Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീശാന്തിന് ടീമിലേക്കുള്ള തിരിച്ച് വരാനുള്ള സമയം അവസാനിച്ചിട്ടില്ല; ക്ഷമയോടെ കാത്തിരിക്കണം; ആത്മവിശ്വാസം കൈവിടാതിരുന്നാൽ തിരിച്ചുവരവ് സാധ്യമാകും; ശ്രീശാന്തിന് പിന്തുണയുമായി അസറുദ്ധീൻ

ശ്രീശാന്തിന് ടീമിലേക്കുള്ള തിരിച്ച് വരാനുള്ള സമയം അവസാനിച്ചിട്ടില്ല; ക്ഷമയോടെ കാത്തിരിക്കണം; ആത്മവിശ്വാസം കൈവിടാതിരുന്നാൽ തിരിച്ചുവരവ് സാധ്യമാകും; ശ്രീശാന്തിന് പിന്തുണയുമായി അസറുദ്ധീൻ

ദുബൈ : ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേക്കും ഇന്ത്യൻ ടീമിലേക്കും തിരിച്ചെത്താൻ സാധിക്കുമെന്ന് മുഹമ്മദ് അസറുദ്ദീൻ, രാജ്യം കണ്ട മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് ശ്രീശാന്തെന്ന് പറഞ്ഞ അസറുദീൻ അദ്ദേഹത്തിന് മുന്നിൽ ടീമിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ക്ഷമയോടെ കാത്തിരിക്കണമെന്നും ആത്മവിശ്വാസം കൈവിടാതിരുന്നാൽ തിരിച്ചുവരവ് സാധ്യമാകുമെന്നും അസറുദീൻ പറഞ്ഞു.

ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് ഇപ്പോൾ ശ്രീശാന്തിന് ബിസിസിഐ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകത്ത് ഒരു ടൂർണമെന്റിലും ഇപ്പോൾ ശ്രീശാന്തിന് കളിക്കാൻ സാധിക്കില്ല. എന്നാലും ശ്രീശാന്തിന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താൻ കഴിയുമെന്ന് മുൻ നായകൻ മുഹമ്മദ് അസറുദീൻ പറയുന്നു.

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയിൽ ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾ വാതുവയ്‌പ്പ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ പൊലീസിന് ആയില്ല. ഡൽഹിയിലെ വിചാരണ കോടതി, സംശയത്തിനു ഇട ഇല്ലാത്ത വിധം കുറ്റാരോപിതരായ മൂന്നു താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു.ആരോപണ വിധേയരായവർക്കു പക്ഷെ കളിക്കളത്തിലേക്കു മടങ്ങാൻ ആയില്ല. ബിസിസിഐയുടെ കരുണ തേടി ഇരിക്കുകയാണ് അവർ. ഇതേ കാലത്തു തന്നെ, ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ പല ഇന്ത്യൻ താരങ്ങളും വലിയ തോതിലുള്ള വാത് വായ്പുകളിൽ പങ്കാളികൾ ആയതായി പല ഘട്ടങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അവരൊന്നും അന്വേഷണം പോലും നേരിട്ടില്ല.

2013 മെയ് 16 നു, ശ്രീശാന്ത്, അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നീ മുന്ന് താരങ്ങളെയും, ചില ഇടനിലക്കാരെയും ഐ പി എൽ വാതു വയ്‌പ്പ് വിവാദത്തിന്റെ ഭാഗമായി ഡല്ഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. എന്നാൽ കേസിൽ ശ്രീശാന്തിനെയും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ടവരെയും 2015 ൽ ഡൽഹി കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ബിസിസിഐ ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.

തുടർന്ന് സ്‌കോട്ട്ലാൻഡ് ലീഗിൽ കളിക്കാനുള്ള എൻഒസി നൽകണമെന്ന ശ്രീശാന്തിന്റെ ആവശ്യവും ബിസിസിഐ അംഗീകരിച്ചില്ല. ഇതിനെതിരെ കേരള ഹൈക്കോടതിയിൽ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച് സിംഗിൾ ബെഞ്ച് വിലക്ക് എടുത്ത് കളഞ്ഞെു. എന്നാൽ
വാതുവയ്‌പ്പ് വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്തുകൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരുദ്ദേശവും തങ്ങൾക്കില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി നിലപാട് വെളിപ്പെടുത്തിയത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ശ്രീശാന്ത്.

ഒത്തുകളി ആരോപണത്തെ തുടർന്ന് 2000ൽ അസറുദീനെ ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കിയിരുന്നു. 2012ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി അസറുദീനെ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP