Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരീക്ഷ മാറ്റിവയ്ക്കാനാണ് ഞാൻ ആ കടുംകൈ ചെയ്തത്; പിതാവിന്റെയും സ്വതന്ത്രസാക്ഷിയുടെയും മുന്നിൽ കുറ്റം ഏറ്റുപറഞ്ഞു; ഗുരുഗ്രാം റയാൻ സ്‌കൂൾ കേസിൽ 11 ാം ക്ലാസുകാരൻ രണ്ടാം ക്ലാസുകാരനെ കഴുത്തറത്തുകൊന്നതിന്റെ ചുരുളഴിച്ച് സിബിഐ; കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു

പരീക്ഷ മാറ്റിവയ്ക്കാനാണ് ഞാൻ ആ കടുംകൈ ചെയ്തത്; പിതാവിന്റെയും സ്വതന്ത്രസാക്ഷിയുടെയും മുന്നിൽ കുറ്റം ഏറ്റുപറഞ്ഞു; ഗുരുഗ്രാം റയാൻ സ്‌കൂൾ കേസിൽ 11 ാം ക്ലാസുകാരൻ രണ്ടാം ക്ലാസുകാരനെ കഴുത്തറത്തുകൊന്നതിന്റെ ചുരുളഴിച്ച് സിബിഐ; കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാം റയാൻ സ്‌കൂളിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്ലസ്വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടേയും മുന്നിലാണ് വിദ്യാർത്ഥി കുറ്റം ഏറ്റുപറഞ്ഞതെന്ന് സിബിഐ ജുവനൈൽ കോടതിയിൽ പറഞ്ഞു.ആറു മണിക്കൂറോളം സിബിഐ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഒരു കടയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഇതിന് ശേഷം വിദ്യാർത്ഥിയെ കൊണ്ട് സ്‌കൂളിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. വിദ്യാർത്ഥിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക സ്ഥലത്തേക്ക് മാറ്റാൻ കോടതി സിബിഐക്ക് അനുമതി നൽകി.

സ്‌കൂളിലെപ്രത്യുമാൻ താക്കൂർ എന്ന വിദ്യാർത്ഥിയെ ടോയ്‌ലറ്റിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിലാണ് യഥാർഥ പ്രതികളെ സിബിഐ കണ്ടെത്തി കൊണ്ട് വന്നത്.പരീക്ഷ മാറ്റിക്കാൻ വേണ്ടി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നടത്തിയ കൊലപാതകമാണ് ഏഴു വയസ്സുകാരൻ പ്രദ്യൂമാൻ താക്കൂറന്റേതെന്ന് ഇതോടെ തെളിഞ്ഞിരുക്കുകയാണ്. നേരത്തേ സ്‌കൂൾ ബസിലെ ഡ്രൈവർ ലൈംഗിക പീഡനത്തിന് ശ്രമിച്ചപ്പോൾ പയ്യൻ എതിർത്തതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിബിഐ ഏറ്റെടുത്തതോടെ കേസിൽ വഴിത്തിരിവായി.

അതേ സമയം കൊലപാതകം ഒളിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയായ കുട്ടിയുടെ കുടുംബത്തോട് സഹതാപമുണ്ടെങ്കിലും മകനെ രക്ഷിക്കാൻ എല്ലാം മറച്ചു വെച്ചെന്നാണ് പിതാവിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.
സപ്തംബർ എട്ടിനാണ് റയാൻ സ്‌കൂളിലെ ശുചിമുറിയിൽ പ്രദ്യുമൻനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. ശുചിമുറിയിലെത്തിയ മറ്റൊരു വിദ്യാർത്ഥിയാണ് പ്രഥ്യുമന്റെ മൃതദേഹം ആദ്യം കാണുന്നത്.

സംഭവത്തിൽ സ്്കൂൾ ബസ് ഡ്രൈവർ അശോക് കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ഹരിയാന പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് സിബിഐ അന്വേഷണത്തിന് സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.പ്രതിയെ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ ഹെഡ്ക്വാർട്ടേഴ്‌സിൽ ദിവസം മുഴുവൻ സിബിഐ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. സ്‌കൂളിലും ഹെഡ്ക്വാർട്ടേഴ്‌സിലുമായി അഞ്ചു തവണയാണ് പയ്യനെ ചോദ്യം ചെയ്തത്. ക്‌ളാസ് പരീക്ഷമാറ്റിവെച്ച് സ്‌കൂൾ അവധി പ്രഖ്യാപിക്കാൻ വേണ്ടിയായിരുന്നു തന്റെ മകൻ പ്രദ്യൂമാനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐയ്ക്ക് മുന്നിൽ പ്രതിയുടെ പിതാവ് വെളിപ്പെടുത്തിയത്.

കേസിൽ ആദ്യം സംശയിച്ചത് സ്‌കൂൾബസിന്റെ ഡ്രൈവർ അശോകിനെയായിരുന്നു. സംഭവം നടന്നതിന്റെ ഏതാനും ദിവസങ്ങൾക്കകം ഇയാൾ അറസ്റ്റിലാകുകയും ചെയ്തു. ഇയാൾ കുറ്റം തുറന്നു പറഞ്ഞെന്നായിരുന്നു ഗുർഗോൺ പൊലീസ് വ്യക്തമാക്കിയിരുന്നത്. കുട്ടിയെ ലൈംഗികചൂഷണം ചെയ്യുന്നതിനിടയിൽ കുട്ടി എതിർത്തപ്പോൾ കഴുത്തറുത്തു കൊല്ലേണ്ടി വന്നെന്ന് പറഞ്ഞതായിട്ടായിരുന്നു പൊലീസ് പുറത്തുവിട്ട വാർത്ത.

അമിത രക്തസ്രാവമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിനിട്ടുകൾക്കുള്ളിൽ വലിയൊരു അളവ് രക്തമാണ് വാർന്നു പോയത്. കത്തി ഉപയോഗിച്ചുള്ള രണ്ട് മുറിവുകൾ പ്രദ്യുമാന്റെ കഴുത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP