Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്ത മുടക്കി മംഗളം ചാനൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു; എഡിറ്റോറിയൽ വിഭാഗത്തിൽ സിഒഒയുടെ ഇടപെടൽ വേണ്ടെന്ന് നിർദേശിച്ച് മാനേജ്‌മെന്റ്; ചർച്ചകൾക്കെത്തിയ പത്രപ്രവർത്തക യൂണിയൻ നേതാക്കൾക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് വനിതാ ജീവനക്കാരും; ശമ്പള കാര്യത്തിൽ അടക്കം പ്രശ്‌നം പരിഹരിക്കാമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പ്

വാർത്ത മുടക്കി മംഗളം ചാനൽ ജീവനക്കാർ നടത്തിയ സമരം അവസാനിപ്പിച്ചു; എഡിറ്റോറിയൽ വിഭാഗത്തിൽ സിഒഒയുടെ ഇടപെടൽ വേണ്ടെന്ന് നിർദേശിച്ച് മാനേജ്‌മെന്റ്; ചർച്ചകൾക്കെത്തിയ പത്രപ്രവർത്തക യൂണിയൻ നേതാക്കൾക്ക് മുമ്പിൽ പരാതിയുടെ കെട്ടഴിച്ച് വനിതാ ജീവനക്കാരും; ശമ്പള കാര്യത്തിൽ അടക്കം പ്രശ്‌നം പരിഹരിക്കാമെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മംഗളം ടി വി ചാനലിൽ ജീവനക്കാർ നടത്തിവന്ന വാർത്ത മുടക്കിയുള്ള സമരം അവസാനിപ്പിച്ചു. ചാനലിൽ ഇന്നലെ രാവിലെ മുതൽ വാർത്ത മുടങ്ങിയതോടെ പ്രശ്‌നം പരിഹരിക്കാൻ മാനേജ്‌മെന്റും കേരളാ പത്രപ്രവർത്തക യൂണിയന്റെയും നേതൃത്വത്തിൽ അനുനയ ചർച്ചകൾ നടത്തുകകയായിരുന്നു. ഇതിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രശ്‌നം പരിഹരിച്ചത്. തുടർന്ന ജീവനക്കാർ ജോലിക്ക് കയറുകയും വാർത്താസംപ്രേഷണം പുനരാരംഭിക്കുകയുമായിരുന്നു.

മൂന്ന് മാസമായി ശമ്പളം മുടങ്ങിയ ചാനലിൽ പുതുതായി നിയോഗിക്കപ്പെട്ട സിഒഒ നടത്തിയ ഇടപെടലുകളാണ് ജീവനക്കാരെ ചൊടിപ്പിച്ചതും മിന്നൽ സമരത്തിലേക്ക് കാര്യങ്ങൾ മാറാൻ ഇടയാക്കിയതും. ഇന്നലെ രാവിലെ പത്ത് മണിക്ക് നിലവിലെ കോഡിനേറ്റിങ് എഡിറ്റർ എംബി സന്തോഷിന്റെ നേതൃത്വത്തിൽ ഒരു സംഘം ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. തൊഴിൽ നിയമങ്ങൾ അംഗീകരിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നാണ് ജീവനക്കാരുടെ മുഖ്യആരോപണം. ശമ്പളം വർദ്ധിക്കുകയോ നിയമനരേഖകൾ നൽകുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെട്ടിരുന്നു.

ബംഗാളികകളെ പോലെ 16 മണിക്കൂറിലേറെ ജോലി ചെയ്യേണ്ട അവസ്ഥ പോലും ചാനലിൽ ഉണ്ടെന്നാണ് ജീവനക്കാർ പരാതിപ്പെട്ടത്. ഇതിനിടെയാണ് കർക്കശ നിർദ്ദേശങ്ങളുമായി സിഒഒ സുനിത ദേവദാസ് നടത്തിയ ഇടപെടലുകളുമെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. ഈ ഇടപെടലലുകളും മറ്റുമാണ് പെട്ടന്നുള്ള സമരത്തിന് ഇടയാക്കിയത്. തിരുവനന്തപുരം സെൻട്രൽ ഡസ്‌കിലെ ജീവനക്കാരും ന്യൂസ് ബ്യുറോയിലെ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായത്.

സിഒഒയായി സുനിത ദേവദാസ് ചുമതലയേറ്റയുടനെ എംബി സന്തോഷിനെ ന്യൂസ് ഡയറക്ടർ സ്ഥാനത്ത് നിന്നും തരംതാഴ്‌ത്തി കോഡിനേറ്റിങ് എഡിറ്റർ ആക്കിയത് എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ജീവനക്കാർ സമരം തുടങ്ങിയത്. ജീവനക്കാർ ഒറ്റക്കെട്ടായി തന്നെ സമരരംഗത്ത് ഉറച്ചു നിന്നതോടെ ചാനൽ വാർത്തകളും സ്‌ക്രോളും പോലും പോകാത്ത അവസ്ഥയിലായി. തുടർന്നാണ് വിഷയം പരിഹരിക്കാൻ അജിത്കുമാറും പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളും സ്ഥലത്തെത്തിയത്.

സമരക്കാർ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചയിൽ വനിതാ ജീവനക്കാർ ഒറ്റക്കെട്ടായി സിഒഒക്കെതിരെ രംഗത്തെത്തി. സിഒഒയുടെ നിലപാടുകൾ മാധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് വനിതാ ജീവനക്കാർ അടക്കം ആരോപണം ഉന്നയിച്ചത്. സുനിത ദേവദാസ് വാർത്തയുടെ കാര്യത്തിൽ ഇടപെടരുത് എന്നതായിരുന്നു ജീവനക്കാർ മാനേജ്‌മെന്റിന് മുന്നിൽ വെച്ച ഒരു ആവശ്യം. ഈ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചു വാർത്തയിൽ നിന്നും മാറ്റി പ്രൊഡക്ഷൻ പരിപാടികളിൽ മാത്രമായി സിഒഒയുടെ ചുമതല ചുരുക്കാൻ തീരുമാനിച്ചു.

ജീവനക്കാരുടെ മറ്റ് പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാമെന്നും മാനേജ്‌മെന്റ് ഉറപ്പു കൊടുത്തു. എല്ലാമാസവും പത്താം തീയ്യതിക്ക് മുമ്പായി ശമ്പളം നൽകാമെന്നും അപ്പോയ്‌മെന്റ് ഓർഡറും കൺഫോർമേഷന് യോഗ്യതയുള്ളവർക്ക് അങ്ങനെ നൽകാമെന്നും ചാനൽ മാനേജ്‌മെന്റ് പ്രതിനിധികൾ ഉറപ്പു നൽകി. ഇതോടെയാണ് സമരത്തിന് അവസാനമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP