Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ വിമർശിക്കാം; പക്ഷേ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കരുത് എന്നു പറഞ്ഞ രാഹുൽ മോദി ആരാധകരുടെയും കൈയടി നേടി; ഇനി വേണ്ടത് ജാതി-മത സമവാക്യങ്ങൾ കൂട്ടിയിണക്കിയുള്ള സ്ഥാനാർത്ഥി നിർണയം; ജനമനസ് അറിഞ്ഞുള്ള പ്രകടന പത്രികയും അണയറയിൽ ഒരുങ്ങുന്നു; ഗുജറാത്തിന്റെ മനസ് കീഴടക്കിയുള്ള രാഹുലിന്റെ പ്രയാണം ബിജെപിയെ മലർത്തിയടിക്കുമോ?

മോദിയെ വിമർശിക്കാം; പക്ഷേ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കരുത് എന്നു പറഞ്ഞ രാഹുൽ മോദി ആരാധകരുടെയും കൈയടി നേടി;  ഇനി വേണ്ടത് ജാതി-മത സമവാക്യങ്ങൾ കൂട്ടിയിണക്കിയുള്ള സ്ഥാനാർത്ഥി നിർണയം; ജനമനസ് അറിഞ്ഞുള്ള പ്രകടന പത്രികയും അണയറയിൽ ഒരുങ്ങുന്നു; ഗുജറാത്തിന്റെ മനസ് കീഴടക്കിയുള്ള രാഹുലിന്റെ പ്രയാണം ബിജെപിയെ മലർത്തിയടിക്കുമോ?

മറുനാടൻ ഡെസ്‌ക്ക്

അഹമ്മദാബാദ്: ഗുജറാത്ത് മോദിയുടെയും ബിജെപിയുടെയും തട്ടകമാണ്. എന്നാൽ പുതിയ തന്ത്രങ്ങളിലൂടെ ഗുജറാത്തിന്റെ പ്രീതി പോലും പിടിച്ച് പറ്റാനാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഇപ്പോൾ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മോദിയെ വിമർശിക്കാൻ കോൺഗ്രസിസ് അവകാശമുണ്ടെനന്നും പക്ഷേ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കരുതെന്നുമാണ് ഗുജറാത്തി ഇന്നലെ നടന്ന ഒരു തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ച് രാഹുൽ പ്രസംഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ കൗശലത്തോടെയുള്ള നീക്കത്തിലൂടെ ഗുജറാത്തിന്റെ മനസ് കീഴടക്കിയുള്ള ഏറ്റവും പുതിയ ടൂറിൽ മോദി ഭക്തരുടെ വരെ കൈയടി നേടാൻ രാഹുലിന് സാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മോദി പ്രതിപക്ഷത്തായിരുന്നപ്പോൾ അദ്ദേഹം അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രിയോട് ആദരവില്ലാതെയായിരുന്നു പെരുമാറിയിരുന്നതെന്നും എന്നാൽ നാം അങ്ങനെ ചെയ്യില്ലെന്നും അതാണ് തങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ജനത്തോട് വിളിച്ച് പറഞ്ഞാണ് രാഹുൽ കൈയടി നേടിക്കൊണ്ടിരിക്കുന്നത്. മന്മോഹൻസിംഗിന്റെ ഭരണകാലത്ത് ബിജെപി അദ്ദേഹത്തെ അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തിയിരുന്ന കാര്യവും രാഹുൽ എടുത്ത് കാട്ടി. ഗുജറാത്ത് മാതൃകയെന്ന് ബിജെപി കൊട്ടിഘോഷിച്ച് കൊണ്ടിരിക്കുന്ന വികസന മാതൃക ഇപ്പോൾ താറുമാറായിരിക്കുന്നുവെന്നാണ് വടക്കൻ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന രാഹുൽ എടുത്ത് കാട്ടുന്നത്.

കോൺഗ്രസ് യാഥാർത്ഥ്യമാണ് എടുത്ത് കാട്ടുന്നതെന്നും ഗുജറാത്തിലുണ്ടായിരുന്ന വികസനം ഇപ്പോൾ ഇല്ലാതായിരിക്കുന്നുവെന്നതാണ് ദുഃഖകരമായ സത്യമെന്നും രാഹുൽ പറയുന്നു. 178 ഐറ്റങ്ങൾക്ക് നികുതി നിരക്ക് വെട്ടിക്കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിക്കാൻ നിർബന്ധിതമായത് രാഹുൽഗാന്ധിയുടെ കടുത്ത സമ്മർദം കൊണ്ടാണെന്ന് ഗുജറാത്തിലെ പ്രചാരണ വേദികളിൽ കോൺഗ്രസ് അവകാശപ്പെടുന്നുണ്ട്.. നിയമവിരുദ്ധമായി ഓഹരി വ്യാപാരം ചെയ്തതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സ്ഥാപനത്തിന് മേൽ സെബി പിഴ ചുമത്തിയ കാര്യവും രാഹുൽ വൻ പ്രാധാന്യത്തോടെ ബിജെപിക്കെതിരെ എടുത്ത് ഉപയോഗിക്കുന്നുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കാൻ മോദി തയ്യാറാവണമെന്നും രാഹുൽ ആവശ്യപ്പെടുന്നു.

നിലവിൽ രാജ്യത്തെ മറ്റേതൊരു പ്രദേശത്തേക്കാളും ഗുജറാത്ത് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നാണ് രാഹുൽ ആരോപിക്കുന്നത്. തങ്ങളുടെ യൂണിറ്റുകളിലേക്ക് ഓരോ രണ്ട് മിനുറ്റിലും കടന്ന് വന്ന് കൈക്കൂലി ചോദിക്കുന്ന അവസ്ഥയാണുള്ളതെന്ന് സൂറത്തിലെ ബിസിനസുകാർ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാഹുൽ പറയുന്നു. ഗുജറാത്തിലെ പ്രചാരണത്തിന്റെ രണ്ടാം ദിവസത്തിൽ ബാനസ്‌കാൻത ജില്ലയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്താണ് രാഹുൽ പ്രസംഗിച്ചിരിക്കുന്നത്.

ബിജെപി പ്രസിഡ്ന്റ്അമിത്ഷായുടെ പുത്രന്റെ കമ്പനിയുടെ ടേൺ ഓവർ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 50,000 രൂപയിൽ നിന്നും 80 കോടി രൂപയായി വർധിപ്പിച്ചത് എങ്ങനെയാണെന്നും രാഹുൽ ചോദിക്കുന്നു. 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണിത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. അഴിമതിയില്ലാതെ ഇത് സാധ്യമാവില്ലെന്ന് ഗുജറാത്തിലെ ജനങ്ങൾക്കറിയാമെന്നും രാഹുൽ വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP