Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരും ജീവനക്കാരും അണികളും എപ്പോഴും ചുറ്റിനുമുള്ള ക്‌ളിഫ് ഹൗസിൽ വച്ച് എങ്ങനെയാണ് പലതവണ വദനസുരതം നടത്താൻ പറ്റുന്നത്? റെയിൽവെ കൗണ്ടറിന്റെയും ഹോമിയോ, ആയുർവേദ ക്‌ളിനിക്കുകളുടേയും യുഡിഎഫ് പാർലമെന്ററി പാർട്ടി മുറിയുടെയും ഒക്കെ നടുവിലുള്ള റൂമിൽവച്ച് എങ്ങനെയാണ് ഹൈബി ഈഡന് ബലാത്സംഗം നടത്താൻ പറ്റിയത്? സമയമോ ദിവസമോ പറയാതുള്ള കാടടച്ചുള്ള വെടിവയ്പിനെ പ്രതിരോധിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്തുകൊണ്ട്?

പൊലീസുകാരും ജീവനക്കാരും അണികളും എപ്പോഴും ചുറ്റിനുമുള്ള ക്‌ളിഫ് ഹൗസിൽ വച്ച് എങ്ങനെയാണ് പലതവണ വദനസുരതം നടത്താൻ പറ്റുന്നത്? റെയിൽവെ കൗണ്ടറിന്റെയും ഹോമിയോ, ആയുർവേദ ക്‌ളിനിക്കുകളുടേയും യുഡിഎഫ് പാർലമെന്ററി പാർട്ടി മുറിയുടെയും ഒക്കെ നടുവിലുള്ള റൂമിൽവച്ച് എങ്ങനെയാണ് ഹൈബി ഈഡന് ബലാത്സംഗം നടത്താൻ പറ്റിയത്? സമയമോ ദിവസമോ പറയാതുള്ള കാടടച്ചുള്ള വെടിവയ്പിനെ പ്രതിരോധിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ അക്കമിട്ടു നിരത്തിയ സാമ്പത്തിക തട്ടിപ്പിലുപരി സരിത മുമ്പുമുതലേ ഉന്നയിച്ച ലൈംഗികാരോപണങ്ങളും സോളാർ തട്ടിപ്പ് അന്വേഷിച്ച ജ.ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിൽ ഇടംപിടിച്ചതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് കേരളത്തിൽ കോൺഗ്രസ് നേതൃത്വം.

എ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ മാത്രമാണ് കുടുങ്ങിയതെന്ന് മറുവിഭാഗം സമാധാനിക്കുകയും ചിലരെല്ലാം ഉള്ളാലെ സന്തോഷിക്കുകയും ചെയ്യുമ്പോഴാണ് ഉമ്മൻ ചാണ്ടിക്കെതിരെയുള്ള തെളിവുകൾ പുറത്തുവിടാൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുവെന്ന വെടികൂടി സരിത പൊട്ടിച്ചത്. ഇതോടെ കോൺഗ്രസിൽ ആകെ പടലപ്പിണക്കത്തിന് വഴിവയ്ക്കുകയും ചെളിയിൽ ചവിട്ടിയാൽ നീളെത്തെറിക്കും എന്ന നിലയിലേക്ക് കോൺഗ്രസ് വലിയ പ്രതിരോധത്തിലാവുകയും ചെയ്തു.

സരിത നൽകിയ കത്ത് അപ്പാടെ വിശ്വസിച്ച് ഒരു തെളിവുമില്ലാതെ കമ്മിഷൻ കണ്ടെത്തിയ നിഗമനങ്ങളാണിവയെന്നും പച്ചക്കള്ളമാണെന്നും പറഞ്ഞ് റിപ്പോർട്ടിനെ പൂർണമായും തള്ളാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ടേംസ് ഓഫ് റഫറൻസിന് പുറത്ത് കമ്മിഷൻ വിചാരണ നടത്തിയത് എന്തിനെന്ന ചോദ്യവും അവർ ഉയർത്തുന്നുണ്ടെങ്കിലും അതൊന്നും അധികം ഫലപ്രദവുമല്ല. എന്നാൽ മറ്റു ചില വിവരങ്ങൾ കോൺഗ്രസ് വൃത്തങ്ങൾ ചർച്ചചെയ്ത് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ മുതിർന്ന നേതാവും മുന്മുഖ്യമന്ത്രിയും കൂടിയായ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗികാരോപണത്തിന്റെ ആധികാരികതയാണ് പ്രധാനമായും ചർച്ചയാവുന്നത്.

ഭരണകാലത്ത് ഉമ്മൻ ചാണ്ടി ഒറ്റയ്ക്കുണ്ടായ സമയങ്ങൾ അതീവ വിരളമാണെന്ന് തന്നെ പറയാം. രാത്രി ഉറങ്ങുന്ന വേളയിലൊഴിച്ചെല്ലാം ആൾക്കൂട്ടത്തിന് നടുവിലായിരിക്കുന്ന നേതാവ്. എപ്പോഴും പ്രശ്‌നങ്ങളും പരാതികളും കേൾക്കാൻ ജനങ്ങളുടെ മുന്നിൽ പുലർച്ചെ മുതൽ പാതിരാവരെ ഇരുന്നുകൊടുക്കുന്നയാൾ. ഇതിന് പുറമെയാണ് മുഖ്യമന്ത്രിയെന്ന നിലയിൽ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് ഉണ്ടാവുന്ന സുരക്ഷയും പരിചാരകരുടെ ഉൾപ്പെടെയുള്ള വലയവും. അങ്ങനെയുള്ള ഉമ്മൻ ചാണ്ടി ക്‌ളിഫ് ഹൗസിൽവച്ച് തന്നെക്കൊണ്ട് നിരവധി തവണ വദനസുരതം ചെയ്യിച്ചുവെന്ന സരിതയുടെ വാദം കമ്മിഷൻ മുഖവിലയ്‌ക്കെടുത്തത് എങ്ങനെയെന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് ഈ ആരോപണത്തെ പ്രതിരോധിക്കുന്നത്.

ക്ലിഫ് ഹൗസിൽ വച്ചാണ് ഉമ്മൻ ചാണ്ടി തന്നോട് അപര്യാദയായി പെരുമാറിയതെന്ന സരിതയുടെ മൊഴി പരിഗണിച്ചാണ് കമ്മിഷൻ ഉമ്മൻ ചാണ്ടിക്കെതിരെ നിഗമനത്തിൽ എത്തിയത്. എമർജിങ് കേരളയ്ക്കു ശേഷം മുട്ട് വേദനയെ തുടർന്ന് അദ്ദേഹം വിശ്രമത്തിൽ ഇരുന്ന അവസരത്തിലാണ് സംഭവം. മറ്റ് സന്ദർശകരെ അനുവദിച്ചിരുന്നില്ലെങ്കിലും തനിക്ക് പ്രത്യേക അനുമതി നൽകിയാണ് ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തിയതെന്നും സരിത പറഞ്ഞു.

 

അന്ന് അഞ്ചു മണിക്കാണ് തന്നോട് ചെല്ലാൻ പറഞ്ഞതെങ്കിലും ആറുമണിയോടെയാണ് താൻ അവിടെ എത്തിയത്. സോളാർ കമ്പനിയിൽ നിന്ന് ബിജു ബാലകൃഷ്ണൻ പിരിഞ്ഞപ്പോൾ ലാഭവീതത്തിലും പങ്കാളിത്തത്തിലും മാറ്റമുണ്ടായി. ഇതേക്കുറിച്ചു സംസാരിക്കാനും തീരുമാനം എടുക്കാനാണ് തന്നെ ഔദ്യോഗിക വസതിയിലേയ്ക്ക് വിളിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ അവിടെ ഇല്ലെന്നും മനസ്സിലായി. കോട്ടയത്ത് എന്തോ നേർച്ചയ്ക്കായി പോയതായിരുന്നു അവർ. ഇവിടെ വച്ച് വദനസുരതം നടത്തിയെന്ന ആരോപണമാണ് ഉന്നയിച്ചത്. പലതവണ ഇത് ആവർത്തിച്ചെന്നും പറയുന്നു. ഇത് പരിഗണിച്ചാണ് മകളായി കണക്കാക്കേണ്ടിയിരുന്ന സരിതയെ ശാരീരികമായി ഉപയോഗിച്ചവെന്ന നിഗമനം കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നത്.

എന്നാൽ എപ്പോഴും ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആൾത്തിരക്കിൽ മുഴുകാറുള്ള ഇടമാണ് ക്‌ളിഫ്ഹൗസ്. മുഖ്യമന്ത്രി തലസ്ഥാനത്ത് ഉള്ളപ്പോൾ ഏത് വയ്യാത്ത അവസ്ഥയിലും അദ്ദേഹം സന്ദർശകരെ അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരെയും ഒഴിവാക്കി സരിതയെ ലൈംഗിക കേളിക്കായി വിളിച്ചുവരുത്തിയെന്ന് പറയുന്നതിൽ എന്തുവാസ്തവം എന്നു ചോദിച്ചാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പ്രതിരോധിക്കുന്നത്. തികച്ചും അവാസ്തവമാണിതെന്ന വാദവും അവർ ഉയർത്തുന്നു. മുട്ടുവേദനയെ തുടർന്ന് വിശ്രമിക്കുന്ന വേളയിൽ കൂടുതൽ പരിചാരകരെ ഉമ്മൻ ചാണ്ടിക്കായി നിയോഗിച്ചിരിക്കുമെന്നതും അവർ ചൂണ്ടിക്കാട്ടുന്നു. എന്നുമാത്രമല്ല, ഈ ഒരു സന്ദർഭം വിവരിച്ച് ഒന്നിലേറെ തവണ വദനസുരതം നടത്തിയെന്ന വാദം എങ്ങനെ കമ്മിഷൻ മുഖവിലയ്‌ക്കെടുത്തുവെന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.

സമാനമായ രീതിയിൽ മറ്റു നേതാക്കൾക്ക് എതിരായ ആരോപണങ്ങളിലും കോൺഗ്രസ് പ്രതിരോധം തീർക്കുന്നു. ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും നൽകി. റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു. ലൈംഗികതയും ടെലിഫോൺ സെക്സു നടത്തിയായിരുന്നു അടൂർ പ്രകാശിന്റെ പീഡനം. വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തുവെന്നും ജോസ് കെ മാണിയും വദന സുരതം നടത്തി. - ഇങ്ങനെ പോകുന്നു സരിത പ്രമുഖ നേതാക്കൾക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ. തലമുതിർന്ന നേതാക്കളായ ആര്യാടൻ മുഹമ്മദ്, ഉമ്മൻ ചാണ്ടി എന്നിവർമുതൽ ഇളമുറക്കാരായ ഹൈബി ഈഡൻ വരെ ലൈംഗികമായി സരിതയെ ചൂഷണം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

പല സ്ഥലങ്ങളിലായി പലപ്പോഴായി പലരും സരിതയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിൽ എറണാകുളം എംഎൽഎയായ ഹൈബി ഈഡൻ സരിതയെ എംഎൽഎ ഹോസ്റ്റലിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നതിലെ സാംഗത്യവും ചോദ്യംചെയ്യപ്പെടുന്നു. അകത്തേക്ക് കടക്കുന്നത് മുതൽ കർശന പരിശോധനകളുള്ള എംഎൽഎ ഹോസ്റ്റലിൽ വെച്ച് എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നാണ് എംഎൽഎ ചോദിക്കുന്നത്. ഏത് ദിവസമാണ് ഏത് സമയത്താണ് ഇത് സംഭവിച്ചതെന്ന് പോലും വ്യക്തമായി റിപ്പോർട്ടിൽ പറയുന്നില്ല.

എംഎൽഎ ഹോസ്റ്റലിലെ ഹൈബിയുടെ മുറി ശരിക്കും ആൾക്കൂട്ടത്തിന് നടുവിലെ മുറിയാണെന്ന് കോൺഗ്രസ്സുകാർ ചൂണ്ടിക്കാട്ടുന്നു. നിള ബൽഡിങ്ങിലെ ഒന്നാം നിലയിലെ 34ാം നമ്പർ മുറിയാണ് ഹൈജി ഈഡന്റെത്. ഇതിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നത് ഒരു അണ്ടർ സെക്രട്ടറിയുടെ റൂമാണ്, എതിർ വശത്ത് സ്ഥിതി ചെയ്യുന്നത് ഹോമിയോ ക്ലിനിക്കും അതിനടുത്ത് ആയുർവേദ ക്ലിനിക്കുമാണ്. ഇടത് വശത്ത് വയനാട് എംഎൽഎ ഒ.ആർ കേളുവിന്റെ മുറിയാണ്. അതിനടുത്ത് മറ്റൊരു അണ്ടർ സെക്രട്ടറിയുടെ മുറിയാണ്. ഇതിന് സമീപത്താണ് എംഎൽഎ ഹോസ്റ്റലിലെ റെയിൽവേ കൗണ്ടറും.

യുഡിഎഫ് പാർലമെന്ററി റൂമും ഇവിടെയാണ്. ഇത്രയും ഓഫീസുകൾ പ്രവർത്തിക്കുന്നതിന്റെ ഇടയിൽ വെച്ച് ബലാൽസംഗം നടന്നുവെങ്കിൽ ഒച്ച വയ്ക്കുമ്പോൾ എങ്കിലും ആരെങ്കിലും അറിയില്ലെയെന്നും കെട്ടിച്ചമച്ച പച്ചക്കള്ളം കമ്മിഷൻ വിശ്വസിച്ചതെങ്ങനെയെന്നും ചോദിച്ചാണ് കോൺഗ്രസ് പ്രതിരോധം. എന്തുകൊണ്ടാണ് അവർ അവിടെ വെച്ച് ആരോടും ഇക്കാര്യം പറയാതിരുന്നത്. അന്ന് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണ്. ഹൈബിയുടെ മുറിയിൽ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരും പതിവായി എത്താറുമുണ്ട്. ഈ സാഹചര്യത്തിൽ വച്ച് സരിതയെ ഹൈബി ബലാത്സംഗം ചെയ്തുവെന്ന വാദം ആരും വിശ്വസിക്കില്ലെന്നും കോൺഗ്രസ്സുകാർ ചൂണ്ടിക്കാട്ടുന്നു.

കേരള ഹൗസിൽ വച്ച് എ.പി അനിൽകുമാർ പീഡിപ്പിച്ചുവെന്ന് പറയുന്നതും വിശ്വസിനീയമല്ലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. സരിത പറയുന്ന കാര്യങ്ങൾ മാത്രം പ്രതിപാദിക്കുന്ന ഈ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും അവർ വാദിക്കുന്നുണ്ട്. ഇത്തരത്തിൽ സാഹചര്യങ്ങൾപോലും പരിശോധിക്കാതെയാണ് കമ്മിഷൻ റിപ്പോർട്ടെന്ന വാദമാണ് കോൺഗ്രസ് പ്രതിരോധിക്കാനായി ഉയർത്തുന്നത്. കേസെടുത്ത് അന്വേഷിക്കാൻ മുതിരുന്ന സർക്കാരിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നും കോൺഗ്രസ്സുകാർ വാദിക്കുന്നുണ്ട്. കോൺഗ്രസ്സിന് നാണക്കേടുണ്ടാക്കാൻ സോളാർ റിപ്പോർട്ട് സി.പി.എം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു എന്നും എന്നാൽ ഇതിൽ അൽപമെങ്കിലും സത്യമുണ്ടോ എന്ന കാര്യത്തിൽ അവർക്കുതന്നെ ഉറപ്പില്ലെന്നുമാണ് കോൺഗ്രസ്സിന്റെ വാദം.

സോളാർ റിപ്പോർട്ടിൽ പരാമർശിച്ച, അല്ലെങ്കിൽ അന്വേഷണത്തിന് നിർദ്ദേശിച്ച സാമ്പത്തിക തട്ടിപ്പുകളിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം. അതേസമയം, ലൈംഗിക ആരോപണങ്ങളിൽ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമേ കേസെടുക്കൂ എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നുതന്നെ കമ്മിഷൻ റിപ്പോർട്ടിലെ ലൈംഗിക അതിക്രമ നിഗമനങ്ങളിൽ സർക്കാരിന് തന്നെ വിശ്വാസമില്ലെന്ന് വ്യക്തമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ റിപ്പോർട്ടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും സാമ്പത്തിക തട്ടിപ്പിലും കോൾ റെക്കോഡിലും മറ്റുമുള്ള തെളിവുകൾ മുന്നിൽ നിൽക്കുന്ന കാര്യത്തിൽ ഫലപ്രദമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP