Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ രാഷ്ട്രപതി ആയതോടെ മകളുടെ 'ഉലകം ചുറ്റലിനും' അവസാനമായി! സുരക്ഷാ കാരണങ്ങളാൽ സ്വാതിയുടെ ഡ്യൂട്ടിയിൽ മാറ്റം വരുത്തി എയർഇന്ത്യ; ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ എയർഹോസ്റ്റസായ സ്വാതിക്ക് പുതിയ ഡ്യൂട്ടി ഡൽഹിയിലെ ആസ്ഥാനത്ത് ഇന്റഗ്രേഷൻ വകുപ്പിൽ

അച്ഛൻ രാഷ്ട്രപതി ആയതോടെ മകളുടെ 'ഉലകം ചുറ്റലിനും' അവസാനമായി! സുരക്ഷാ കാരണങ്ങളാൽ സ്വാതിയുടെ ഡ്യൂട്ടിയിൽ മാറ്റം വരുത്തി എയർഇന്ത്യ; ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ എയർഹോസ്റ്റസായ സ്വാതിക്ക് പുതിയ ഡ്യൂട്ടി ഡൽഹിയിലെ ആസ്ഥാനത്ത് ഇന്റഗ്രേഷൻ വകുപ്പിൽ

ന്യൂഡൽഹി: പിതാവ് രാഷ്ട്രപതിയായതോടെ സ്വതന്ത്ര്യം നഷ്ടമായ അവസ്ഥയിലാണ് മകൾ. ലോകം മുഴുവൻ ചുറ്റിക്കറങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഡൽഹിയിലെ പുകമഞ്ഞ് ശ്വസിച്ച് ഓഫീസ് ഡ്യൂട്ടിയിൽ കഴിയേണ്ട അവസ്ഥയാണ് മകൾ സ്വാതിക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകൾ സ്വാതി എയർഇന്ത്യയിലെ എയർഹോസ്റ്റസാണ്. ലോകം മുഴുവൻ വിമാനത്തിൽ ചുറ്റിക്കറങ്ങേണ്ട ജോലി. വിവിഐപിയുടെ മകളായതിനാൽ സുരക്ഷ നിർബന്ധമാണ് താനും. അകൊണ്ട് തന്ന കോവിന്ദിന്റെ മകൾ സ്വാതിയുടെ ഡ്യൂട്ടിയിൽ എയർ ഇന്ത്യ മാറ്റം വരുത്തി.

എയർ ഹോസ്റ്റസായ സ്വാതിക്ക് സുരക്ഷാ കാരണങ്ങളാലാണ് പുതിയ ഡ്യൂട്ടി നൽകിയത്. ബോയിങ് 787, ബോയിങ് 777 എന്നിവയിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ, ഒരുമാസമായി ഡൽഹിയിലെ ആസ്ഥാനത്ത് ഇന്റഗ്രേഷൻ വകുപ്പിലാണ്. രാഷ്ട്രപതിയുടെ മകൾ എന്നനിലയിൽ സ്വാതിക്ക് സുരക്ഷ ഭടന്മാരുടെ അകമ്പടിയുണ്ട്. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതിനാലുമാണ് സ്വാതിയുടെ ജോലിയിൽ മാറ്റം വരുത്തിയത്.

പഞ്ചായത്ത് മെമ്പറാകുന്നതുപോലും ജനം ആഘോഷമാക്കുന്ന കാലത്താണ് അച്ഛൻ സർവ്വ സൈന്യാധിപനായി മാറിയിട്ടും അത് ആഘോഷിക്കാതെ മകൾ നടന്നത്. അച്ഛന്റെ പേരിന്റെ വാലുപോലും സ്വീകരിക്കാതെ അന്തസ്സായി ജോലി ചെയ്തായിരുന്നു സ്വാതിയുടെ ജീവിതം. ജൂലായ് 25 ന് രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയ്ക്കായി അദ്ദേഹത്തിന്റെ ഗ്രാമം കാത്തിരിക്കുമ്പോഴാണ് സ്വാതി ജോലിയിൽ മുഴുകി കഴിയുകയായിരുന്നു സ്വാതി.

സ്വാതി ആഘോഷിക്കുന്നില്ലെങ്കിലും എയർ ഇന്ത്യയിലെ സഹപ്രവർത്തകർ ഈ നേട്ടം ആഘോഷിച്ചിരുന്നു. ബോയിങ് 777, 787 ദീർഘദൂര വിമാനങ്ങളിലാണ് സ്വാതി കൂടുതലും ജോലി ചെയ്യുന്നത്. ഓസ്ട്രേലിയൻ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലേക്കാണ് സ്ഥിരം പറക്കാറുള്ളത്. എയർ ഇന്ത്യ സ്വകാര്യവത്കരിക്കാൻ കേന്ദ്രം ആലോചിക്കുന്നതിന്റെ ടെൻഷനിൽ കഴിയുന്ന ജീവനക്കാർക്ക് സഹപ്രർത്തകയുടെ അച്ഛൻ രാഷ്ട്രപതിയായത് അല്പം ആശ്വാസം പകർന്നിട്ടുണ്ട്. രാംനാഥ് കോവിന്ദ് തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് അവർ. സ്വാതി രാംനാഥ് കോവിന്ദിന്റെ മകളാണെന്ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും പലർക്കും അറിയില്ലായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP