽ ഭയപ്പെട്ടിട്ടാണോ, സ്ത്രീക്ക് സമ്മതം നൽകാനുള്ള മാനസിക അവസ്ഥ ഉണ്ടായിരുന്നോ, അതിനുള്ള പ്രായം ഉണ്ടായിരുന്നോ തുടങ്ങി എല്ലാ കാര്യങ്ങളും പരിഗണിക്കാം.

തന്റെ സമ്മതം ഇല്ലാതെയാണ് പീഡിപ്പിച്ചത് എന്ന് സരിത പറയുമ്പോൾ അത് അങ്ങനെയല്ല എന്ന് പറയാൻ ആവശ്യമായ തെളിവുകൾ കുറ്റാരോപിതരുടെ പക്കലില്ല എന്നത് വാസ്തവമാണ്. കാരണം മറ്റുള്ളവർ അറിയാതിരിക്കാൻ ഇത്തരത്തിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവ് ആരും സൂക്ഷിക്കാറില്ല. അതുവരെ അങ്ങനെയൊരു ന്യായം ഇവർ പറഞ്ഞാൽ തന്നെ പൊതുസമൂഹത്തിന് മുന്നിൽ അവർ കുറ്റസമ്മതം നടത്തിയെന്നതിനാൽ കുറ്റാരോപിതർക്ക് അങ്ങനെയൊരു ന്യായം ഉന്നയിക്കാനും കഴിയില്ല. അതിനാൽ കേസ് മുന്നോട്ട് പോയാൽ പ്രതികളായ എല്ലാ നേതാക്കളും അഴിയെണ്ണാനുള്ള സാധ്യത കൂടുതലാണ്.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎ മാർ എന്നിവർ ഉൾപ്പെട്ട വലിയ ലൈംഗിക ആരോപണം ഉൾപ്പടെയുള്ള വലിയ തട്ടിപ്പിന്റെ വിവരങ്ങൾ സോളാർ റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നു. അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത് ലൈംഗിക ചൂഷണവും അഴിമതിയും നടന്നു എന്നുതന്നെയാണ്. സോളാർ കമ്മീഷൻ റിപ്പോർട്ട് പല കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ്. അഴിമതിയുടെ പേരിലുള്ള നടപടി, ലൈംഗിക ചൂഷണത്തിന്റെ പേരിലുള്ള നടപടി, രണ്ട് കുറ്റങ്ങൾക്കും ധാർമികവും നിയമപരവുമായ പ്രശ്നങ്ങളുണ്ട്. ഒട്ടേറം തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ റിപ്പോർട്ട് എന്ന നിലയ്ക്ക് രാഷ്ട്രീയ ആരോപണം എന്ന നിലയിൽ തള്ളികളയേണ്ട ആവശ്യമില്ല.

ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP