Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈംഗിക പീഡനങ്ങൾക്കെതിരെ ഹോളിവുഡിൽ മാർച്ച്; മീ ടൂ ക്യാമ്പൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ; പരാതികളിൽ നടപടിയെടുക്കാത്തതിൽ മാർച്ചിൽ ശക്തമായ പ്രതിഷേധം

ലൈംഗിക പീഡനങ്ങൾക്കെതിരെ ഹോളിവുഡിൽ മാർച്ച്;  മീ ടൂ ക്യാമ്പൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട മാർച്ചിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ; പരാതികളിൽ നടപടിയെടുക്കാത്തതിൽ മാർച്ചിൽ ശക്തമായ പ്രതിഷേധം

ലോസ് ആഞ്ചിലിസ്: മീ ടൂ ക്യമ്പെയിൻ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന ഒന്നാണ്. ലൈംഗിക പീഡനമെറ്റവരും അല്ലാത്തവരും അടങ്ങുന്നവരാണ് ഈ ക്യാമ്പെയിനിൽ പങ്കാളികളാവുന്നത്. നിർമ്മാതാവായ ഹാർവി വെയിൻസ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി നടി ഏലിയ്സ മിലാനോ രംഗത്തെത്തിയതോടെയാണ് 'മീ ടൂ' ഹാഷ് ടാഗ് തരംഗമായത്.

ഇപ്പോഴിതാലൈംഗിക പീഡനങ്ങൾക്കെതിരെ ഹോളിവുഡിൽ 'മീ ടൂ' മാർച്ച് സംഘടിപ്പിച്ചിരിക്കുകാണ്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ 'മീ ടൂ' ക്യാമ്പയിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.

രാതി നല്കി വർഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളിൽ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ ശക്തമായ പ്രതിഷേധമാണ് മാർച്ചിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ളവർക്ക് പിന്തുണയർപ്പിച്ചുമാണ് ഹോളിവുഡിൽ ഈ മാർച്ച് സംഘടിപ്പിച്ചത്.

ലോസ് ആഞ്ചലിസിലെ ഹോളിവുഡ് ബോളിവാഡ് തെരുവിൽ നിന്നാരംഭിച്ച മാർച്ച് സിഎൻഎൻ ആസ്ഥാനത്ത് സമാപിച്ചു. പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയുമാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം മാർച്ചിൽ പങ്കെടുത്തത്.

ഫേസ്‌ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മയാണ് മാർച്ച് സംഘടിപ്പിച്ചത്. സാമൂഹ്യ പ്രവർത്തക തരാനാ ബുർകെയുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്. ബുർകെയാണ് 'മീ ടൂ' ക്യാമ്പയിന് തുടക്കമിട്ടതും.

ലൈംഗികാതിക്രമങ്ങളിൽ ഇരയായവർക്ക് അത് തുറന്നുപറയാനും ഒന്നുചേർന്ന് പ്രതിഷേധിക്കാനുമുള്ള പ്രചോദനമായി മീ ടൂ ക്യാമ്പയിൻ മാറിയത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് തരാനാ ബുർകെ അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP