Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുലയൂട്ടാൻ പോലും സമയം നൽകാതെ പൊലീസ്; ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടി വലിച്ചു കൊണ്ട് പോയി; പരിഭ്രാന്തയായി വണ്ടിക്കുള്ളിലിരുന്നു മുലയൂട്ടുകയായിരുന്ന അമ്മയും കുഞ്ഞും; യാത്രക്കാർ പ്രതിഷേധിച്ചതോടെ പരിപാടി നിർത്തി പൊലീസ് മുങ്ങി;വീഡിയോ കാണാം

മുലയൂട്ടാൻ പോലും സമയം നൽകാതെ പൊലീസ്; ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് വാഹനം കെട്ടി വലിച്ചു കൊണ്ട് പോയി; പരിഭ്രാന്തയായി വണ്ടിക്കുള്ളിലിരുന്നു മുലയൂട്ടുകയായിരുന്ന അമ്മയും കുഞ്ഞും; യാത്രക്കാർ പ്രതിഷേധിച്ചതോടെ പരിപാടി നിർത്തി പൊലീസ് മുങ്ങി;വീഡിയോ കാണാം

മുംബൈ: വാഹനം പാർക്ക് ചെയ്ത് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന അമ്മ നോക്കിയപ്പോൾ കാണുന്നത് പൊലീസ് വാഹനം കെട്ടിവലിച്ച് കൊണ്ട് പോകുന്നതാണ്. ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് മുംബൈ പൊലീസ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്. ഏഴ് മാസം മാത്രം പ്രായമുള്ള കുട്ടിയായിരുന്നു അമ്മയുടെ കൂടെ ഉണ്ടായിരുന്നത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ മുംബൈ പൊലീസിന്റെ നടപടി വിവാദമായി മാറുകയായിരുന്നു.

മുംബൈയിലെ പശ്ചിമ മലാഡിലാണ് സമൂഹ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. കുട്ടിക്ക് സുഖമില്ലാത്തതിനാലാണ് വാഹനം നിർത്തി അമ്മ പുറകിലേക്കിരുന്നത്. എന്നാൽ അനധികൃത പാർക്കിങ്ങ് എന്നും ഗതാഗത നിയമം ലംഘിച്ചെന്നും പറഞ്ഞ് വാഹനം പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോകുകയായിരുന്നു.

ഈ സമയത്ത് കുഞ്ഞിനു സുഖമില്ലെന്ന് യുവതി വിളിച്ചുപറയുന്നുണ്ട് ഇത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇതു ഗൗനിക്കാതെ പൊലീസുകാരന്റെ നേതൃത്വത്തിൽ വാഹനം നീക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.

വിഡിയോ പകർത്തുന്ന വഴിയാത്രക്കാരൻ ഉൾപ്പെടെയുള്ളവരും വാഹനം കെട്ടിവലിക്കുന്നത് നിർത്താൻ പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട് എന്നാൽ ആർക്കും ഇവർക്കും ചെവികൊടുക്കാൻ പൊലീസ് തയാറായില്ല.

നിയമം തെറ്റിച്ച് പല വാഹനങ്ങളും ആ സ്ഥലത്ത് നിർത്തിയിരുന്നു എന്നാൽ അത് പൊലീസുകാരൻ ശ്രദ്ധിച്ചില്ല എന്ന ആരോപണമുണ്ട്. കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുന്ന വഴിയാണെന്നും സ്ത്രീ വീഡിയോയിൽ വിളിച്ച് പറയുന്നുണ്ട്. ഒടുവിൽ കൂടുതൽ വഴിയാത്രക്കാർ സംഭവത്തിൽ ഇടപെട്ടതോടെ പൊലീസ് ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.

വിഡിയോ ശ്രദ്ധയിൽപ്പെട്ട മുംബൈ ജോയിന്റ് കമ്മിഷണർ അമിതേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡപ്യൂട്ടി കമ്മിഷണറാകും ഇതേക്കുറിച്ച് അന്വേഷിക്കുക. റിപ്പോർട്ട് കിട്ടിയശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അമിതേഷ് കുമാർ വ്യക്തമാക്കി. യൂണിഫോമിൽ നെയിം പ്ലേറ്റു പോലുമില്ലാതെയാണ് പൊലീസുകാരൻ നടപടിക്ക് നേതൃത്വം നൽകിയത്. ശശാങ്ക് റാണെ എന്നാണ് ഇയാളുടെ പേരെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ സസ്‌പെൻഡ്‌ െചയ്തതായി റിപ്പോർട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP